Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാബൂളിലെ ഗുരുദ്വാരയിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; 25 പേർ കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രവാദികളെ ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ച് അഫ്ഗാൻ സൈന്യം

കാബൂളിലെ ഗുരുദ്വാരയിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; 25 പേർ കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രവാദികളെ ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ച് അഫ്ഗാൻ സൈന്യം

സ്വന്തം ലേഖകൻ

കാബൂൾ: കാബൂളിലെ ഗുരുദ്വാരയിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഒരു കുഞ്ഞ് അടക്കം 25 പേരാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നഗരത്തിലെ ഷോർ ബസാർ മേഖലയിലെ സിഖ് ഗുരുദ്വാരയിൽ ഐഎസ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. എട്ട് പേർക്കു പരുക്കേറ്റു. അക്രമികളെ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാൻ സേന വധിച്ചു.

ഗുരുദ്വാരയിലെ ധർമശാലയിൽ പ്രാർത്ഥന നടക്കുമ്പോൾ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് തോക്കുധാരികളായ 4 ചാവേറുകളുടെ ആക്രമണം ഉണ്ടായത്. ഇരുന്നൂറോളം പേരെ ബന്ദികളാക്കിയ ആക്രമികൾ 25 പേരെ വെടിവെച്ചിടുകയായിരുന്നു. അതേസമയം അക്രമവുമായി ബന്ധമില്ലെന്ന് താലിബാൻ അറിയിച്ചു.

അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തിടുക്കപ്പടുന്ന യുഎസ് അവിടുത്തെ രാഷ്ട്രീയ വടംവലിയിൽ അതൃപ്തരായി സൈനിക സഹായത്തിൽ 100 കോടി ഡോളർ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ആക്രമണം. അഫ്ഗാനിൽ മുന്നൂറിൽ താഴെ സിഖ് കുടുംബങ്ങളേയുള്ളൂ. അവർ 80കൾ മുതൽ ഭീകരരുടെ ഇരകളാണ്. 2018ൽ ജലാലാബാദിൽ ചാവേർ ആക്രമണത്തിൽ 12 സിഖുകാർ കൊല്ലപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP