Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്വേഷിക്കാൻ എത്തിയത് 15 കാരൻ പെൺകുട്ടികളെ ശല്യം ചെയ്യുന്നതായും കുളിമുറിയിൽ എത്തിനോക്കുന്നതായും ഉള്ള പരാതി; വീട്ടിനുള്ളിൽ ഉള്ളവർ വാതിൽ അടച്ച് ലൈറ്റെല്ലാം ഓഫാക്കി ഒളിച്ചിരുന്നു; ഒരുമുറിയിൽ ആളനക്കം കേട്ട് ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കമ്പി കൊണ്ട് കണ്ണിന് ആഞ്ഞൊരു കുത്ത്; വാളകത്ത് വ്യാഴാഴ്ച പൊലീസുകാരന് നേരെയുള്ള 15 കാരന്റെ ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി വരും

അന്വേഷിക്കാൻ എത്തിയത് 15 കാരൻ പെൺകുട്ടികളെ ശല്യം ചെയ്യുന്നതായും കുളിമുറിയിൽ എത്തിനോക്കുന്നതായും ഉള്ള പരാതി; വീട്ടിനുള്ളിൽ ഉള്ളവർ വാതിൽ അടച്ച് ലൈറ്റെല്ലാം ഓഫാക്കി ഒളിച്ചിരുന്നു; ഒരുമുറിയിൽ ആളനക്കം കേട്ട് ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കമ്പി കൊണ്ട് കണ്ണിന് ആഞ്ഞൊരു കുത്ത്; വാളകത്ത് വ്യാഴാഴ്ച പൊലീസുകാരന് നേരെയുള്ള 15 കാരന്റെ ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി വരും

ആർ പീയൂഷ്

 കൊട്ടാരക്കര: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണ് കമ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വാളകം പൊലീസ് എയ്ഡ് പോസ്റ്റിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സന്തോഷ് വർഗ്ഗീസിനാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള പനവേലി ഇരണൂർ സ്വദേശിയായ പതിനഞ്ചു വയസ്സുകാരനെ പൊലീസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

26 ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. പനവേലി ഇരണൂരിലെ ഒരു വീട്ടിൽ നിന്നും പെൺകുട്ടികളെ ശല്യം ചെയ്യുകയും കുളിമുറിയിൽ എത്തി നോക്കുകയും ചെയ്തു എന്ന പരാതിയെ തുടർന്ന് അന്വേഷണത്തിനായി പോയതായിരുന്നു പൊലീസ് സംഘം. പൊലീസ് ആദ്യം പരാതിക്കാരുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൂന്ന് പെൺകുട്ടികളുള്ള വീടാണ് പരാതിക്കാരുടേത്. സ്ഥിരമായി പെൺകുട്ടികളെ ശല്യം ചെയ്യുകയാണ് അയൽക്കാരനായ പതിനഞ്ചുകാരന്റെ പതിവ്. അന്ന് വൈകിട്ട് പെൺകുട്ടികളിൽ ഒരാൾ കുളിക്കുമ്പോൾ പതിനഞ്ചുകാരൻ ഒളിഞ്ഞു നോക്കുന്നത് വീട്ടുകാർ കണ്ടു. ഇതോടെയാണ് പൊലീസിൽ ഫോണിൽ വിളിച്ച് പരാതി നൽകിയത്.

പരാതിക്കാർ കാട്ടിക്കൊടുത്ത വീട്ടിലേക്ക് പൊലീസ് എത്തി. എന്നാൽ പൊലീസിനെ കണ്ട് വീട്ടിലുള്ളവരെല്ലാം വീടിനുള്ളിൽ കയറി വാതിലടച്ച് ലൈറ്റെല്ലാം ഓഫാക്കിയിരുന്നു. പൊലീസ് വാതിലിൽ മുട്ടി വിളിച്ചിട്ടും അനക്കമൊന്നും കേട്ടില്ല. തുടർന്ന് വീടിന് പരിസരം വീക്ഷിക്കുന്നതിനിടെ ഒരു മുറിയിൽ ആളനക്കം കേട്ട് സന്തോഷ് വർഗ്ഗീസ് ജനാലയുടെ കർട്ടൻ നീക്കി അകത്തേക്ക് നീക്കുമ്പോൾ പതിനഞ്ചുകാരൻ കമ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. വലതുകണ്ണിലാണ് കുത്തേറ്റത്. കുത്തേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ നിലവിളിയോടെ താഴെവീണു. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇദ്ധേഹത്തെ വേഗം തന്നെ പൊലീസ് വാഹനത്തിൽ കയറ്റി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ കൊട്ടാരക്കയിൽ നിന്നും മറ്റൊരു സംഘം പൊലീസ് എത്തി പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തുകൊട്ടാരക്കര താലൂക്കാശുപത്രിയിലാക്കി.

കണ്ണിനുള്ളിലെ അസ്ഥിക്കാണ് കമ്പി തുളഞ്ഞ് കയറിയത്. പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഉദ്യോഗസ്ഥനെ പ്രവേശിപ്പിച്ചു. കാഴ്ച ശക്തിക്ക് തകരാറൊന്നുമില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ അസ്ഥിക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ നാളെ ഒരു ശസ്ത്രക്രിയകൂടി നടത്തേണ്ടതായുണ്ട്. അതേ സമയം കൊട്ടാരക്കര പൊലീസ് പതിനഞ്ചുകാരനെതിരെ കേസെടുത്തു. കൊറോണ വൈറസ് ബാധയെ തുടർന്ന് ജുവനൈൽ ഹോം പ്രവർത്തിക്കാത്തതിനാൽ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP