Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്

നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഇന്നലെ മലയിടുംതുരുത്ത് ജംഗ്ഷനിൽ പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റിലായ സഹോദരൻന്മാരിൽ ഒരാളായ നിഷാദ് കഞ്ചാവ് ലഹരിയിലാണ് പൊലീസിനെ ആക്രമിച്ചതെന്നും കഞ്ചാവ് ഉപയോഗിച്ചതിന് സമീപ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാൻ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരാണ് വില്ലന്മാർ. ഇരുവർക്കും പ്രത്യേക തൊഴിലൊന്നുമില്ല. മാതാപിതാക്കൾക്ക് കാര്യമായ വരുമാനമുള്ള ജോലിയുമില്ല. താമസം വാടക വീട്ടിലും. ഈ സാഹചര്യത്തിൽ ബൈക്കിൽ ചുറ്റിക്കറങ്ങുന്നതിനും കഞ്ചാവ് ഉപയോഗത്തിനും നിഷാദിന് പണം ലഭിക്കുന്നത് എവിടുന്നാണെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും അടുത്തമാസം 8 വരെ റിമാന്റു ചെയ്തു.

കഞ്ചാവ് മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇവർക്കെതിരെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, കളക്ടറുടെ ഉത്തരവ് ലംഘിച്ചു എന്നീകുറ്റങ്ങൾ ചുമത്തി തടിയിട്ടപറമ്പ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബൈക്കിൽ അമിതവേഗതയിൽ എത്തിയ ഇവരെ മയിടംതുരുത്ത് ജംഗ്ഷനിൽ ലോക് ഡൗൺ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന പൊലീസുദ്യോഗസ്ഥർ തടഞ്ഞുനിർത്തി വിവരവരങ്ങൾ ശേഖരിക്കവെയാണ് നിഷാദ് അക്രമാസ്‌കതനായത്. നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരനാണ്. നിഷാദിൽ കടവന്ത്രയിൽ ഡ്രൈവറാണെന്നും ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

പൊലീസുദ്യോഗസ്ഥരുടെ കഴുത്തിൽ പിടിച്ച് തള്ളുകയും യൂണിഫോം കീറുകയും ചെയ്ത നിഷാദിനെയും സഹോദരൻ നിഷാദിലിനെയും പൊലീസ് സാഹസീകമായി കീഴടക്കുകയായിരുന്നു.സംഭവത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അക്രമികളെ കീഴ്പ്പെടുത്തിയ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് ഇന്നലെ ഗുഡ് സർവ്വീസ് എൻട്രിയും പ്രഖ്യാപിച്ചിരുന്നു.

ഇരുചക്രവാഹനത്തിലെത്തിയ ഇവർ വീട്ടു സാധനങ്ങൾ വാങ്ങാനാണ് വന്നതെന്നാണ് ആദ്യം പൊലീസിനോട് വെളിപ്പെടുത്തിയത്.വീട്ടു സാധനം വാങ്ങാൻ ഒരാൾ പോരേയെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ഇവർ ഇതൊന്നും ചെവിക്കൊള്ളാതെ കയർക്കുകയായിരുന്നു.

പൊലീസ് കൂടുതൽ ചോദ്യം ചെയ്യുയുന്നതിനിടെ വിഷയം കയ്യാങ്കളിയിലേയ്ക്ക് നീങ്ങുകയായിരുന്നു. ഇവിടെ നിന്ന നാട്ടുകാരും പൊലീസിന് അനുകൂലമായി സംസാരിച്ചു തുടങ്ങിയതോടെയാണ് യുവാക്കൾ ഒതുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP