Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞൊടിയിടയിൽ ഇറ്റലിയേയും ചൈനയേയും തോൽപ്പിച്ച് കൊറോണാ രോഗികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തെത്തി അമേരിക്ക; ഇന്നലെ മാത്രം 17,000 രോഗികളും 266 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 85,000 രോഗികളുമായി ദുരന്തത്തിൽ റെക്കോർഡിട്ട് യു എസ് എ; ഇന്നലെ മാത്രം 100 ൽ അധികം മരണങ്ങളുമായി ന്യൂയോർക്ക് ഇപ്പോഴും ദുരന്തത്തിന്റെ എപ്പിസെന്ററായി നിൽക്കുന്നു; ട്രംപിന്റെ അമിത ആത്മവിശ്വാസം അമേരിക്കയെ നാശത്തിലേക്ക് നയിക്കുന്നതിങ്ങനെ

ഞൊടിയിടയിൽ ഇറ്റലിയേയും ചൈനയേയും തോൽപ്പിച്ച് കൊറോണാ രോഗികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തെത്തി അമേരിക്ക; ഇന്നലെ മാത്രം 17,000 രോഗികളും 266 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 85,000 രോഗികളുമായി ദുരന്തത്തിൽ റെക്കോർഡിട്ട് യു എസ് എ; ഇന്നലെ മാത്രം 100 ൽ അധികം മരണങ്ങളുമായി ന്യൂയോർക്ക് ഇപ്പോഴും ദുരന്തത്തിന്റെ എപ്പിസെന്ററായി നിൽക്കുന്നു; ട്രംപിന്റെ അമിത ആത്മവിശ്വാസം അമേരിക്കയെ നാശത്തിലേക്ക് നയിക്കുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: അമിതമായ ആത്മവിശ്വാസമായിരുന്നു ട്രംപിന് തന്റെ രാജ്യത്തിന്റെ ശക്തിയിലും കഴിവിലും. അതുകൊണ്ടാണ് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒഴിവാക്കി ഈസ്റ്റർ ദിനത്തിൽ രാജ്യം വീണ്ടും പുതിയൊരു ജീവിതത്തിനായി തുറക്കപ്പെടും എന്ന് പരസ്യമായി പ്രസ്തവിച്ചത്. എന്നാൽ കാര്യങ്ങൾ നീങ്ങുന്നത് ട്രംപിന്റെ വഴിയിലല്ല എന്നാണ് അമേരിക്കയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ 24 മണിക്കൂറിനുള്ളിൽ മാത്രം രേഖപ്പെടുത്തിയത് 266 മരണങ്ങളാണ്. ഇതിൽ നൂറിലധികവും ന്യൂയോർക്കിൽ നിന്ന്. ഇതോടെ അമേരിക്കയിൽ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1293 ആയി.

ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയം വരെ അമേരിക്കയിലെ മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 85,268 ആണ്. അതായത്, രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയേയും ഇന്നലെവരെ രോഗികളുടെ എണ്ണത്തിൽ ലോകത്തിൽ ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ചൈനയേയുമൊക്കെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തി എന്നർത്ഥം. രാജ്യത്ത് ഇത് ഏറ്റവുമധികം ബാധിച്ച ന്യൂയോർക്കിലാണ് ഇതിൽ 50% രോഗബാധിതരും ഉള്ളത്. അടുത്ത അപകട സാധ്യതയുള്ള പ്രദേശമായി ഉയർന്നു വരുന്നത് ലൂസിയാനയാണ്. ഇന്നലെ ഇവിടെ രോഗികളുടെ എണ്ണത്തിൽ 30% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂജഴ്സിയിൽ 6876 പേർക്കും, കാലിഫോർണീയയിൽ 3899 പേർക്കും വാഷിങ്ടണീൽ 3207 പേർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ തോത് ഇതേനിലയിൽ പോയാൽ ഏപ്രിൽ മദ്ധ്യത്തോടെ ആശുപത്രികൾ മുഴുവൻ നിറയുകയും അടുത്ത നാല് മാസത്തിനുള്ളിൽ മരണ സംഖ്യ 80,000 ആകുകയും ചെയ്യുമെന്നാണ് ചില പഠനങ്ങൾ വെളിപ്പെടുത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക് ആൻഡ് ഇവാലുവേഷന്റെ കണക്ക് പ്രകാരം, രോഗബാധ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തുന്ന സമയത്ത്, അതായത് ഏപ്രിൽ മദ്ധ്യത്തോടെ ഓരോ ദിവസവും 2,300 രോഗികൾ വരെ മരണമടയാം എന്നാണ് കാണിക്കുന്നത്. സാമൂഹിക അകലം ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ പാലിച്ചാലും ഇത് സംഭവിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, പാലമല്ല, ലോകം മൊത്തം കുലുങ്ങിയാലും താൻ കുലുങ്ങില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ട്രംപ് തന്റെ പ്രതികരണത്തിലൂടെ. അമേരിക്ക നടത്തുന്ന പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചതിന്റെ ഫലമാണ് ഈ പുതിയ സംഭവവികാസം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ചൈനയിലോ സൗത്തുകൊറിയയിലോ നടത്തിയ പരിശോധനകളുടെ പതിന്മടങ്ങ് പരിശോധനകൾ അമേരിക്കയിൽ നടത്തുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ, രാജ്യത്തെ ലോ, മീഡിയം, ഹൈ റിസ്‌ക് മേഖലകളാക്കി ഓരോ മേഖലക്കും അനുയോജ്യമായ സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള മാർഗ്ഗനിർദ്ദേശ്ശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസിൽ ഇപ്പോൾ ഒരുതരം 'മാസ് ഹിസ്റ്റീരിയ' ആണ്. ഇപ്പോൾ ഇവിടെ പല കടകളിലും ഓരോ സാധനത്തിനും നിശ്ചിത പരിധി നിശ്ചയിച്ചുള്ള റേഷനിങ് സംവിധാനമായിക്കഴിഞ്ഞു. കടയിലെ പല തട്ടുകളും കാലിയാണ്. സമൃദ്ധിയുടെ അമേരിക്കയ്ക്കു ചിന്തിക്കാൻ പോലുമാകാത്ത കാര്യം. ഷോപ്പിങ്ങിനു കടയിലേക്കോടുന്നവർക്കെല്ലാം സംരക്ഷണ കവചങ്ങളും ഉണ്ട്. പക്ഷേ, ആശുപത്രികളിൽ പെഴ്‌സനൽ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്‌സ് (പിപിഇ) അഥവാ സംരക്ഷണോപാധികൾ ആവശ്യത്തിനു കിട്ടാതെ ആരോഗ്യപ്രവർത്തകർ ബുദ്ധിമുട്ടുന്നുമുണ്ട്.

പ്രായമേറിയവരെ മാത്രമേ ഗുരുതരമായി ബാധിക്കൂ എന്നാണു നാമെല്ലാം ആദ്യഘട്ടത്തിൽ കേട്ടത്. ഇപ്പോൾ കൊറോണ വൈറസ് ബാധിച്ച് 12 വയസ്സുകാരി വെന്റിലേറ്ററിലാണെന്ന വാർത്തയും വരുന്നു. പ്രായഭേദമെന്യേ ഈ രോഗം എല്ലാവരുടെയും ഉറക്കംകെടുത്തിക്കഴിഞ്ഞു. ആപ്പിളും ഗൂഗിളും പോലെ ഐടി ഭീമന്മാരും സിലിക്കൺവാലിയുമുള്ള കലിഫോർണിയയിൽ നിരത്തുകൾ വിജനമാണ്. കൊറോണക്കാലത്തിനു മുൻപ് 40 കിലോമീറ്റർ യാത്രചെയ്യാൻ ഒന്നര മണിക്കൂർ വേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ 40 മിനിറ്റ് മതി. കഴിഞ്ഞ 25 വരെയുള്ള കണക്കുകളനുസരിച്ചു കലിഫോർണിയയിലെ 10 ലക്ഷത്തോളം പേർക്കാണു തൊഴിൽ ഇല്ലാതായത്.

നഴ്‌സിങ് കോളജിലെ എന്റെ വിദ്യാർത്ഥികളിൽ പലരും പകൽ ക്ലാസ് കഴിഞ്ഞ് റസ്റ്ററന്റുകളിലും കടകളിലും ജോലി ചെയ്താണു ഫീസിനുള്ള പണമുണ്ടാക്കുന്നത്. അതും നിലച്ചു. സ്‌കൂളുകളിൽ പല കുട്ടികളും വരുന്നത് ഭക്ഷണംകൂടി കഴിക്കാനാണ്. അതും നിലച്ചു. വയോധികർ താമസിക്കുന്ന കെയർ ഹോമുകളും പ്രതിസന്ധിയിൽ. ഏറ്റവും രോഗസാധ്യതയുള്ളവരെന്ന നിലയിൽ അവരവരുടെ മുറികളിൽതന്നെ കഴിയാൻ നിർദ്ദേശിച്ചിരിക്കുന്നു. ഇതോടെ മുറിക്കുള്ളിൽ ജയിലിന് സമാനമായി കഴിയുകയാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP