Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'എന്റെ കൈകൾ വിറയ്ക്കുന്നു... അക്ഷരങ്ങൾ തെറ്റുന്നു... എങ്കിലും എഴുതാതിരിക്കാൻ ആവുന്നില്ല; പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ സ്പോർട്സ്മാനെന്നോ വ്യത്യാസമില്ലാതെ കോവിഡ് 19 എന്ന മഹാമാരി ആയിരക്കണക്കിന് മനുഷ്യരെ കൊണ്ടുപോകുമ്പോൾ ഞാനും യാത്രയാവുന്നു... സന്തോഷത്തോടെ അവർക്കൊപ്പം': കൊല്ലത്ത് മദ്യം കിട്ടാത്തത് കാരണം ജീവനൊടുക്കിയ ബിജുമോന്റെ കുറിപ്പിലെ വരികൾ ഇങ്ങനെ

'എന്റെ കൈകൾ വിറയ്ക്കുന്നു... അക്ഷരങ്ങൾ തെറ്റുന്നു... എങ്കിലും എഴുതാതിരിക്കാൻ ആവുന്നില്ല; പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ സ്പോർട്സ്മാനെന്നോ വ്യത്യാസമില്ലാതെ കോവിഡ് 19 എന്ന മഹാമാരി ആയിരക്കണക്കിന് മനുഷ്യരെ കൊണ്ടുപോകുമ്പോൾ ഞാനും യാത്രയാവുന്നു... സന്തോഷത്തോടെ അവർക്കൊപ്പം': കൊല്ലത്ത് മദ്യം കിട്ടാത്തത് കാരണം ജീവനൊടുക്കിയ ബിജുമോന്റെ കുറിപ്പിലെ വരികൾ ഇങ്ങനെ

വിനോദ്.വി.നായർ

കൊല്ലം: സംസ്ഥാനത്ത് ലോകഡൗണിനെ തുടർന്ന് മദ്യം കിട്ടാത്തത് മൂലമുള്ള ആത്മഹത്യകൾ ഏറുന്നു. ഏറ്റവുമൊടുവിൽ, കൊല്ലം ചവറ വട്ടത്തറ സ്വദേശി ബിജുമോൻ ആണ് ജീവനൊടുക്കിയത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വരികൾ ഇങ്ങനെ: എന്റെ കൈകൾ വിറയ്ക്കുന്നു... അക്ഷരങ്ങൾ തെറ്റുന്നു... എങ്കിലും എഴുതാതിരിക്കാനാവുന്നില്ല. ഞാൻ യാത്രയാവുന്നു; എന്റെ അച്ഛന്റെയും, അമ്മയുടെയുമടുത്തേയ്ക്ക്... വിശപ്പില്ലാത്ത ലോകത്തേയ്ക്ക്...പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ സ്പോർട്സ് മാനെന്നോ വ്യത്യാസമില്ലാതെ കോവിഡ് 19 എന്ന മഹാമാരി ആയിരക്കണക്കിന് മനുഷ്യരെ കൊണ്ടുപോകുമ്പോൾ, ഞാനും യാത്രയാവുന്നു... സന്തോഷത്തോടെ അവർക്കൊപ്പം.'

ബിജുമോൻ എന്ന 50കാരന്റെ ആത്മഹത്യാക്കുറിപ്പിലെ അവസാനവരികൾ കണ്ട് ഹദയം നുറുങ്ങുകയാണ് വീട്ടുകാർക്കും, ബന്ധുക്കൾക്കും നാട്ടുകാർക്കും. തട്ടാശേരിയിലേയും ഇരവിപുരത്തേയും ബിവറേജസ് കേന്ദ്രങ്ങൾക്കു മുന്നിൽ ആളുകളോട് പിരിവെടുത്ത് മദ്യപിച്ചിരുന്ന ബിജുമോൻ കൂട്ടിക്കട, പീടികമുക്കിന് സമീപമുള്ള സഹോദരിയുടെ വീടിനുമുന്നിലെ മരത്തിൽ ഇന്നലെ രാത്രിയിലാണ് തൂങ്ങിമരിച്ചത്.

ഐ എസ് ആർ ഒ യിലെ ജീവനക്കാരനായിരുന്നു ബിജുമോൻ. ജോലിക്കിടയിൽ അമിതമായി മദ്യപിച്ച് മേലുദ്യോഗസ്ഥന്റെ ശരീരത്തേയ്ക്ക് ഛർദ്ദിച്ചതോടെ ജോലി നഷ്ടമായ ബിജു സ്വദേശമായ ചവറയിൽ മടങ്ങിയെത്തി ബാറിലും ബിവറേജസിനു മുന്നിലും സഹായിയായി നിന്നും പിരിവെടുത്തും കിട്ടുന്ന പണമുപയോഗിച്ചാണ് ജീവിതം തള്ളി നീക്കിയിരുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ബാറുകളും, ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടിയതോടെ ആഹാരത്തിനും മദ്യത്തിനും പണമില്ലാത്ത അവസ്ഥയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾ ശാരീരികവിഷമതകൾ അനുഭവിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ സഹോദരിയാണ് ബിജുമോനെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. മദ്യം ലഭിക്കാത്തതിൽ ബിജുമോൻ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് സഹോദരി മൊഴി നൽകിയിട്ടുണ്ട്. പൊലിസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മദ്യം കിട്ടാതിരുന്നതിനെ തുടർന്ന് കൊല്ലത്ത് കാൻസർ രോഗിയായ സുരേഷും ഇന്നു ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം തൃശൂരും കാക്കനാടുമായി രണ്ടു പേർ ആത്മഹത്യ ചെയ്തിരുന്നു. മദ്യം ലഭിക്കാത്തതിന്റെ പേരിൽ പത്തനംതിട്ട ഇരവിപേരൂർ യുവാവ് വീട് തല്ലിത്തകർത്തു
ഇയാളെ എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി റാന്നിയിലെ ഡി-അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. കോഴിക്കോട് മാങ്കാവ് കല്പക തിയറ്ററിനടുത്ത് കുട്ടി മരിച്ചുവെന്ന് പറഞ്ഞ് മണ്ണ് മാന്തി പരിഭ്രാന്തി സൃഷ്ടിച്ച യുവാവും മദ്യത്തിനടിയാണെന്ന് മനസിലായി. ഇയാളെ പൊലീസെത്തി വീട്ടിലെത്തിച്ചു.

മദ്യാസക്തിയിൽ പ്രശ്‌നങ്ങളുള്ളവരുടെ വിവരങ്ങൾ വിമുക്തി ടോൾഫ്രീ നമ്പരായ 14405 ൽ വിളിച്ചറിയിച്ചാൽ എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി അവരുടെ വാഹനത്തിൽ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കും. ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ എങ്ങനെ നടത്താം എന്നുള്ളതിനെ കുറിച്ച് തിങ്കളാഴ്ച ചേരുന്ന ഉന്നത തല യോഗം ചർച്ച ചെയ്യും.

ലോക്ക് ഡൗണിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. സ്ഥിര മദ്യപാനികൾക്ക് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ സാമൂഹിക വിപത്താകുമോയെന്ന സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, കഴിയുന്നത്ര ലഹരിയുടെ ഉപയോഗത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞിരുന്നു. ലഹരി വിമുക്ത കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP