Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫെബ്രുവരി 29-ന് ഖത്തറിൽനിന്നു നാട്ടിലെത്തി; വേണ്ടപ്പെട്ട സ്ഥലങ്ങളിലും ബന്ധുവീടുകളിലും ചില പരിപാടികളിലും പങ്കെടുത്ത ശേഷമാണ് ഞാൻ യാത്രചെയ്ത വിമാനത്തിൽ ഇറ്റലിയിൽ നിന്നു വന്ന ചിലരുണ്ടായിരുന്നെന്നും അവരിൽ ചിലർക്ക് കൊറോണ കണ്ടെത്തിയെന്നും അറിഞ്ഞത്; ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ കാണിച്ച ആത്മാർഥത... ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുമായാണ് ഞാൻ തിരിച്ചുപോരുന്നത്; കോറോണ അതിജീവനക്കഥ നാസിഫ് ഹുസൈൻ പറയുമ്പോൾ

ഫെബ്രുവരി 29-ന് ഖത്തറിൽനിന്നു നാട്ടിലെത്തി; വേണ്ടപ്പെട്ട സ്ഥലങ്ങളിലും ബന്ധുവീടുകളിലും ചില പരിപാടികളിലും പങ്കെടുത്ത ശേഷമാണ് ഞാൻ യാത്രചെയ്ത വിമാനത്തിൽ ഇറ്റലിയിൽ നിന്നു വന്ന ചിലരുണ്ടായിരുന്നെന്നും അവരിൽ ചിലർക്ക് കൊറോണ കണ്ടെത്തിയെന്നും അറിഞ്ഞത്; ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ കാണിച്ച ആത്മാർഥത... ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുമായാണ് ഞാൻ തിരിച്ചുപോരുന്നത്; കോറോണ അതിജീവനക്കഥ നാസിഫ് ഹുസൈൻ പറയുമ്പോൾ

സ്വന്തം ലേഖകൻ

തൃശൂർ: കൊറോണ സ്ഥിരീകരിച്ച് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ തൃശ്ശൂർ മതിലകം സ്വദേശി നാസിഫ് തന്റെ അനുഭവം പറയുകയാണ്. അസുഖം ഭേദമായി ഡിസ്ച്ചാർജ് ചെയ്യപ്പെട്ടതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അനുഭവക്കുറിപ്പ് വൈറലാകുകായണ്.

നാസിഫ് ഹുസൈന്റെ കുറിപ്പ് ഇങ്ങനെ

ഇത്, ഒരു യുദ്ധം ജയിച്ച കഥ

പ്രിയപ്പെട്ടവരേ,

ഞാൻ നാസിഫ്,

ഫെബ്രുവരി 29-ന് ഖത്തറിൽനിന്നു നാട്ടിലെത്തി. വേണ്ടപ്പെട്ട സ്ഥലങ്ങളിലും ബന്ധുവീടുകളിലും ചില പരിപാടികളിലും പങ്കെടുത്ത ശേഷമാണ് ഞാൻ യാത്രചെയ്ത വിമാനത്തിൽ ഇറ്റലിയിൽനിന്നു വന്ന ചിലരുണ്ടായിരുന്നെന്നും അവരിൽ ചിലർക്ക് കൊറോണ കണ്ടെത്തിയെന്നും അതിനാൽ സഹയാത്രികരായ മുഴുവൻ ആളുകളും സർക്കാർ ആശുപത്രികളുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ടാകുന്നത്. അന്നുതന്നെ (മാർച്ച് 8) ഞാനും കൂടെ യാത്രചെയ്ത സഹോദരിയും കുട്ടിയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു. ചെറിയ തൊണ്ടവേദന ഉണ്ടായിരുന്ന എന്നെ അവർ നിരീക്ഷണത്തിലാക്കി. എന്റെ പരിശോധനാഫലം പോസിറ്റീവ് ആവുകയും ചെയ്തു.

തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രി അധികൃതരുടെ നിർദേശങ്ങളും ഉപദേശങ്ങളും കൃത്യമായി പാലിച്ച് കഴിഞ്ഞു. സാമൂഹികമാധ്യമങ്ങളിലും ചില ടി.വി.ചാനലുകളിലും തെറ്റായ വാർത്തകൾ പ്രചരിക്കുകയുണ്ടായി. എന്നാൽ, ആരോടും പരിഭവങ്ങളില്ല. ഞാൻ പൂർണ സുഖംപ്രാപിച്ച് ഇന്ന് ആശുപത്രിയിൽനിന്ന് ഡിസ്ച്ചാർജ് ആവുകയാണ്.

ആശുപത്രിയിൽ ചെന്ന ദിവസംമുതൽ എനിക്കു ലഭിച്ച ചികിത്സ, സാന്ത്വനം, പരിപാലനം തുടങ്ങി എല്ലാ കാര്യങ്ങളിലും അവരുടെ ഇടപെടലുകൾ ആശ്വാസകരമായിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ കാണിച്ച ആത്മാർഥത... ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുമായാണ് ഞാൻ തിരിച്ചുപോരുന്നത്.

എല്ലാദിവസവും ഒന്നിലധികം തവണ ഡി.എം.ഒ. ഓഫീസിൽനിന്നു വിളിച്ച് രോഗവിവരങ്ങൾ അന്വേഷിക്കുന്നത് എനിക്കുതന്ന ആത്മധൈര്യം വിവരിക്കാവുന്നതിലപ്പുറമാണ്. ഒരുപാട് ആളുകളോട് നന്ദിപറയാനുണ്ട്. ഇത്രയുംവലിയ ഒരു പ്രതിസന്ധിയെ വളരെ ഭംഗിയായി കൈകാര്യംചെയ്ത ആരോഗ്യവകുപ്പിനെയും കേരള സർക്കാരിന്റെ സംവിധാനങ്ങളെയും ഞാൻ നന്ദിയോടെ ഓർമിക്കും.

ഡോക്ടർമാരുടെ നിർദേശമനുസരിച്ചുള്ള വിശ്രമത്തിനുശേഷം എന്റെ കഴിവനുസരിച്ച് ഇത്തരം പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കാൻ ഞാൻ പ്രതിജ്ഞാബന്ധനായിരിക്കുമെന്നുകൂടി ഈയവസരത്തിൽ പറയാനാഗ്രഹിക്കുകയാണ്.

അധികാരികളുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് രോഗം വ്യാപിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു.

-സ്‌നേഹാദരങ്ങളോടെ,

നാസിഫ് ഹുസൈൻ,

മതിലകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP