Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്റെ 'വാഴ'യായും നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട ചങ്കുകളോട് സൂപ്പർ ഹീറോയാകാൻ ആഹ്വാനം ചെയ്ത് നടി അമേയ; ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത് എന്നും താരത്തിന്റെ ഉപദേശം

അച്ഛന്റെ 'വാഴ'യായും നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട ചങ്കുകളോട് സൂപ്പർ ഹീറോയാകാൻ ആഹ്വാനം ചെയ്ത് നടി അമേയ; ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത് എന്നും താരത്തിന്റെ ഉപദേശം

മറുനാടൻ ഡെസ്‌ക്‌

കൊറോണ കാലത്ത് ഭൂരിപക്ഷവും വീട്ടിൽ ലോക്കായ സീനാണ്. വഴിയിൽ ഇറങ്ങി വായിനോക്കാൻ പോലും കഴിയാത്ത രീതിയുള്ള മുട്ടൻ പണിയാണ് പലർക്കും കിട്ടിയത്. എന്നാൽ, കിട്ടിയ അവസരം ഉപയോ​ഗിച്ച് നാട്ടിലെ സൂപ്പർ ഹീറോ ആകാനാണ് നടി അമേയ ചെറുപ്പക്കാരോട് ആഹ്വാനം ചെയ്യുന്നത്. സർക്കാർ അം​ഗീകാരത്തോടെ വീട്ടിലിരിക്കാൻ കിട്ടിയ അവസരം ഉപയോ​ഗിക്കാനാണ് താരം ചെറുപ്പക്കാരോട് ആവശ്യപ്പെടുന്നത്. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലാണ് താരം ആരാധകരോട് വീട്ടിലിരിക്കാൻ ആഹ്വാനം ചെയ്യുന്നത്.

രാപ്പകൽ വീട്ടിൽതന്നെ കുത്തിയിരുന്നതിന് അച്ഛന്റെ 'വാഴ'യായും... നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ... ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പർഹീറോ ആകൂ.’ എന്നാണ് അമേയ കുറിച്ചത്. പൊതുചടങ്ങുകളും ആൾക്കൂട്ടങ്ങളും നമുക്ക് ഒഴിവാക്കാം. കേന്ദ്ര - സംസ്ഥാന നിർദ്ദേശങ്ങൾ പാലിച്ച്, ഈ മഹാമാരിക്കെതിരെ ഒറ്റകെട്ടായി നമുക്ക് പോരാടാമെന്നും താരം പറയുന്നുണ്ട്.

താരത്തിന്റെ കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാപ്ഷൻ കിങ്ങായ പിഷാരടിയെപ്പോലും തോൽപ്പിക്കുമല്ലോ എന്നാണ് ആരാധകർ കുറിക്കുന്നത്. വീട്ടിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ നടി അമേയക്ക് ആരാധകർ ഏറെയാണ്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുളായ താരം തന്റെ അഭിപ്രായങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കൊറോണ പടരുന്നതു തടയാൻ രാജ്യം ലോക്ക്ഡൗൺ ചെയ്തതോടെ തന്റെ ആരാധകരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് താരം. തമാശ നിറഞ്ഞ താരത്തിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

      View this post on Instagram

24 *7 രാപ്പകൽ വീട്ടിൽതന്നെ കുത്തിയിരുന്നതിന് അച്ഛന്റെ 'വാഴ'യായും... നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ... ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP