Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോച്ചുകൾ ഐസൊലേഷൻ വാർഡാകും; വെന്റിലേറ്ററുകൾ നിർമ്മിക്കും; കൊറോണയെ തുരത്താൻ റെയിൽവേ

കോച്ചുകൾ ഐസൊലേഷൻ വാർഡാകും; വെന്റിലേറ്ററുകൾ നിർമ്മിക്കും; കൊറോണയെ തുരത്താൻ റെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ വിദൂരമായ ഗ്രാമീണ മേഖലകളിലാണ് കോറോണ രോഗത്തെ തുടർന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ വലയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ.

രോഗം വന്നവരെ മാറ്റിപ്പാർപ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ ട്രെയിനുകളുടെ കോച്ചുകൾ വിട്ടുനൽകാനൊരുങ്ങുകയാണ് റെയിൽവെ. ഇതിനൊപ്പം റെയിൽവേയുടെ കീഴിലുള്ള ഫാക്ടറികളിൽ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിർമ്മിക്കും.

കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇനി തത്കാലത്തേക്ക് എൽ.എച്ച്.ബി കോച്ചുകളെ ഐസൊലേഷൻ വാർഡുകൾ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാകും നടക്കുക. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് രോഗികൾക്കാവശ്യമായ വെന്റിലേറ്ററുകൾ നിർമ്മിക്കുക.

രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാൽ ഗ്രാമങ്ങളക്കമുള്ള വിദൂര ദേശങ്ങളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച നിർദ്ദേശം റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെ നൽകി.

കൊറോണയെ നേരിടാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യങ്ങൾ ഇതിനുമപ്പുറത്തേക്ക് കടക്കുകയാണെങ്കിൽ അതിനെ നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് റെയിൽവേയും മറ്റ് വകുപ്പുകൾക്കൊപ്പം അടിസ്ഥാന സൗകര്യമൊരുക്കാൻ കൈകോർക്കുന്നത്.

അതേസമയം രാജ്യത്ത് ആവശ്യമായതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ വെന്റിലേറ്ററുകൾ ലഭ്യമായിട്ടുള്ളു. സങ്കീർണമായ ഈ ജീവൻ രക്ഷാ ഉപകരണം നിർമ്മിച്ചെടുക്കൽ റെയിൽവേയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP