Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ പ്രഖ്യാപിച്ച് ആദ്യ ദിവസം രേഖപ്പെടുത്തിയത് 78 ഓളം കേസുകൾ; കോവിഡ് ബാധിതരുടെ എണ്ണം 283 ആയി ഉയർന്നു; 27 ഓളം പേർ സുഖം പ്രാപിച്ചു;സ്‌കൂളുകളും പൊതുഗതാഗതവും അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസുകളും അടഞ്ഞു; വൈറസിനെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ന്യൂസിലന്റും

ലോക് ഡൗൺ പ്രഖ്യാപിച്ച് ആദ്യ ദിവസം രേഖപ്പെടുത്തിയത് 78 ഓളം കേസുകൾ; കോവിഡ് ബാധിതരുടെ എണ്ണം 283 ആയി ഉയർന്നു; 27 ഓളം പേർ സുഖം പ്രാപിച്ചു;സ്‌കൂളുകളും പൊതുഗതാഗതവും അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസുകളും അടഞ്ഞു; വൈറസിനെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ന്യൂസിലന്റും

സ്വന്തം ലേഖകൻ

ന്നലെ മുതൽ ന്യൂസിലന്റിലും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ്-19നെ നേരിടാൻ നിയന്ത്രണങ്ങൾ കർക്കശമാക്കിയതോടെ ലെവൽ 4 എന്ന കടുത്ത നിയന്ത്രണങ്ങളിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്. എന്നാൽ ലോക് ഡൗണ് പ്രഖ്യാപിച്ച് ആദ്യ ദിനത്തിൽ 78 ഓളം കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ കോവിഡ് ബാധിതരുടെ എണ്ണം 283 ആയി ഉയരുകയും ചെയ്തു. ഇതിൽ 27 ഓളം പേർ സുഖം പ്രാപിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്യത്തെ അത്യാവശ്യമല്ലാത്ത എല്ലാ സർവീസുകളും നാല് ആഴ്ചത്തേക്ക് പൂട്ടി. ആരും ജോലിക്ക് പോകരുതെന്ന നിയമം നിലനിൽ വരുകയും ഏവരും വീടുകളിൽ തന്നെ കഴിയണമെന്ന നിബന്ധന നടപ്പിലാക്കുകയും ചെയ്യും.
അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾ ഒഴികെ മറ്റ് വിദ്യാർത്ഥികൾ സ്‌കൂളിൽ വരുന്നതിന് കർക്കശമായ വിലക്കേർപ്പെടുത്തുന്നതാണ് ലെവൽ 4 നിയന്ത്രണം.ഇതിന് പുറമെ ഈ ലെവലിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനം നിർത്തി വയ്ക്കുകയും ചെയ്യും.

രാജ്യത്തെ ഷട്ട് ഡൗൺ ചെയ്യുന്നതിന് മുമ്പ് എല്ലാ തൊഴിലാളികൾക്കും ജീവനക്കാർക്കും ഒരാഴ്ചത്തെ ശമ്പളം സൗജന്യമായി നല്കുമെന്ന് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP