Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ നല്ലത് പക്ഷേ അതുകൊണ്ടുമാത്രം എല്ലാമായില്ലെന്ന് ലോകാരോഗ്യ സംഘടന; കൂടുതൽ വേഗത്തിൽ റാൻഡം ടെസ്റ്റുകൾ നടത്തി വ്യാപനം എത്രയുണ്ടെന്ന് കണ്ടെത്തണം; ഇതിനായി വേണ്ടത് കൂട്ട രക്തപരിശോധന നടത്താനുള്ള ടെസ്റ്റിങ്ങ് കിറ്റുകൾ; ദക്ഷിണ കൊറിയുടെ മാതൃക ഇന്ത്യയും സ്വീകരിക്കണം; ഇത്തരം നടപടികൾ ചെയ്തില്ലെങ്കിൽ ലോക്ഡൗൺ കഴിഞ്ഞാൽ വൈറസ് വ്യാപനം വീണ്ടും ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ; ഇന്ത്യയുടെ ലോക് ഡൗൺ ഏപ്രിൽ 14ഉം കഴിഞ്ഞ് നീട്ടേണ്ടി വരുമോ?

ലോക് ഡൗൺ നല്ലത് പക്ഷേ അതുകൊണ്ടുമാത്രം എല്ലാമായില്ലെന്ന് ലോകാരോഗ്യ സംഘടന; കൂടുതൽ വേഗത്തിൽ റാൻഡം ടെസ്റ്റുകൾ നടത്തി വ്യാപനം എത്രയുണ്ടെന്ന് കണ്ടെത്തണം; ഇതിനായി വേണ്ടത് കൂട്ട രക്തപരിശോധന നടത്താനുള്ള ടെസ്റ്റിങ്ങ് കിറ്റുകൾ; ദക്ഷിണ കൊറിയുടെ മാതൃക ഇന്ത്യയും സ്വീകരിക്കണം; ഇത്തരം നടപടികൾ ചെയ്തില്ലെങ്കിൽ ലോക്ഡൗൺ കഴിഞ്ഞാൽ വൈറസ് വ്യാപനം വീണ്ടും ഉണ്ടാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ; ഇന്ത്യയുടെ ലോക് ഡൗൺ ഏപ്രിൽ 14ഉം കഴിഞ്ഞ് നീട്ടേണ്ടി വരുമോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യയുടെ ലോക് ഡൗൺ കലാാവധി മൂന്നാഴ്ച കാലയിളവായ ഏപ്രിൽ 14ന് ഉള്ളിൽ അവസാനിക്കണമെങ്കിൽ അനുബന്ധ നടപടികൾ കൂടി ശക്താമാക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോക്ഡൗണിന് പുറമെയുള്ള സുരക്ഷാ നടപടികൾ എടുക്കാത്ത പക്ഷം കൊവിഡ് വ്യാപനം തടയാവനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടർ ടെഡ്രോസ് അഥനം അറിയിച്ചു. കഴിഞ്ഞ ദിവസം ജനീവയിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. 'ഇന്ത്യയിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ ഉചിത തീരുമാനമാണ്. പക്ഷേ അത്യാവശ്യ നടപടികൾ നടപ്പാക്കാത്ത പക്ഷം ലാക്ഡൗണിൽ നിന്നും പുറത്തുപോവുന്നത് ബുദ്ധിമുട്ടായിരിക്കും. അങ്ങനെ പുറത്തുപോവുകയാണെങ്കിൽ വൈറസ് വ്യാപനം വീണ്ടും ഉണ്ടാവും.

ഇന്ത്യക്ക് മികച്ച കഴിവുണ്ട്. പക്ഷെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. പുതിയ കേസുകൾ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാവണം, ടെസ്റ്റുകൾ നടത്തണം, ചികിത്സിക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള പ്രാപ്തി വിശാലമാക്കണം. ഇത് നടക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ കുറച്ചുകൂടി വേഗതയുണ്ടെങ്കിൽ...,'' - ഡയരകടറുടെ വാക്കുകൾ ഉദ്ധരിച്ച ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയൻ മോഡലിൽ വളരെ പെട്ടെന്ന് റാൻഡം ടെസ്റ്റുകൾ നടത്തുകയാണ് അടിയന്തരമായി നടപ്പാക്കേണ്ടത്. ദക്ഷിണ കൊറിയുടെ മാതൃക ഇന്ത്യയും സ്വീകരിക്കാണം. വ്യാപകമായ ടെസ്റ്റികളിലുടെ രോഗവും വ്യാപനവും പെട്ടെന്ന് കണ്ടെത്തിയതിലൂടെയാണ് കൊറിയ അതിജീവിച്ചത്.

ഒരു വിശാല രാജ്യമെന്ന നിലയ്ക്ക് ഒരു പകർച്ച വ്യാധിയെ തടയുന്നതിന് ചില നിർദ്ദേശങ്ങളും ലോകാരോഗ്യ സംഘടന ടാസ്‌ക് ഫോഴ്‌സ് ഇന്ത്യക്ക് മുന്നിൽ വെക്കുന്നുണ്ട്.ഡബ്ലു.എച്ച്.ഒ അംഗം മൈക്ക് റിയാൻ പറയുന്നതിങ്ങനെ. '' ഇന്ത്യ പോളിയോ വിമുക്തമായി. ഗ്രാമീണമേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനം മൂലമായിരുന്നു അത്. സമാനമായി ചികിത്സയിലും നിരീക്ഷണത്തിലും കൃത്യമായി നടപടികൾ ജില്ലകൾ തോറും എടുക്കുകയാമെങ്കിൽ ലോക്ഡൗണിൽ നിന്നും പുറത്തേക്ക് വഴിയുണ്ട്.''ലോക്ഡൗണുകൾ എടുത്ത് കളയുമ്പോൾ വീണ്ടും വൈറസ് വരുന്നതും പിന്നെയും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതുമായ ഒരു അവസ്ഥ ഇന്ത്യയിൽ ഉണ്ടാവരുതെന്നാണ് ഡബ്ലു.എച്ച്.ഒ ടെക്‌നിക്കൽ ലീഡായ മരിയ വൻ കെർഖൊവ് ഇന്ത്യടുഡേ ടി.വിയോട് പറഞ്ഞത്. ഒപ്പം ഇന്ത്യയിൽ കൊവിഡ് നിയന്ത്രണത്തിനായി ഒരു ഏകീകൃത നടപടി ക്രമം തന്നെ വേണമില്ലെന്നും ഇദ്ദേഹം പറയുന്നു.

യാതൊരു ലക്ഷണവും കാണിക്കാത്തവരിലും കോവിഡ് ബാധിതരായി മാറാറുണ്ട്. വടക്കൻ ഇറ്റലിയിലെ ആദ്യത്തെ കൊറോണ മരണം സംഭവിച്ചത് വോ പട്ടണത്തിന്റെ അവസ്ഥ അങ്ങനെതാണ്. കോവിഡിനെ പറ്റിയുള്ള ശാസ്ത്രലോകത്തിന്റെ മുൻധാരണകളെല്ലാം തിരുത്തിക്കുറിച്ച നഗരം കൂടിയാണ് വോ. യാതൊരു ലക്ഷണങ്ങൾ കാണിക്കാത്തവരെയും ഉൾപ്പെടുത്തി കൂട്ട ടെസ്റ്റ് നടത്തിയതിനാൽ കോവിഡിനെ പൂർണ്ണമായും വോ പട്ടണത്തിന് നിയന്ത്രിക്കാനായി. ഈ നഗരത്തിലെ 3300 പേരിൽ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കോവിഡിന്റെ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാത്തവരും ടെസ്റ്റിനു വിധേയവരായവരിൽ ഉൾപ്പെടും. ഈ കൂട്ടടെസ്റ്റിനു മുമ്പ് 90 പേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ഒരു കേസുപോലുമില്ല.

'രോഗവ്യാപനം ഈ നഗരത്തിൽ തന്നെ ഞങ്ങൾക്ക് പിടിച്ചു നിർത്താനായി. രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുമ്പ് തന്നെ പല രോഗികളെയും തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനുമായി', പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച ആൻഡ്രിയ ക്രിസ്ര്‌റാനി പറയുന്നു.'യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാത്ത ആറ് പേർക്ക് ഈ കൂട്ട ടെസ്റ്റോടെ കോവിഡ് രോഗ ബാധ കണ്ടെത്താനായി. ഇവരിൽ രോഗം കണ്ടെത്താനയില്ലായിരുന്നെങ്കിൽ അവർ സാമൂഹിക വ്യാപനം നടത്തുമായിരുന്നു', ്അവർ കുട്ടിച്ചേർത്തു. ലക്ഷണങ്ങൾ കാണിക്കാത്തവരും വൈറസ് വാഹകരാണെന്നാണ് ഫ്രോറൻസ് സർവ്വകലാശാല പ്രൊഫസറും പറയുന്നത്. ഇവി െകൂട്ട ടെസ്റ്റ് നടത്തിയ മൂവായിരം പേരിൽ 66 പേർക്ക് രോഗം സ്ഥിരീകരിച്ചു. അവരെ 14 ദിവസം ഐസൊലേറ്റ് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം ആറായി ചുരുങ്ങി. ഒരു പക്ഷെ ഈ കൂട്ട ടെസ്റ്റ് നടത്തിയില്ലായിരുന്നെങ്കിൽ 66 പേരിൽ നിന്ന് രോഗം കൂടുതൽ പേരിലേക്ക് പടരുമായിരുന്നു.

ലക്ഷണങ്ങൾ കാണിക്കാത്തവരും കൊറോണ പോസിറ്റീവാണെന്ന പത്തനംതിട്ട കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റും ഇതുമായി ചേർത്തു വായിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ എത്രയും കൂടുതൽ ടെസറ്റ് നടത്തുന്നുവോ അത്രും ഗുണമാണെന്ന് ചുരുക്കം. അല്ലെങ്കിൽ ലോക് ഡൗണിന് ശേഷവും വ്യാപനം ഉണ്ടാവും. അല്ലെങ്കിൽ ലോക് ഡൗൺ ദീർഘിപ്പിക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP