Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖം മാത്രം കാണാൻ അനുവാദം; തൊടാനോ അടുത്തുപെരുമാറാനോ പാടില്ല; ആചാരപ്രകാരം സംസ്‌കാര കർമങ്ങൾ ചെയ്യാം; ചടങ്ങിൽ ബന്ധുക്കളുടെ സാന്നിധ്യം വീഡിയോ കോൺഫറൻസ് വഴി; കർമങ്ങൾ മൃതദേഹത്തിൽ സ്പർശിക്കാതെ സുരക്ഷിത അകലത്തിൽ നിന്ന് മാത്രം; മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌കും ഗൗസും ധരിക്കണം; കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായി മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകൾ ആരോഗ്യവകുപ്പിന്റെ കർശന വ്യവസ്ഥകൾ പാലിച്ച്

മുഖം മാത്രം കാണാൻ അനുവാദം; തൊടാനോ അടുത്തുപെരുമാറാനോ പാടില്ല; ആചാരപ്രകാരം സംസ്‌കാര കർമങ്ങൾ ചെയ്യാം; ചടങ്ങിൽ ബന്ധുക്കളുടെ സാന്നിധ്യം വീഡിയോ കോൺഫറൻസ് വഴി; കർമങ്ങൾ മൃതദേഹത്തിൽ സ്പർശിക്കാതെ സുരക്ഷിത അകലത്തിൽ നിന്ന് മാത്രം; മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌കും ഗൗസും ധരിക്കണം; കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായി മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകൾ ആരോഗ്യവകുപ്പിന്റെ കർശന വ്യവസ്ഥകൾ പാലിച്ച്

ആർ പീയൂഷ്

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈന്റെ (69) സംസ്‌കാര ചടങ്ങുകൾ നടക്കുക ആരോഗ്യ വകുപ്പിന്റെ കർശന വ്യവസ്ഥകൾ പാലിച്ചായിരിക്കും. കൊവിഡ് 19 പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങുകൾ. ആചാരം അനുസരിച്ച് സംസ്‌കാര കർമ്മങ്ങൾ ചെയ്യാം. മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. സംസ്‌കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ കാണാം.
മൃതദേഹത്തിൽ സ്പർശിക്കാൻ അനുവദിക്കില്ല. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ട് നൽകിയത്. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ സംസ്‌കാര ചടങ്ങുകൾ നടത്താനും അനുമതിയുള്ളു. ആചാരം അനുസരിച്ചുള്ള കർമ്മങ്ങൾ മൃതദേഹത്തിൽ സ്പർശിക്കാതെ ചെയ്യാം. മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് ഉൾപ്പെടെ ധരിക്കണം. ഇതാണ് വ്യവസ്ഥ.

ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം 14 ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

കേരത്തിലെ ആദ്യ കോവിഡ് മരണം നടന്ന കൊച്ചി മെഡിക്കൽ കോളേജിൽ നിന്ന് മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സുരക്ഷാ മുൻകരുതലുളെല്ലാം പാലിച്ച് രാവിലെ തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. മണിക്കൂറുകൾക്കകം തന്നെ സംസ്‌കാരം നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു. മൃതദേഹം മട്ടാഞ്ചേരി ലോബോ ജങ്ഷനു സമീപം കച്ചി ഹനഫി മസ്ജിദിൽ സംസ്‌കരിക്കും. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സംസ്‌കാര ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്.

ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന സേട്ട് യാക്കൂബ് ഹുസൈൻ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്‌കരിക്കും.

ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP