Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക് ഡൗണിന്റെ മറവിൽ നടക്കുന്നത് പൊലിസിന്റെ നരവേട്ട; അവശ്യവസ്തുക്കൾ വാങ്ങാൻ തെരുവിൽ എത്തുന്നവർക്ക് പോലും ഏറ്റുവാങ്ങേണ്ടി വരുന്നത് ക്രൂരമർദ്ദനവും അപമാനവും; കൊറോണ പ്രതിരോധത്തിന്റെ പേരിൽ പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും അമർഷവും പുകയുന്നു; പൊലീസ് അതിക്രമങ്ങളുടെ വീഡിയോ കാണാം

ലോക് ഡൗണിന്റെ മറവിൽ നടക്കുന്നത് പൊലിസിന്റെ നരവേട്ട; അവശ്യവസ്തുക്കൾ വാങ്ങാൻ തെരുവിൽ എത്തുന്നവർക്ക് പോലും ഏറ്റുവാങ്ങേണ്ടി വരുന്നത് ക്രൂരമർദ്ദനവും അപമാനവും; കൊറോണ പ്രതിരോധത്തിന്റെ പേരിൽ പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ  സോഷ്യൽ മീഡിയയിൽ പ്രതിഷേധവും അമർഷവും പുകയുന്നു; പൊലീസ് അതിക്രമങ്ങളുടെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ലോക് ഡൗണിന്റെ മറവിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്നത് പൊലീസ് നടത്തുന്ന മനഷ്യാവകാശ ലംഘനങ്ങൾ. അവശ്യസാധനങ്ങൾ വാങ്ങാൻ തെരുവിൽ എത്തുന്നവരെ പോലും പൊലീസ് വെറുതെ വിടുന്നില്ല. അവശ്യവസ്തുക്കൾക്കായി പുറത്തിങ്ങിയവരാണെന്ന് വ്യക്തമായിട്ടും പൊലീസ് പലരെയും മർദ്ദിക്കുകയും ഏത്തമിടീക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരത്തിള്ള നൂറുകണക്കിന് ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെയും ഫേയ്‌സ്ബുക്കിലൂടെയും പുറത്തുവരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളലടക്കം ഇന്ത്യൻ പൊലീസിന്റെ അമിതാധികാരം പ്രയോഗം ഇതിനകം വാർത്തയാവുകയും ചെയ്തിട്ടുണ്ട്.

പുണെയിൽ പൊലീസ് മർദനത്തിൽ ആംബുലൻസ് ഡ്രൈവർ മരിച്ചതായി വാർത്തയുണ്ടായിരുന്നു. വാഹനത്തിൽ അനധികൃതമായി യാത്രക്കാരുമായി യാത്ര ചെയ്‌തെന്നാരോപിച്ചായിരുന്നു പൊലീസ് ഇയാൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പശ്ചിമബംഗാളിലും പൊലീസ് മർദ്ദനത്തിൽ 32 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പാല് വാങ്ങാൻ വീടിനു പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് ലാത്തിച്ചാർജിൽ ഇയാൾ കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

രാജ്യത്ത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽനിന്നും പൊലീസ് അതിക്രമത്തിന്റെ വാർത്തകൾ പുറത്തുവരുന്നുണ്ട്. ലാത്തി ചാർജ് കൂടാതെ പൊലീസ് ക്രൂരവും അപമാനകരവുമായ ശിക്ഷാമുറകൾ നടപ്പാക്കുന്നതായും വാർത്തകൾ പുറത്തുവരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് നിരവധി ദൃശ്യങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വെക്കാനും പൊലീസിന് നിയമപ്രകാരം അധികാരമുണ്ട്. എന്നാൽ ലോക്ക് ഡൗൺ അടിച്ചേൽപ്പിക്കാനും അതിന്റെ പേരിൽ മർദ്ദനമുറകൾ പ്രയോഗിക്കാനും പൊലീസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP