Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രാക്കുളം സ്വദേശി യാത്ര ചെയ്ത വിമാനത്തിലെ സഹയാത്രികരായ കൊല്ലം ജില്ലക്കാരുടെ പേരുവിവരങ്ങൾ പുറത്ത്: പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചരിക്കുന്നതുകൊറോണ സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ; പൊതുജനങ്ങൾ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറിയത് ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ നിന്നും; രഹസ്യസ്വാഭാവമുള്ള ഔദ്യോഗിക രേഖകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

പ്രാക്കുളം സ്വദേശി യാത്ര ചെയ്ത വിമാനത്തിലെ സഹയാത്രികരായ കൊല്ലം ജില്ലക്കാരുടെ പേരുവിവരങ്ങൾ പുറത്ത്: പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചരിക്കുന്നതുകൊറോണ സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ; പൊതുജനങ്ങൾ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറിയത് ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ നിന്നും; രഹസ്യസ്വാഭാവമുള്ള ഔദ്യോഗിക രേഖകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

വിനോദ് വി നായർ

കൊല്ലം: കോവിഡ് 19 വ്യാപനത്തോടെ വിദേശത്ത് നിന്നും എത്തിയവരെ രോഗബാധിതരായി കണ്ടെത്തിയില്ലെങ്കിലും വീടുകളിലോ ആളുപത്രികളിലോ സ്വയം നിരീക്ഷണത്തിനാണ്. ഇവരുടെയെല്ലാം വിശാദാംശങ്ങൾ അടങ്ങിയ രേഖകൾ അധികൃതർ സൂക്ഷിക്കുന്നുമുണ്ട്. എന്നാൽ, രോഗമില്ലെങ്കിൽ കൂടിയും രോഗമുള്ളതായി കാണിച്ച്് ഇവരുടെ വിശദാംശങ്ങളടങ്ങിയ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇതോടെ ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതിനിടയാക്കുകയും യാത്രക്കാരുടെസുരക്ഷയ്ക്കുപോലും ഭീഷണിയായി തീർന്നിരിക്കുകയാണ്.

കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള പത്തുപേരുൾപ്പടെ ഇരുപത്തിയഞ്ചോളംയാത്രക്കാരുടെ വിവരങ്ങളാണ് ഇത്തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ബന്ധുക്കൾ പോലും മോശമായിപെരുമാറുന്നതായും ഫോണിലേയ്ക്ക് നിരന്തരം വിളികളെത്തുന്നതായുംസമൂഹത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലെത്തിയ തങ്ങൾ മാനസികമായി തകർന്നഅവസ്ഥയിലാണെന്നും ഇവരിൽ ചിലർ മറുനാടനോട് പറഞ്ഞു. കല്ലുംതാഴംകുറ്റിച്ചിറ സ്വദേശി ഷാജിമോൻ കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കുടുംബത്തോടൊപ്പംദുബായ് സന്ദർശനത്തിനെത്തിയത്. പതിനെട്ടാം തീയതിയിലെ വിമാനത്തിൽതിരികെയെത്തിയ ഇവരെത്തേടി നിരന്തരം ഫോൺവിളികൾ എത്തുകയാണ്.

നാട്ടിലെത്തിയ കാര്യം ആരോഗ്യവിഭാഗത്തെ അറിയിച്ചശേഷം സ്വയംഗൃഹനിരീക്ഷണത്തിൽ പോയ ഇവർക്ക് ഇതുവരെ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾഒന്നുമില്ലെന്ന് പറയുന്നു. സ്വകാര്യസ്ഥാപത്തിന്റെ പ്രാദേശിക വിതരണക്കാരൻകൂടിയായ ഷാജിമോൻ തനിക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾമറുനാടനുമായി പങ്കുവച്ചു. തന്റെ ബിസിനസുപോലും തകർന്നഅവസ്ഥയിലാണെന്നും കുടുംബത്തിന്റെയടക്കമുള്ള ഫോട്ടോ ചേർത്ത്‌സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലിസ് നടപടിസ്വീകരിക്കണമെന്നും ഷാജിമോൻ ആവശ്യപ്പെടുന്നു.

പത്തനംതിട്ട ജില്ലയിൽ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന നാലായിരത്തോളംപേരുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തായത് വിവാദമായിരുന്നു. ഉദ്യോഗസ്ഥരിൽ നിന്നുതന്നെയാണ് പൊതുജനങ്ങളുൾപ്പെടുന്ന വാട്ട്‌സ് ആപ്പ്ഗ്രൂപ്പുകളിലേയ്ക്ക് ഇത് പ്രചരിച്ചതെന്ന് സൈബർസെൽ കണ്ടെത്തിയിരുന്നു. രഹസ്യസ്വാഭാവമുള്ള ഔദ്യോഗിക രേഖകൾ ഇത്തരത്തിൽപ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP