Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊഴിലുറപ്പിനുള്ള കൂലി കൂട്ടി നൽകി സർക്കാർ; ഏപ്രിൽ ഒന്നുമുതൽ 291 രൂപ

തൊഴിലുറപ്പിനുള്ള കൂലി കൂട്ടി നൽകി സർക്കാർ; ഏപ്രിൽ ഒന്നുമുതൽ 291 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി കൂട്ടി. 271 രൂപ 291 ആയാണ് ഉയർത്തിയത്. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കേരളത്തേക്കാൾ ഉയർന്ന വേതനം ഹരിയാണയിലും സിക്കിമിലുമാണ്. ഹരിയാണയിൽ 309 രൂപ കിട്ടും. സിക്കിമിലെ മൂന്നു പഞ്ചായത്തുകളിൽ 308 രൂപയും ബാക്കിയിടങ്ങളിൽ 205 രൂപയുമാണു കിട്ടുക.

തമിഴ്‌നാട്ടിൽ 256, കർണാടകയിൽ 275, ആന്ധ്രയിൽ 237 എന്നിങ്ങനെയാണ് കേന്ദ്രസർക്കാർ പുതുക്കി നിശ്ചയിച്ച വേതനം. 15 ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. എട്ടു ലക്ഷം തൊഴിലാണ് ലേബർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP