Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിമിനൽ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ പൊലീസിനെ വെല്ലുവിളിച്ച് യോഗം ചേർന്നു; പ്രളയഫണ്ട് തട്ടിപ്പുകേസിൽ ആത്മഹത്യ ചെയ്ത ബാങ്ക് ഡയറക്ടറുടെ ആത്മഹത്യ കുറിപ്പിൽ ഉൾപ്പെട്ടിട്ടും നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു; ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോഴും പൊലീസിനോട് ധിക്കാരപരമായ പെരുമാറ്റം; സിപിഎം ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമോ? ചോദ്യവുമായി പി സി വിഷ്ണുനാഥ്

ക്രിമിനൽ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ പൊലീസിനെ വെല്ലുവിളിച്ച് യോഗം ചേർന്നു; പ്രളയഫണ്ട് തട്ടിപ്പുകേസിൽ ആത്മഹത്യ ചെയ്ത ബാങ്ക് ഡയറക്ടറുടെ ആത്മഹത്യ കുറിപ്പിൽ ഉൾപ്പെട്ടിട്ടും നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നു; ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോഴും പൊലീസിനോട് ധിക്കാരപരമായ പെരുമാറ്റം; സിപിഎം ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമോ? ചോദ്യവുമായി പി സി വിഷ്ണുനാഥ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ അത് വിശദീകരിച്ച പൊലീസുകാരോട് ധിക്കാരപരമായി പെരുമാറിയ സിപിഎം കളമശ്ശേരി ഏരിയ സെക്ട്രറി സക്കീർ ഹുസൈനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥിന്റെ കുറിപ്പ്. സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമാണോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സക്കീർ ഹുസൈൻ പൊലീസുകാരോട് രൂക്ഷമായി പെരുമാറുന്ന വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി ഭരണഘടനാ അതീത സ്ഥാപനമാണോ? മുൻപൊരിക്കൽ ക്രിമിനൽ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ ഇദ്ദേഹം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തി; പൊലീസിനെ വെല്ലുവിളിച്ച് യോഗം ചേർന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പ്രതി പാർട്ടി ഓഫിസിന് അകത്തിരുന്നപ്പോൾ ഇളിഭ്യരായി കേരള പൊലീസ് പുറത്തുനിന്നു. ഇന്നിപ്പോൾ ലോക്ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ അത് വിശദീകരിക്കുന്ന പൊലീസുകാരോടുള്ള ധിക്കാരപരമായ പെരുമാറ്റം കാണുക! പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആത്മഹത്യ ചെയ്ത ബാങ്ക് ഡയറക്ടറുടെ ആത്മഹത്യ കുറിപ്പിൽ ഉൾപ്പെട്ടയാളാണ് പൊലീസിനെയും നിയമ സംവിധാനത്തെയും വെല്ലുവിളിച്ച് നടക്കുന്നത്...

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP