Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ സ്‌ക്രീനിങ്ങ് ഡ്യൂട്ടിക്ക് നിൽക്കുമ്പോൾ ആവിശ്യത്തിന് മാസ്‌ക്കുകളും ഇല്ല ഗ്ലൗസ്സുമില്ല; നിങ്ങളുടെ സുരക്ഷ നിങ്ങൾ നോക്കി കൊള്ളണം അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് അഡ്‌മിനിസ്ട്രേഷൻ; 22,000 ശമ്പളം ഉണ്ടെങ്കിലും കയ്യിൽ കിട്ടുന്നത് 12,000 രൂപയും; എല്ലുമുറിയെ പണിയെടുത്തിട്ടും കിട്ടുന്നത് അവഗണന മാത്രം; ബെംഗളൂരു നിഹാൻസിനെതിരെ വാർത്തയെഴുതാൻ മാധ്യമ സിംഹങ്ങൾക്കും പേടി; കർണ്ണാടകയിൽ ദുരിതകയത്തിലായി മലയാളി നഴ്സുമാർ

കൊറോണ സ്‌ക്രീനിങ്ങ് ഡ്യൂട്ടിക്ക് നിൽക്കുമ്പോൾ ആവിശ്യത്തിന് മാസ്‌ക്കുകളും ഇല്ല ഗ്ലൗസ്സുമില്ല; നിങ്ങളുടെ സുരക്ഷ നിങ്ങൾ നോക്കി കൊള്ളണം അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് അഡ്‌മിനിസ്ട്രേഷൻ; 22,000 ശമ്പളം ഉണ്ടെങ്കിലും കയ്യിൽ കിട്ടുന്നത് 12,000 രൂപയും; എല്ലുമുറിയെ പണിയെടുത്തിട്ടും കിട്ടുന്നത് അവഗണന മാത്രം; ബെംഗളൂരു നിഹാൻസിനെതിരെ വാർത്തയെഴുതാൻ മാധ്യമ സിംഹങ്ങൾക്കും പേടി; കർണ്ണാടകയിൽ ദുരിതകയത്തിലായി മലയാളി നഴ്സുമാർ

ആർ പീയൂഷ്

ബെംഗളൂരു: വൈറസ് വ്യാപനം തടയാനായി ആരോഗ്യ മേഖലയിലുള്ളവർ അക്ഷീണം പ്രയത്‌നിക്കുകയാണ്. ആശുപത്രികളിലെ നഴ്‌സുമാരാണ് ഇതിൽ പ്രധാനികൾ. അസുഖം ബാധിച്ചവരെ ശുശ്രൂഷിക്കുക എന്നത് ഏറെ ശ്രമകരമാണ്. എന്നാൽ നമ്മുടെ മാലാഖമാർ എല്ലാവർക്കും വേണ്ട പരിചരണം നൽകുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിൽ കേരളാ സർക്കാർ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാൽ ബെംഗളൂരുവിലെ നിംഹാൻസിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്) മലയാളി നഴ്‌സുമാരെ കർണ്ണാടക സർക്കാർ അവഗണിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കാരണം ആവിശ്യത്തിന് മാസ്‌ക്കുകളോ മറ്റനുബന്ധ സാമഗ്രികളോ നൽകുന്നില്ല എന്നാണ് വിവരം.

കൊറോണ വൈറസ് വ്യാപനം തുടങ്ങിയപ്പോൾ തന്നെ രാജ്യത്തെ എല്ലാ ഐശുപത്രികളിലും ജീവനക്കാർക്ക് സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ഗവൺമെന്റ് നിർദ്ധേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ആശുപത്രികളിലെത്തുന്നവരെ തെർമൽ പരിശോധന നടത്തി കൈകൾ വൃത്തിയാക്കിയാണ് അകത്തേക്ക് കടത്തി വിട്ടിരുന്നത്. നിംഹാൻസിലും ഇതേ രീതിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അത് നഴ്‌സിങ് വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ചെയ്തത്. കൂടാതെ അവർക്ക് എൻ 95 മാസ്‌ക്കുകളോ ഗ്ലൗസോ നൽകിയിരുന്നില്ല. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ മൗനം പാലിച്ചു. വിദ്യാർത്ഥികൾ മാതാപിതാക്കളോട് വിവരം അറിയിക്കുകയും കേരളത്തിൽ നിന്നുള്ള ഒരു എംപിയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികൾക്ക് അവധി നൽകുകയും ചെയ്തു.

അവധി കിട്ടിയ സന്തോഷത്തിൽ വീട്ടിലേക്ക് പോകാനിരുന്ന വിദ്യാർത്ഥികൾക്ക് ആശുപത്രി അധികൃതരുടെ അടുത്ത നിർദ്ദേശം എത്തി. വീട്ടിലേക്ക് പോകുകയാണെങ്കിൽ അറ്റൻഡൻസ് നൽകില്ല എന്ന്. ഇതോടെ ആർക്കും വീട്ടിലേക്ക് പോകാൻ കഴിയാതെയായി. എന്നാൽ ഡ്യൂട്ടിയിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്തു. ഇവർക്കും യാതൊരു സുരക്ഷാ സംവിധാനവും നൽകിയില്ല. ആശുപത്രി അധികൃതർ ആവിശ്യത്തിന് മാസ്‌ക്കുകളും ഗ്ലൗസുകളും നൽകാതിരുന്നതോടെ കഴിഞ്ഞ ദിവസം നിംഹാൻസ് നഴ്‌സസ് വെൽഫെയർ അസോസിയേഷൻ സ്ഥിരം സ്റ്റാഫുകൾക്ക് എൻ 95 മാസ്‌ക്കുകൾ വിതരണം ചെയ്തു. ഇന്റൺഷിപ്പ് ചെയ്യുന്നവർ ചോദിച്ചപ്പോൾ അഡ്‌മിനിസ്‌ട്രേനിൽ പറയാനാണ് അവർ പറഞ്ഞത്. അഡ്‌മിനിസ്‌ട്രേഷനിൽ നിന്നും പറഞ്ഞത് നിങ്ങളുടെ സുരക്ഷ നിങ്ങൾ നോക്കി കൊള്ളണമെന്നും.

ഇന്റൺഷിപ്പു ചെയ്യുന്നവരാണ് സ്ഥിരം സ്റ്റാഫുകളെക്കാൾ കൂടുതൽ ജോലി ചെയ്യുന്നത്. 12,000 രൂപയാണ് ഇവർക്ക് ശമ്പളം നൽകുന്നത്. സ്ഥിരം സ്റ്റാഫുകൾക്ക് 60,000 മുതൽ ഒരു ലക്ഷം വരെ ശമ്പളമുണ്ട്. 22,000 രൂപയാണ് ഇന്റൺഷിപ്പുകാർക്ക് ശമ്പളം എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും നൽകുന്നത് 12,000 മാത്രമാണ്. എന്നാൽ ഇവർക്ക് 22,000 രൂപ കൊടുക്കുന്നുണ്ട് എന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്. ഇതിനെതിരെ ഇന്റൺഷിപ്പുകാർ കേന്ദ്ര സർക്കാരിന് പരാതി നിലവിൽ നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാരും കർണ്ണാടക സർക്കാരും തുല്യ പങ്കാളിത്തത്തോടെയാണ് ആശുപത്രി നടത്തുന്നത്. ബി.ജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തിലാണ് ഇത്തരത്തിൽ നഴ്‌സുമാരെ ചൂഷണം ചെയ്യുന്നത്. ആശുപത്രിക്കെതിരെ പരാതി നൽകിയാൽ സർക്കാർ തിരിഞ്ഞുപോലും നോക്കില്ല എന്ന് വിദ്യാർത്ഥികളും ഇന്റൺഷിപ്പുകാരും പറയുന്നു. മാധ്യമപ്രവർത്തകരെ സമീപിച്ചപ്പോൾ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ പറഞ്ഞതായും ഇവർ പറയുന്നു. മുൻനിര മലയാള മാധ്യമ പ്രവർത്തകർ പറഞ്ഞത് സർക്കാരിനെതിരെ എന്തെങ്കിലും വാർത്ത നൽകിയാൽ ഇവിടെ തുടരാൻ അവർ അനുവദിക്കില്ല എന്നാണ്.

കർണ്ണാടക സർക്കാർ കാണിക്കുന്ന ഇത്തരം നെറികേടിനെതിരെ കേരളാ സർക്കാർ ഇടപെടണമെന്ന് വിദ്യാർത്ഥികളും ഇന്റൺഷിപ്പ് ചെയ്യുന്ന് നഴ്‌സുമാരും ആവിശ്യപ്പെടുന്നു. കേരളത്തിലെ എംപിമാർ ഈ വിഷയം നിയമ സഭയിൽ ഉന്നയിച്ച് ശ്ശ്വത പരിഹാരം നേടിത്തരണമെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP