Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർച്ച് 18 ന് ക്വാറന്റൈനിൽ പോയപ്പോൾ മുതൽ ചങ്കിടിപ്പ്; ഇടുക്കിക്ക് പുറമേ നാലുജില്ലകൾ സന്ദർശിച്ചു; പ്രമുഖ കോൺഗ്രസ് നേതാവിനൊപ്പം നിയമസഭയിലെത്തി; ഒരു മന്ത്രി അടക്കം അഞ്ച് എംഎൽഎമാരുമായി സമ്പർക്കം; ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖനേതാക്കളുമായി ഇടപഴകി; കെഎസ്ആർടിസിയിലും ട്രെയിനിലും കാറിലും സഞ്ചരിച്ചു; പ്രാർത്ഥിക്കാൻ ദേവാലയത്തിലും; ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചത് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റിന്; ജില്ലാഭരണകൂടം റൂട്ട് മാപ്പ് തയ്യാറാക്കുന്ന തിരക്കിൽ

മാർച്ച് 18 ന് ക്വാറന്റൈനിൽ പോയപ്പോൾ മുതൽ ചങ്കിടിപ്പ്; ഇടുക്കിക്ക് പുറമേ നാലുജില്ലകൾ സന്ദർശിച്ചു; പ്രമുഖ കോൺഗ്രസ് നേതാവിനൊപ്പം നിയമസഭയിലെത്തി; ഒരു മന്ത്രി അടക്കം അഞ്ച് എംഎൽഎമാരുമായി സമ്പർക്കം; ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖനേതാക്കളുമായി ഇടപഴകി; കെഎസ്ആർടിസിയിലും ട്രെയിനിലും കാറിലും സഞ്ചരിച്ചു; പ്രാർത്ഥിക്കാൻ ദേവാലയത്തിലും; ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചത് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റിന്; ജില്ലാഭരണകൂടം റൂട്ട് മാപ്പ് തയ്യാറാക്കുന്ന തിരക്കിൽ

പ്രകാശ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഇടുക്കിയിൽ ഒരാൾക്കും ടെസ്റ്റ് പോസിറ്റീവാണ്. ഇത് ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണെന്നാണ് സൂചന. ഇദ്ദേഹം കാസർകോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ സന്ദർശിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ഈ നേതാവ്. നിയമസഭയിലടക്കം സന്ദർശനം നടത്തിയിരുന്നെന്നാണു സൂചന. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായും ഒരു മന്ത്രി അടക്കം അഞ്ച് എംഎൽഎമാരുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും വിവരമുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവിനൊപ്പമായിരുന്നു സന്ദർശനം.

മന്ത്രി സി.രവീന്ദ്രനാഥ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം എൽ എ മാർ , പഞ്ചായത്ത് പ്രസിഡന്റ് ,മെമ്പർ മാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ തുടങ്ങി രോഗ ബാധിതൻ കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ലന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

മാർച്ച് 18 മുതലാണ് നേതാവ് ക്വാറന്റൈനിൽ ആയിരുന്നു. വിദേശത്ത് പോയ ആളല്ലാത്തതുകൊണ്ട് പാലക്കാട് നിന്ന് ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആർ.ടി.സി. ബസ്, ട്രെയിൻ, കാർ തുടങ്ങിയ ഗതാഗതമാർഗങ്ങൾ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സംഘടനാപരമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളിൽനിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനകൾക്കായി ദേവാലയത്തിൽ പോയെന്നും വിവരമുണ്ട്. പൊതുപ്രവർത്തകനായതിനാൽ നിരവധിയാളുകളുമായി ഇദ്ദേഹം സമ്പർക്കം പുലർത്തുകയും വിവിധയിടങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, ഷോളയാർ, മൂന്നാർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തി. സമരങ്ങളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഇതുവരെ ഇടുക്കി ജില്ലയിൽ ആകെ 3 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേതു ദുബായിൽനിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയുമാണ്.സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി.ആകെ വൈറസ് ബാധിച്ചവർ 138.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ ജില്ലയിലാണ്. കാസർകോട്, മലപ്പുറം എന്നീ ജില്ലകളിൽ മൂന്നു വീതവും തൃശൂരിൽ രണ്ടും, ഇടുക്കിയിലും വയനാട്ടിലും ഓരോന്നും. എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂർ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയുമാണ് ഇന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി (ഇതാണ് ഇന്നലെ പറഞ്ഞ രോഗം ഭേദമായ ആറുപേർ).

ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് ആളുകളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ ഒരുലക്ഷത്തി ആയിരത്തി നാനൂറ്റി രണ്ടു പേർ വീടുകളിലും 601 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5342 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പു പദ്ധതിയുടെ വേതനം വർധിപ്പിക്കുന്നതുൾപ്പെടെ കേരളം ആവശ്യപ്പെട്ടിരുന്നു. നാം ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയിൽ കേന്ദ്ര പാക്കേജിനെ ഉപയോഗിക്കാം എന്നാണ് കരുതുന്നത്.

സംസ്ഥാനം കോവിഡ് ഭീഷണി എത്ര കടുത്താലും അതിനെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ്. സർക്കാർ ആശുപത്രികൾക്കു പുറമെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും. സംസ്ഥാനത്താകെ 879 സ്വകാര്യ ആശുപത്രികളിൽ 69,434 കിടക്കകളുണ്ട്. 5607 ഐസിയു കിടക്കകളുണ്ട്. 716 ഹോസ്റ്റലുകളിൽ 15,333 മുറികൾ ഉണ്ട്. ഇവയിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തുകയാണ്.

ലോക്ക്ഡൗൺ സാഹചര്യത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാകരുത് എന്ന് വ്യക്തമാക്കിയിരുന്നുവല്ലൊ. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിന് കഴിഞ്ഞദിവസം തീരുമാനിക്കുകയും ചെയ്തിരുന്നു. അത് ഇന്നുതന്നെ പ്രാവർത്തികമാവുകയാണ്.

43 തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനകം കമ്യൂണിറ്റി കിച്ചൻ തുടങ്ങി. 941 പഞ്ചായത്തുകളുള്ളതിൽ 861 പഞ്ചായത്തുകൾ കമ്യൂണിറ്റി കിച്ചണുള്ള സ്ഥലം സജ്ജമാക്കി. 87 മുനിസിപ്പാലിറ്റികളിൽ 84 ഇടത്തും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആറ് കോർപ്പറേഷനുകളിൽ ഒമ്പതിടങ്ങളിലായി കമ്യൂണിറ്റി കിച്ചൻ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ ഭക്ഷണവിതരണം ആരംഭിക്കും. ഭക്ഷണവിതരണത്തിനുള്ള പ്രാദേശിക വളണ്ടിയർമാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നു പൂർത്തിയാക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിറവേറ്റണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP