Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ രോഗിയെ തൂക്കിക്കൊല്ലാൻ ഉറച്ച് സൗദി ഭരണകൂടം; ഷോപ്പിങ് മാളിൽ എത്തി ട്രോളിയിൽ തുപ്പിയ ആൾ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചികിത്സക്ക് ശേഷം വധശിക്ഷ വിധിക്കാൻ ശൂപാർശ ചെയ്ത് സൗദി പൊലീസ്; തുപ്പൽ ഒരു മഹാ കുറ്റമായി മാറുന്നതിങ്ങനെ

കൊറോണ രോഗിയെ തൂക്കിക്കൊല്ലാൻ ഉറച്ച് സൗദി ഭരണകൂടം; ഷോപ്പിങ് മാളിൽ എത്തി ട്രോളിയിൽ തുപ്പിയ ആൾ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചികിത്സക്ക് ശേഷം വധശിക്ഷ വിധിക്കാൻ ശൂപാർശ ചെയ്ത് സൗദി പൊലീസ്; തുപ്പൽ ഒരു മഹാ കുറ്റമായി മാറുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യയായ ഹെയ്ലിൽ കഴിഞ്ഞ ദിവസമാണ് ആ സംഭവം നടന്നത്. പ്രവിശ്യയിലെ ഒരു ഷോപ്പിങ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുന്നു. ഇത് ശ്രദ്ധയിൽ പെട്ട മാൾ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

ഒരു വിദേശപൗരൻ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിൽ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാൾ കൊറോണാ ബാധിതനാണെന്ന് വെളിപ്പെട്ടത്. തെക്കുപടിഞ്ഞാറൻ മേഖലയിലെ ബാൽജുറാഷി നഗരത്തിൽ താമസിക്കുന്ന ഇയാൾ എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന വിവരം ലഭ്യമല്ല.

ഇങ്ങനെ പ്രവർത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാൾക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല. ഇയാൾ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാൾ സന്ദർശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാൻ സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അയാൾ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

എന്നാൽ അയാൾക്ക് താൻ രോഗബാധിതനാണെന്ന കാര്യം അറിയാമായിരുന്നു എന്നും മനഃപൂർവ്വം രോഗം പടർത്താൻ ശ്രമിക്കുകയായിരുന്നു എന്നും ആരോപിച്ചാണ് ചികിത്സക്ക് ശേഷം അയാൾക്ക് വധശിക്ഷ വിധിക്കണം എന്ന ആവശ്യവുമായി സൗദി പൊലീസ് രംഗത്ത് എത്തിയിട്ടുള്ളത്. ഇതുവരെ 1012 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള സൗദിയിൽ മൂന്നു മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP