Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കനുൻ‌ഗോയുടെ കാലാവധി നീട്ടി; ഏപ്രിൽ മൂന്ന് മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അം​ഗീകാരം നൽകിയത് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കനുൻ‌ഗോയുടെ കാലാവധി നീട്ടി; ഏപ്രിൽ മൂന്ന് മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അം​ഗീകാരം നൽകിയത് കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കനുൻ‌ഗോയുടെ കാലാവധി നീട്ടാൻ തീരുമാനം. കനുൻ‌ഗോയുടെ കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാനാണ് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകിയത്. എൻ‌ എസ് വിശ്വനാഥൻ, എം കെ ജെയിനും മൈക്കൽ പത്രയുമാണ് ആർ‌ബി‌ഐയുടെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.

കനുൻഗോ 1982 സെപ്റ്റംബറിൽ റിസർവ് ബാങ്കിൽ ചേർന്നു. വിദേശ വിനിമയ മാനേജ്മെന്റ്, കറൻസി മാനേജ്മെന്റ് തുടങ്ങി ബാങ്കിങുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017 ഏപ്രിലിൽ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ് റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കനുൻഗോ. കറൻസി മാനേജ്മെന്റ്, പേയ്‌മെന്റുകൾ, സെറ്റിൽമെന്റ്, വിദേശനാണ്യം, ആഭ്യന്തര കടം മാനേജുമെന്റ് തുടങ്ങിയ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP