Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മദ്യം ലഭിക്കാത്തത് കോവിഡിനേക്കാൾ വലിയ ആരോഗ്യപ്രശ്നമാകുമോയെന്ന ആശങ്കയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മദ്യശാലകൾ അടച്ചത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് ആശങ്കയെന്ന് ടൂറിസം മന്ത്രി

മദ്യം ലഭിക്കാത്തത് കോവിഡിനേക്കാൾ വലിയ ആരോഗ്യപ്രശ്നമാകുമോയെന്ന ആശങ്കയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മദ്യശാലകൾ അടച്ചത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് ആശങ്കയെന്ന് ടൂറിസം മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യം ലഭിക്കാത്തത് കോവിഡിനേക്കാൾ വലിയ ആരോഗ്യപ്രശ്നമാകുമോയെന്ന ആശങ്കയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മദ്യശാലകൾ അടച്ചത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടെന്നും ചികിത്സതേടി ആൾക്കാർ ആശുപത്രിയിൽ എത്തുന്നതായും മന്ത്രി മറഞ്ഞു. ഇതിനകം നാല് പേരെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. സ്ഥിരം മദ്യപാനികളായ ആൾക്കാർക്ക് മദ്യം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പുതിയ സാമൂഹ്യപ്രശ്നത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

ഏതാനും പേരെ ഡീ അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്‌നമാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ലോക്ക് ഡൗൺ കഴിയുന്നതുവരെ ബെവ്‌കോ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.

ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓൺലൈനിൽ നൽകുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP