Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമൽഹാസന്റെ വീടിന് മുന്നിൽ 'നിരീക്ഷണത്തിലുള്ള ആൾ' എന്ന സ്റ്റിക്കർ പതിച്ച് ചെന്നൈ കോർപ്പറേഷൻ; താൻ ക്വാറന്റൈനിൽ അല്ലെന്ന് വിശദീകരിച്ച് നടനും; വിവാദമായതോടെ സ്റ്റിക്കർ നീക്കി ആരോ​ഗ്യ വകുപ്പ്

കമൽഹാസന്റെ വീടിന് മുന്നിൽ 'നിരീക്ഷണത്തിലുള്ള ആൾ' എന്ന സ്റ്റിക്കർ പതിച്ച് ചെന്നൈ കോർപ്പറേഷൻ; താൻ ക്വാറന്റൈനിൽ അല്ലെന്ന് വിശദീകരിച്ച് നടനും; വിവാദമായതോടെ സ്റ്റിക്കർ നീക്കി ആരോ​ഗ്യ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തെറ്റിദ്ധാരണയുടെ പേരിൽ ആരോ​ഗ്യ പ്രവർത്തകർ നടൻ കമൽഹാസന്റെ വീടിന് മുന്നിൽ പതിച്ചിരുന്ന നീരീക്ഷണ സ്റ്റിക്കർ മാറ്റി. നടൻ കമൽഹാസന്റെ വീടിനു മുന്നിൽ 'നിരീക്ഷണത്തിലുള്ള ആൾ' എന്ന് ചെന്നൈ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് ഒട്ടിച്ചിരുന്നു. കമലിന്റെ മകൾ ശ്രുതി ഹാസൻ ലണ്ടനിൽ നിന്നും പത്തു ദിവസം മുമ്പാണ് മടങ്ങി വന്നത്. ഇതിനാലാണ് സ്റ്റിക്കർ പതിപ്പിച്ചത് എന്ന് ചെന്നൈ കോർപ്പറേഷൻ വിശദീകരിച്ചു. എന്നാൽ ശ്രുതി ചെന്നൈയിലല്ലെന്നും മുംബൈയിലെ വസതിയിലാണെന്നും അറിഞ്ഞതോടെ സ്റ്റിക്കർ അവർ വന്ന് നീക്കം ചെയ്തു.

വീടിന് മുന്നിൽ സ്റ്റിക്കർ പതിച്ചതോടെ കമൽഹാസൻ ക്വാറന്റൈനിലാണെന്ന വാർത്ത പ്രചരിച്ചു. സംഭവം കാട്ടുതീ പോലെ പടർന്നതോടെ നടൻ തന്നെ വിശദീകരണവുമായി രം​ഗത്തെത്തി. താൻ ക്വാറന്റൈനിൽ കഴിയുന്നുവെന്നത് തെറ്റായി പ്രചരണമാണെന്ന വിശദീകരിച്ച് കമൽഹാസൻ പത്രക്കുറിപ്പുമായി രംഗത്തെത്തി. താൻ സാമൂഹിക അകലം പാലിച്ചു കഴിയുകയാണെന്നും അതു നിങ്ങളും പാലിക്കണമെന്നും വ്യജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP