Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു; ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും..! പ്രശ്‌നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ; പിണറായി വിജയനെ പുകഴ്‌ത്തി ശ്രീകുമാരൻ തമ്പി

'അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു; ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും..! പ്രശ്‌നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ; പിണറായി വിജയനെ പുകഴ്‌ത്തി ശ്രീകുമാരൻ തമ്പി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ നേരിടുന്ന കാര്യത്തിൽ മികവു പുലർത്തുന്ന സംസ്ഥാന സർക്കാറിനെയും പിണറായി വിജയനെയും പുകഴ്‌ത്തിക്കൊണ്ട് സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയോടുള്ള ആദരവ് വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു അദ്ദേഹം പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:

നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്‌ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം---ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പിൽ നിന്ന്, തികഞ്ഞ സമചിത്തതയോടെ നേരിട്ടത്. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയിൽ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ് പ്രശ്‌നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളിൽ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് ഭക്ഷണവും ഔഷധം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളിൽ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങൾ.....കൈത്താങ്ങുകൾ.!.. ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങൾ..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP