Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ നേതാവ് ഫേസ് ബുക്കിലൂടെയും മറ്റും ആവശ്യപ്പെടുന്നതാ സർക്കാർ ഉത്തരവായി 2 ദിവസം കഴിഞ്ഞ് ഇറങ്ങുന്നതെന്ന് സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ്; നമ്മുക്ക് ഇന്നലത്തെ പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് നോക്കി ഒരു ഗവൺമെന്റ് ഓർഡർ തയ്യാറാക്കിയാലോ എന്ന് സെക്ഷൻ ഓഫീസറും; ബാറും ബിവറേജ് ഔട്ട് ലെറ്റും കോവിഡ് ഭീഷണിയെ തുടർന്ന് പൂട്ടണം എന്നാണ് അതെന്നും അത് ഒരിക്കലും നടക്കില്ലെന്നും മറുപടിയും; കോറോണയിൽ പിണറായിയെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്

പ്രതിപക്ഷ നേതാവ് ഫേസ് ബുക്കിലൂടെയും മറ്റും ആവശ്യപ്പെടുന്നതാ സർക്കാർ ഉത്തരവായി 2 ദിവസം കഴിഞ്ഞ് ഇറങ്ങുന്നതെന്ന് സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ്; നമ്മുക്ക് ഇന്നലത്തെ പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് നോക്കി ഒരു ഗവൺമെന്റ് ഓർഡർ തയ്യാറാക്കിയാലോ എന്ന് സെക്ഷൻ ഓഫീസറും; ബാറും ബിവറേജ് ഔട്ട് ലെറ്റും കോവിഡ് ഭീഷണിയെ തുടർന്ന് പൂട്ടണം എന്നാണ് അതെന്നും അത് ഒരിക്കലും നടക്കില്ലെന്നും മറുപടിയും; കോറോണയിൽ പിണറായിയെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളം ഇന്ന് ചെയ്യുന്നതാണ് രാജ്യം നാളെ പിന്തുടരുന്നത് എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. എന്നാൽ പ്രതിപക്ഷം പറയുന്നത് മറിച്ചാണ്. പ്രതിപക്ഷം പറയുന്നത് ദിവസങ്ങൾക്ക് ശേഷം ചെയ്യുകയാണ് സർക്കാരെന്നാണ് അവരുടെ വാദം. കോൺഗ്രസുകാർ എല്ലാ ക്രെഡിറ്റും നൽകുന്നത് പ്രതിപക്ഷ നേതാവിനാണ്. യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിലിന്റെ പോസ്റ്റ് ചർച്ചയാക്കുകയാണ് പ്രതിപക്ഷം.

വിഷ്ണു സുനിലിന്റെ പോസ്റ്റ് ഇങ്ങനെ

2 ആഴ്ചയായി #സർക്കാർ #ഉത്തരവുകൾ ഇറങ്ങുന്നത് ഇങ്ങനെ.

അസിസ്റ്റന്റ്: സർ പുതിയ തീരുമാനം വല്ലതും വന്നോ?

സെക്ഷൻ ഓഫീസർ : വരും വരാതിരിക്കില്ല.

അസിസ്റ്റന്റ്: സർ ശ്രദ്ധിച്ചില്ലേ; നമ്മുടെ #പ്രതിപക്ഷ #നേതാവ് #ഫേസ് #ബുക്കിലൂടെയും മറ്റും #ആവശ്യപ്പെടുന്നതാ ഇപ്പോൾ സർക്കാർ ഉത്തരവായി 2 ദിവസം കഴിഞ്ഞ് ഇറങ്ങുന്നത് .

സെക്ഷൻ ഓഫിസർ: എങ്കിൽ നമ്മുക്ക് ഇന്നലത്തെ പ്രതിപക്ഷ നേതാവിന്റെ FB പോസ്റ്റ് നോക്കി ഒരു ഗവൺമെന്റ് ഓർഡർ തയ്യാറാക്കിയാലോ, നീ ഒന്ന് നോക്കിക്കേ?

അസ്സിസ്റ്റന്റ്: സർ ഞാൻ നോക്കി. അതു വേണ്ട സർ. ബാറും ബിവറേജ് ഔട്ട് ലെറ്റും കോവിഡ് ഭീഷണിയെ തുടർന്ന് പൂട്ടണം എന്നാണ്. അത് ഒരിക്കലും നടക്കില്ല സർ.

സെക്ഷൻ ഓഫിസർ; നമുക്ക് ഇറക്കാം. സർക്കാർ തീരുമാനം വന്നാലോ?

അസിസ്റ്റന്റ്: സർ, സെക്രട്ടറി വിളിക്കുന്നു.

സെക്ഷൻ ഓഫിസർ: സർ.സെക്രട്ടറി: ബാറും ബിവറേജും അടിയന്തിരമായി പൂട്ടാനുള്ള ഉത്തരവ് ഇന്ന് തന്നെ ഇറക്കണം.

സെക്ഷൻ ഓഫിസർ: ശരി സർ....

അസിസ്റ്റന്റ്; എന്താണ് സെക്രട്ടറി പറഞ്ഞത്?

സെക്ഷൻ ഓഫിസർ; ബാറും ബിവറേജും അടിയന്തിരമായി പൂട്ടാൻ ഉത്തരവ് ഇറക്കാൻ പറഞ്ഞു. എന്നാലും എന്റെ #പ്രതിപക്ഷ #നേതാവേ, നിങ്ങൾ ആള് കൊള്ളാലോ. നിങ്ങൾ #മാസല്ല; #മരണ #മാസാണ്.

അഡ്വ. വിഷ്ണു സുനിൽ പന്തളം
യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP