Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാഴ്‌ച്ചത്തെ ആശുപത്രി വാസത്തിനൊടുവിൽ ആ 17കാരി മരണത്തിന് കീഴടങ്ങി; യുവാവിന്റെ ഭീഷണിയെ തുടർന്ന് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

ഒരാഴ്‌ച്ചത്തെ ആശുപത്രി വാസത്തിനൊടുവിൽ ആ 17കാരി മരണത്തിന് കീഴടങ്ങി; യുവാവിന്റെ ഭീഷണിയെ തുടർന്ന് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

സ്വന്തം ലേഖകൻ

കളമശ്ശേരി: യുവാവിന്റെ ഭീഷണിമൂലം ദേഹത്ത് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഒരാഴ്‌ച്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. കങ്ങരപ്പടി സ്വദേശിനിയായ പതിനേഴുകാരിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അയൽപക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ചെറുപ്പക്കാരനെ ഭയന്ന് പെൺകുട്ടി ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയൽപക്കത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബി പെൺകുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി വീട്ടിൽ അറിയിച്ചിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ദിവസം രാവിലെ ഇയാൾ കുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വിദ്യാർത്ഥിനി ദേഹത്ത് തീ കൊളുത്തിയത്. കേസിൽ സിബി റിമാൻഡിലാണ്.

ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതിനാൽ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP