Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് 19; വീട് താത്ക്കാലിക ആശുപത്രിയാക്കാൻ അനുമതി തേടി കമൽ ഹാസൻ

കോവിഡ് 19; വീട് താത്ക്കാലിക ആശുപത്രിയാക്കാൻ അനുമതി തേടി കമൽ ഹാസൻ

സ്വന്തം ലേഖകൻ

ചെന്നൈ: കോവിഡ് 19 ബാധിച്ചവരെ ചികിത്സിക്കുന്നതിന് വേണ്ടി തന്റെ വീട് ആശുപത്രിയാക്കിമാറ്റാൻ അനുമതിതേടി മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ഇതിന് അനുമതി തേടി സർക്കാരിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ ആൽവാർപ്പേട്ടുള്ള വീടാണ് ആശുപത്രിയാക്കുന്നത്.തന്റെ പാർട്ടിയിലെ അംഗങ്ങളായ ഡോക്ടർമാരെ ഉപയോഗിച്ച് താത്കാലിക ആശുപത്രി നടത്താനാണ് കമൽ താത്പര്യം പ്രകടിപ്പിച്ചത്.

മുമ്പ് ഇവിടെ താമസിച്ചിരുന്ന കമൽ ഇപ്പോൾ മറ്റൊരു വീട്ടിലാണ്. ഈ വീട് പാർട്ടിയുടെ ആവശ്യങ്ങൾക്കാണ് നിലവിൽ ഉപയോഗിക്കുന്നത്. പാർട്ടി വൈസ് പ്രസിഡന്റ് ഡോ. ആർ. മഹേന്ദ്രൻ അടക്കം പലനേതാക്കളും ഡോക്ടർമാരാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ നാല് സ്ഥാനാർത്ഥികൾ ഡോക്ടർമാരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP