Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മട്ടാഞ്ചേരിക്കാരൻ; അറുപത്തിയൊമ്പതുകാരൻ ദുബായിൽ നിന്ന് മടങ്ങിയെത്തിയത് ഈ മാസം പതിനാറിന്; ചുള്ളിക്കൽ സ്വദേശിയുടെ ഭാര്യയും ഡ്രൈവറും കോവിഡ് ബാധിതർ; കൊറോണയിൽ ഭീതി വിതച്ച് ജീവഹാനിയും; കേരളം കൂടുതൽ കരുതലുകളിലേക്ക്; നിയന്ത്രണങ്ങൾ അതിശക്തമാക്കും; രാജ്യത്തെ കൊറോണ മരണം 21 ആയി; ഇനിയുള്ള രണ്ട് ദിവസം അതിനിർണ്ണായകം; സമൂഹവ്യാപനം തടയാൻ കരുതലുമായി സർക്കാർ

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന മട്ടാഞ്ചേരിക്കാരൻ; അറുപത്തിയൊമ്പതുകാരൻ ദുബായിൽ നിന്ന് മടങ്ങിയെത്തിയത് ഈ മാസം പതിനാറിന്; ചുള്ളിക്കൽ സ്വദേശിയുടെ ഭാര്യയും ഡ്രൈവറും കോവിഡ് ബാധിതർ; കൊറോണയിൽ ഭീതി വിതച്ച് ജീവഹാനിയും; കേരളം കൂടുതൽ കരുതലുകളിലേക്ക്; നിയന്ത്രണങ്ങൾ അതിശക്തമാക്കും; രാജ്യത്തെ കൊറോണ മരണം 21 ആയി; ഇനിയുള്ള രണ്ട് ദിവസം അതിനിർണ്ണായകം; സമൂഹവ്യാപനം തടയാൻ കരുതലുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി: കേരളത്തിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവർ ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. ഇന്ത്യയിൽ 21ാാമത്തെ കൊറോണ മരണമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടതൽ ആളുകൾ മരിച്ചത്. പഞ്ചാബിലും കർണ്ണാടകയിലും മരണം റി്പ്പോർട്ട് ചെയ്തിരുന്നു.

മട്ടാഞ്ചേരി സ്വദേശിയായ 69കാരനാണ് മരിച്ചത്. ഇയാളുടെ ഭാര്യയും ഡ്രൈവറും രോഗബാധിതരായി ചികിത്സയിൽ തുടരുകയാണ്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ദുബായിൽ നിന്ന് മാർച്ച് 17ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. 22ന് ചികിത്സയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമാകും മറവ് ചെയ്യുക.

മരിച്ച മട്ടാഞ്ചേരിക്കാരന്റെ ഭാര്യയ്ക്കും നെടുമ്പാശേരിയിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല. ഇതും ആശങ്കയാണ്. നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേർ എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. 

ഇന്നലെ കേരളത്തിൽ 38 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇത് വ്യാപക ആശങ്കയായി മാറി. ഇതിനിടെയാണ് രോഗം ബാധിച്ച് ഒരാൾ മരിക്കുന്നത്. ഇതുവരെ കേരളത്തിൽ ആരും ജീവാപായ സാഹചര്യത്തിലേക്ക് എത്തിയിരുന്നില്ല. കൊറോണയിൽ എച്ച് െൈഎ വിക്കുള്ള മരുന്ന് കളമശ്ശേരിയിലെ ഡോക്ടർമാർ പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. ഇതിനിടെയാണ് മരണമെത്തുന്നത്. ഇതോടെ പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതകൾ കേരളം എടുക്കും. എങ്ങനേയും സമൂഹ വ്യാപനം തടയാനും ശ്രമിക്കും. ഇതിനാകും സർക്കാർ മുൻഗണന നൽകുക.

രാജ്യത്തുകൊറോണ വൈറസ് ബാധയെ തുടർന്ന് ഇതോടെ മരിച്ചവരുടെ എണ്ണം 21 ആയി. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കർണ്ണാടകയിലും ഓരോ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെയാണിത്. നിലവിൽ 873 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 149 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 53 പേർക്കും രാജസ്ഥാനിൽ 52 പേർക്കുമാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയും കേരളവുമാണ് രാജ്യത്തുകൊറോണ ബാധിതരിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മഹാരാഷ്ട്രയിൽ 177 ഉം, കേരളത്തിൽ 165 പേരിലുമാണ് രോഗം കണ്ടെത്തിയത്. കൊല്ലത്ത് കൂടി റിസൽട്ട് പോസിറ്റീവായതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും രോഗബാധിതരുണ്ട്. മഹാരാഷ്ട്രയിൽ കൊറോണയെ തുടർന്ന് അഞ്ചുപേരാണ് ഇതുവരെ മരണമടഞ്ഞത്.

ലോകത്ത് ഇതുവരെ 27,370 പേരാണ് കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞത്. ഇറ്റലിയിലെ മരണസംഖ്യ 9,134 ആയി. സ്പെയിനിലാകട്ടെ 5,138 പേരാണ് ഇതുവരെ മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച അമേരിക്കയിൽ ഇതുവരെ 1,704 പേരാണ് മരണമടഞ്ഞത്. ഇന്ന് ഇതുവരെ 130 പുതിയ കൊറോണ കേസുകളും എട്ട് മരണവും അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അതിനിടെ മുബൈയിൽ രണ്ട് ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു. മുംബൈ നഗരത്തിൽ ക്ലിനിക്ക് നടത്തികൊണ്ടിരിക്കുന്ന രണ്ട് ഡോക്ടർമാർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ധേരി,കലീന എന്നിവിടങ്ങളിലാണ് ഇവരുടെ ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ ഈ ഡോക്ടർമാർ പരിശോധിച്ചത് മുന്നൂറിലധികം രോഗികളെയാണ്. മുംബൈ ചേരിനിവാസികളിലും കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതിനിടയിൽ ഡോക്ടർമാരിലും കൊറോണ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP