Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പകൽ സമയങ്ങളിൽ ആളുകൾ ഒന്നിച്ചു പുറത്തിറങ്ങുന്നത് തുടർന്നാൽ മുഴുവൻ സമയകർഫ്യൂ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം;കർഫ്യൂ അല്ലാത്ത സമയത്തും പുറത്തിറങ്ങരുതെന്ന് കുവൈത്ത്

പകൽ സമയങ്ങളിൽ ആളുകൾ ഒന്നിച്ചു പുറത്തിറങ്ങുന്നത് തുടർന്നാൽ മുഴുവൻ സമയകർഫ്യൂ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം;കർഫ്യൂ അല്ലാത്ത സമയത്തും പുറത്തിറങ്ങരുതെന്ന് കുവൈത്ത്

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ കുവൈറ്റിൽ കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പകൽ സമയങ്ങളിൽ ആളുകൾ നിയന്ത്രണമില്ലാതെ പുറത്തിറങ്ങുന്നതോടെയാണ് കൂടുതൽ നടപടി കൈക്കൊള്ളുന്നത്. ഈ പ്രവണത കോവിഡ് വ്യാപനത്തിന് വഴിയൊരുക്കും എന്നാണു അധികൃതരുടെ ആശങ്ക. കർഫ്യൂ സമയം കഴിഞ്ഞാലും പരമാവധി വീടുകളിൽ തന്നെ ഇരിക്കണമെന്ന് ആരോഗ്യമന്ത്രലായം ആവർത്തിച്ചു ഉണർത്തുന്നുണ്ട്.

ജനങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ മുഴുവൻ സമയ കർഫ്യു നടപ്പാക്കേണ്ടി വരുമെന്നു ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് പറഞ്ഞു. വൈകീട്ട് അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെയാണ് കുവൈത്തിൽ കർഫ്യൂ ഏർപ്പെടുത്തിയത് . പകൽ സമയങ്ങളിൽ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണ്. റോഡുകളിൽ തിരക്കും കുറവല്ല . എന്നാൽ അഞ്ചുമണി മുതൽ നിരത്തുകളെല്ലാം പൊലീസ് നിയന്ത്രണത്തിലാണ്.തിരിച്ചറിയൽ കാർഡോടെ പുറത്തിറങ്ങാൻ അനുമതിയുണ്ട് .

സൂപ്പർമാർക്കറ്റുകളും മറ്റും മൂന്നു മണിവരെയാണ് തുറക്കുന്നത്. കർഫ്യൂ ലംഘിച്ചതിന് ചൊവാഴ്ചമാത്രം 45 പേരാണ് പിടിയിലായത്. ഇതിൽ എട്ടുപേർ സ്വദേശികളും 37 പേർ വിദേശികളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP