Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഉത്തരവ് ലംഘിച്ച് മുസ്ലിം പള്ളിയിൽ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിന് ആളുകൾ; പള്ളിയിൽ നിന്ന് വിളിച്ചിറക്കി തല്ലിയോടിച്ച് പൊലീസ്; കർണാടകയിലെ പൊലീസ് നടപടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: സർക്കാർ ഉത്തരവ് ലംഘിച്ച് മുസ്ലിം പള്ളിയിൽ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പള്ളിയിൽ നിന്ന് തിരിച്ചിറക്കി അടിച്ചോടിച്ചു. കർണാടകയിലെ ബെൽഗാമിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുകയാണ്. നിസ്‌കാരം കഴിഞ്ഞ ശേഷമാണ് ഇവർ പള്ളിയിൽ നിന്നും ഇറങ്ങിയത്. ലോക്ക്ഡൗൺ കാലയളവിൽ ആരാധാനലയങ്ങൾ അടച്ചിടാൻ നിർദ്ദേശം ഉണ്ട്. ഇത് ലംഘിച്ചാണ് നിരവധി ആളുകൾ കൂട്ടമായി പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് എത്തിയത്.

കൊറോണ രോഗം പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകമാനം 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപനം വന്ന ശേഷവും കേരളത്തിൽ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ ആളുകൾ ഈ നിർദ്ദേശം ലംഘിച്ചുകൊണ്ട് പുറത്തേക്ക് വരുന്ന കാഴ്ചകളാണ് കാണുന്നത്.

ലോക്ക്ഡൗണിന്റെ മൂന്നാം ദിനത്തിലും ഈ പ്രവണതയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് ഇന്ത്യയിൽ 694 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച് 16 പേർ മരണമടയുകയും 45 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP