Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ്-19: സന്നദ്ധസേനയിൽ കോൺഗ്രസുകാർ സഹകരിക്കും: മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗപ്രതിരോധത്തിലും മറ്റുസേവനപ്രവർനങ്ങളിലും പരമാവധി യുവ കോൺഗ്രസ് പ്രവർത്തകരും മഹിളാകോൺഗ്രസ് സഹോദരിമാരും പൂർണ്ണമായി സഹകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭ്യർത്ഥിച്ചു.

അരോഗ്യരംഗത്തെ ഉദ്യോഗസ്ഥരും നിയമപാലകരും നൽകുന്ന നിബന്ധനങ്ങൾക്ക് വിധേയമായി ഓരോ പ്രവർത്തകനും സഹകരിച്ച് പ്രവർത്തിക്കേണ്ടതാണ്. കോവിഡെന്ന മഹാമാരിയെ നാം എല്ലാം മറന്നുകൊണ്ട് ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തകാലത്ത് കഷ്ടത അനുഭവിക്കുന്ന പതിനായരങ്ങൾക്ക് സഹായമെത്തിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തം ഓരോ കോൺഗ്രസുകാരനുമുണ്ട്.

'സന്നദ്ധ' എന്ന വെബ്പോർട്ടലിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു ഓരോ യുവ കോൺഗ്രസ് പ്രവർത്തകരും സന്നദ്ധ സേനയുടെ ഭാഗമാകണം. 2,36,000 പേരടങ്ങുന്ന സന്നദ്ധ സേനയ്ക്കാണ് രൂപം കൊടുത്തതെന്ന് അറിയുന്നു. പഞ്ചയാത്തിൽ 200, മുനിസിപ്പാലിറ്റികളിൽ 500, കോർപ്പറേഷനുകളിൽ 700 പേർ അടങ്ങുന്നതാണ് സേനയുടെ ഘടന.

ദേശീയപ്രസ്ഥാനകാലത്ത് മഹാദുരന്തങ്ങൾ ഉണ്ടായ സന്ദർഭങ്ങളിൽ ഒക്കെ ഗാന്ധിജിയുടെ നേതൃത്വത്തിൽ അർപ്പണബോധത്തോടെ സേവനമനുഷ്ടിച്ച പാരമ്പ്യരമാണ് കോൺഗ്രസിനുള്ളത്. പ്ലേഗ്, വസൂരി,കോളറ, 1923ലെ മഹാപ്രളയം, 1943ലെ ബംഗാൾക്ഷാമം എന്നീ പ്രതിസന്ധിഘട്ടത്തിൽ പ്രശംസനീയവും മാതൃകാപരമായ പ്രവർത്തനമാണ് ഓരോ കോൺഗ്രസുകാരനും നടത്തിയത്.

സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും ഭൂകമ്പം ഉണ്ടായകാലത്തു ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകന്മാർ സന്നദ്ധസേവകരായി രംഗത്തുണ്ടായിരുന്നു. പശ്ചിമതീരത്ത് ഉണ്ടായ ഭീകരമായ ചുഴലിക്കാറ്റ് കാലത്ത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ അന്നു നടത്തിയ സേവന പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.അന്ന് അദ്ദേഹത്തോടെ ഇത്തരം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ എ.ഐ.സി.സി സെക്രട്ടറി എന്ന നിലയിൽ തനിക്കും അവസരം ലഭിച്ചിട്ടുണ്ട്.കേരളത്തിൽ ഉണ്ടായ രണ്ടു പ്രളയങ്ങളിലും ഓഖി ചുഴലിക്കാറ്റ് സമയത്തും കോൺഗ്രസ് പ്രവർത്തകർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തിന് വിസ്മരിക്കാനാവുന്നതല്ല.അതിനാൽ ഈ മാഹാമാരിയെയും ശക്തമായി പ്രതിരോധിക്കാനും ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായസഹകരണം നൽകാനുമുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകനുമുള്ള ബാധ്യത ഓരോ കോൺഗ്രസ് പ്രവർത്തകനുമുണ്ട്. എല്ലാവരും സജീവമായി സേവനസന്നദ്ധതയോടെ രംഗത്തുണ്ടാകണമെന്ന് മുല്ലപ്പള്ളി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP