Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുറത്തിറങ്ങുന്നത് വിലക്കിയ ചേട്ടനെ കുത്തികൊന്ന മുംബൈയിലെ അനുജൻ; ഡൽഹിയിൽ പച്ചക്കറി വണ്ടികൾ തള്ളിമറിച്ചിട്ട് സസ്‌പെൻഷൻ വാങ്ങി കൂട്ടിയ കോൺസ്റ്റബിൾ; പച്ചക്കറി കിറ്റ് വീട്ടിന് മുമ്പിൽ വിതരണം ചെയ്ത് പുലിവാലു പിടിച്ച പുതുച്ചേരിയിലെ കോൺഗ്രസ് നേതാവ്; കർഫ്യൂ പാലിക്കാതെ റോഡിൽ ഇറങ്ങുന്നവരെ അടിച്ചോടിക്കുന്ന പൊലീസുകാരും; കോവിഡ് 19നെ അകറ്റാനുള്ള പോരാട്ടത്തിൽ രാജ്യത്തെ നഗരങ്ങളെല്ലാം വിജനം; കൊറോണ പേടിയിൽ ഇന്ത്യ വീട്ടിലേക്ക് ഒതുങ്ങുമ്പോൾ

പുറത്തിറങ്ങുന്നത് വിലക്കിയ ചേട്ടനെ കുത്തികൊന്ന മുംബൈയിലെ അനുജൻ; ഡൽഹിയിൽ പച്ചക്കറി വണ്ടികൾ തള്ളിമറിച്ചിട്ട് സസ്‌പെൻഷൻ വാങ്ങി കൂട്ടിയ കോൺസ്റ്റബിൾ; പച്ചക്കറി കിറ്റ് വീട്ടിന് മുമ്പിൽ വിതരണം ചെയ്ത് പുലിവാലു പിടിച്ച പുതുച്ചേരിയിലെ കോൺഗ്രസ് നേതാവ്; കർഫ്യൂ പാലിക്കാതെ റോഡിൽ ഇറങ്ങുന്നവരെ അടിച്ചോടിക്കുന്ന പൊലീസുകാരും; കോവിഡ് 19നെ അകറ്റാനുള്ള പോരാട്ടത്തിൽ രാജ്യത്തെ നഗരങ്ങളെല്ലാം വിജനം; കൊറോണ പേടിയിൽ ഇന്ത്യ വീട്ടിലേക്ക് ഒതുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുംബൈയിലെ ചേരിയിലും കൊറോണ എത്തി. യുപിയിൽ സമൂഹ വ്യാപനവും ഭയക്കുന്നു. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജ്യം. രാജ്യത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തേക്കു കടന്നക്കുമ്പോൾ നിലപാടുകൾ കടുപ്പിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ വിവിധ സംസ്ഥാനങ്ങൾ കർശന നടപടി സ്വീകരിക്കും. കറ്ങ്ങി നടക്കാൻ ആരേയും അനുവദിക്കില്ല. കശ്മീരിൽ പലയിടത്തും ഡ്രോണുകൾ ഉപയോഗിച്ച് അധികൃതർ നിയമലംഘകരെ കണ്ടെത്തി മുന്നറിയിപ്പു നൽകുന്നുണ്ട്.

ആളുകളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് ഡൽഹി സർക്കാർ ഉൾപ്പെടെ ശ്രമിക്കുന്നത്. പലയിടത്തും ഓൺലൈൻ വ്യാപാര സൈറ്റുകൾക്കു വിതരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. 2 ദിവസമായി ഓൺലൈൻ ഡെലിവറി മുടങ്ങിയിരുന്ന ഡൽഹിയിൽ സൈറ്റുകളുടെ അധികൃതരുമായി പൊലീസ് ചർച്ച നടത്തി. ഡൽഹിയിൽ റോഡരികിലെ പച്ചക്കറിവണ്ടികൾ തള്ളിമറിച്ചിട്ട ആനന്ദ് പർബത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. മുംബൈയിലെ കാന്തിവ്ലിയിൽ വീടിനു പുറത്തിറങ്ങുന്നതു സംബന്ധിച്ച തർക്കത്തിനിടെ ജ്യേഷ്ഠൻ അനിയനെ മർദിച്ചു കൊന്നു. ജ്യേഷ്ഠൻ രാജേഷിനെ അറസ്റ്റ് ചെയ്തു. അങ്ങനെ വീട്ടിലിരിക്കാൻ കഴിയാത്തവർ അക്രമാസ്‌കമതാകുന്നതും വാർത്തയാകുന്നു. ബാറുകളും മദ്യ ഷോപ്പുകൾ രാജ്യത്തുടനീളം അടഞ്ഞ് കിടക്കുന്നതും സാമൂഹിക പ്രശ്‌നമാകും.

രാജ്യത്തെ നഗരങ്ങളെല്ലാം വിജനമാണ്. പൊലീസ് വാഹനങ്ങൾ ലോക്ഡൗൺ അറിയിപ്പു നൽകുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അവശ്യസാധനങ്ങൾ തീർന്നതിനാൽ തലസ്ഥാനത്ത് പല കടകളും അടച്ചു. മെഡിക്കൽ ഷോപ്പുകളും ചില സ്റ്റേഷനറി കടകളും മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. പുതുച്ചേരിയിൽ തന്റെ വീടിനു മുൻപിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത കോൺഗ്രസ് എംഎൽഎ ജോൺ കുമാറിനെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ഇരുനൂറോളം പേർക്കാണു വിതരണം ചെയ്തത്. പലയിടത്തും റോഡിലിറങ്ങുന്നവരെ പൊലീസ് അടിച്ചോടിക്കുന്നുണ്ട്. ഏത്തമിടീക്കുക, പ്രതിജ്ഞ ചൊല്ലിക്കുക തുടങ്ങിയ നടപടികളും എടുക്കുന്നുണ്ട്. കേരളത്തിന് പുറത്ത് വ്യാപകമായി ലാത്തിയും വീശുന്നു. കേരളത്തിലും ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നു തുടങ്ങിയിട്ടുണ്ട്.

അവശ്യസാധനങ്ങൾ വാങ്ങാനിറങ്ങുന്നവരെയും ഇവ കൊണ്ടുപോകുന്ന വാഹനങ്ങളെയും തടയരുതെന്നു പല സംസ്ഥാനങ്ങളും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകിയതായി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ അറിയിച്ചു. ചണ്ഡിഗഡിൽ സർക്കാർ ബസുകളിലാണ് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത്. രാജ്യത്ത് മൂന്ന് മരണം കൂടി ഇന്നലെയുണ്ടായി.ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിൽ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദർപൂര സ്വദേശിയാണ്.

മതപ്രബോധകനായിരുന്ന ഇയാൾ ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങൾ ഇയാൾ മറച്ചുവെച്ചതായും അധികൃതർ അറിയിച്ചു. ഇയാളുമായി ബന്ധം പുലർത്തിയ നാല് പേർക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങൾ ഇയാൾക്കു നേരത്തെയുണ്ടായിരുന്നു. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാൾ മരിച്ചത്. ഇയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 16 ആയി. രോഗബാധിതരുടെ എണ്ണം 722 ആകുകയും ചെയ്തിട്ടുണ്ട്. ഇതിൽ 656 പേർ ചികിൽസയിലാണ്. മഹാരാഷ്ട്രയിൽ രോഗം ബാധിതരുടെ എണ്ണം 130 ലേക്കെത്തിയിട്ടുണ്ട്. കേരളത്തിൽ 112 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ത്യയിൽ കൊറോണ രോഗബാധ ഇതുവരെ സാമൂഹിക പ്രസരണ ഘട്ടത്തിലെത്തിയിട്ടില്ലെന്ന നിഗമനങ്ങളെ തള്ളി വാഷിങ്ടൺ കേന്ദ്രമായ ആരോഗ്യവിദഗ്ധൻ നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യയായിരിക്കും ഈ രോഗത്തിന്റെ ഏറ്റവും അപകടം പിടിച്ച കേന്ദ്രമെന്ന സൂചനയും അദ്ദേഹം നൽകി. ഇന്ത്യൻ വംശജനും വാഷിങ്ടണിലെ ഡിസീസ് ഡൈനമിക്സ് ഇക്കണോമിക്സ് ആൻഡ് പോളിസിയിലെ ഡയറക്ടറുമായ ഡോ. രമണൻ ലക്ഷ്മി നാരായണനാണ്, കരൻ താപ്പറിന് നൽകിയ അഭിമുഖത്തിൽ ഗൗരവമായ ചില പ്രശ്നങ്ങൾ ഉന്നയിച്ചത്.

അമേരിക്കയുടെ കണക്കുകൂട്ടലുമായി താരതമ്യപ്പെടുത്തിയാൽ ഇന്ത്യയുടെ സ്ഥിതി ഗുരുതമാണ്. അമേരിക്കയിൽ രോഗബാധ ഏകദേശം 20-60 ശതമാനമെന്നാണ് കണക്കാക്കിയിരിക്കന്നത്. അതനുസരിച്ച് ഇന്ത്യയിൽ രോഗബാധ 60 ശതമാനത്തിൽ കൂടുതലാവും. 70 കോടി മുതൽ 80 കോടി വരെ പേർക്ക് രോഗബാധ ഉണ്ടാവാം. എങ്കിലും ഭൂരിഭാഗം പേർക്കും രോഗബാധ നിസ്സാരമായിരിക്കും. ചെറിയ ശതമാനത്തിന് രോഗം ഗുരുതരമാകാം. ചിലർക്ക് ജീവൻ നഷ്ടപ്പെടാം. ബ്രിട്ടനിൽ പോലും പന്ത്രണ്ടിലൊന്നെന്ന നിലയിൽ കുറച്ചാണ് കൊറോണയുടെ കണക്കെടുപ്പ് നടന്നത്. അതുവച്ച് കണക്കുകൂട്ടിയാൽ ഇന്ത്യയിൽ ഇതുവരെ 1500 പേർക്കെങ്കിലും രോഗം ബാധിച്ചിരിക്കണം. ഇന്ത്യയിലെ ജനസംഖ്യയും ജനസാന്ദ്രതയും കണക്കാക്കിയാൽ ഒരുപക്ഷേ, 10000 അതിൽ കൂടുതലോ കൊറോണ വൈറസ് കേസുകൾ ഉണ്ടായിരിക്കാം-എന്നായിരുന്നു വിലയിരുത്തൽ.

ഇന്ത്യ ഇപ്പോഴും കോറോണ ബാധയുടെ രണ്ടാം ഘട്ടത്തിലാണെന്ന നിലാപടാണ് സർക്കാരിന്റേത്. ഇത് ശരിയല്ല. ഇപ്പോൾ തന്നെ മൂന്നാം ഘട്ടത്തിലെത്തിയിരിക്കുമെന്നു മാത്രമല്ല, മൂന്നാഴ്ച മുമ്പു തന്നെ അത് സംഭവിച്ചിരിക്കാമെന്ന് ഡോ. ലക്ഷ്മി നാരായണൻ പറയുന്നു. സർക്കാരിനു ഇക്കാര്യമറിയാമെന്നുതന്നെയാണ് ലക്ഷ്മി രാരായണൻ പറയുന്നത്. സർക്കാർ കൈകൊണ്ട നടപടികൾ അതിനു തെളിവാണ്. ഭീതി പരത്തേണ്ടെന്നു കരുതിയാവാം ഇതെന്നും ഡോ. ലക്മിനാരായണൻ അഭിപ്രായപ്പെട്ടു.

കൂടുതൽ പേരെ പരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ടു മാത്രമേ ഇന്ത്യക്ക് ഈ വിപത്തിൽ നിന്ന് നിന്ന് രക്ഷനേടാനാവൂ. ദിനം പ്രതി 10000 പേരെയെങ്കിലും പരിശോധിക്കണം. എന്നാൽ ഐസിഎംആർ നൽകുന്ന കണക്ക് മാർച്ച് 17, വൈകീട്ട് 5 വരെ 11500 പേരെ പരിശോധിച്ചുവെന്നാണ്. ഇത് അപര്യാപ്തമെന്നാണ് ലക്ഷ്മി നാരായണൻ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP