Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി മുഴുവൻ അലറിക്കൊണ്ട് യുവാവിന്റെ കറങ്ങി നടത്തം; പകൽ വീട്ടിൽ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്പിൽ കുഴിയെടുക്കൽ; പൊലീസ് പരിശോധനയിൽ മനസ്സിലായത് ഇയാൾക്ക് മദ്യം കിട്ടാത്തതിന്റെ വിഭ്രാന്തിയെന്ന്; കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് സ്ഥിരം മദ്യപാനിയെന്ന് നാട്ടുകാർ അറിയുന്നത് അപ്പോൾ മാത്രം; ലോക് ഡൗൺ കാലത്തെ ചില മദ്യവിഭ്രാന്തികൾ ഇങ്ങനെ

രാത്രി മുഴുവൻ അലറിക്കൊണ്ട് യുവാവിന്റെ കറങ്ങി നടത്തം; പകൽ വീട്ടിൽ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്നു പറഞ്ഞ് പറമ്പിൽ കുഴിയെടുക്കൽ; പൊലീസ് പരിശോധനയിൽ മനസ്സിലായത് ഇയാൾക്ക് മദ്യം കിട്ടാത്തതിന്റെ വിഭ്രാന്തിയെന്ന്; കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് സ്ഥിരം മദ്യപാനിയെന്ന് നാട്ടുകാർ അറിയുന്നത് അപ്പോൾ മാത്രം; ലോക് ഡൗൺ കാലത്തെ ചില മദ്യവിഭ്രാന്തികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ലോക് ഡൗണിന്റെ ഭാഗമായി ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളുമെല്ലാം അടഞ്ഞതോടെ സ്ഥിരം മദ്യപാനികൾ പ്രതിസന്ധിയിലാണ്. മൂന്നുപേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതും ഇതേ കാരണത്താലാണെന്നാണ് പറയുന്നത്. എന്നാൽ സ്വകാര്യമായി മദ്യപിച്ച് അത് ഒരു ശീലമായിപ്പോയവരും ഈ ഘട്ടത്തിൽ പിടിക്കപ്പെടുകയാണ്്. കോഴിക്കോട് മാങ്കാവിലെ ഒരു യുവാവിന്റെ അനുഭവം അത്തരത്തിലാണ്. മദ്യം ലഭിക്കാതായതോടെ വിഭ്രാന്തിയിലായ യുവാവ് രാത്രി അലറിക്കൊണ്ട് കറങ്ങിനടക്കയായിരുന്നു. രാത്രി പൊലീസെത്തി ഇയാളെ വീട്ടിലെത്തിച്ചു. അപ്പോഴും വീട്ടീകാർക്കും നാട്ടുകാർക്കും ഒന്നു മനസ്സിലായില്ല. തുടർന്ന് ഇന്നലെ രാവിലെ മാങ്കാവ് കൽപക തിയറ്ററിനടുത്തുള്ള വീട്ടിൽ ഒരു കുട്ടി മരിച്ചു കിടക്കുയാണെന്നു പറഞ്ഞ് പറമ്പിൽ കുഴിയെടുക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ ആശങ്കയിലായ പ്രദേശവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. തുടർന്ന് കസബ പൊലീസ് സ്ഥലത്തെത്തി. മദ്യം ലഭിക്കാത്തതിനാലുള്ള മാനസികവിഭ്രാന്തിയാണെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്ന് മരുന്നുകൾ ലഭ്യമാക്കിയശേഷം കസബ എഎസ്ഐ കെ.രാജ്കുമാറും സിപിഒ പി.സജീവനും ചേർന്ന് യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു. അപ്പോഴാണ് ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് മനസ്സിലായത്.

മദ്യത്തിന്റെ അമിതാസക്തി ഉണ്ടെങ്കിൽ, അതിനാൽ ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്‌സൈസ് വിശദമായി പരിശോധിച്ച് ചെറിയ അളവിൽ മദ്യം നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസ്‌മ്മേളനത്തിൽ അറിയിച്ചു. അമിതാസക്തി ഉള്ളവരിൽ ചിലർ മദ്യം കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്‌തെന്ന റിപ്പോർട്ടുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാവർക്കും മദ്യം നൽകുന്ന പ്രശ്‌നമില്ലെന്നും, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനായി വിമുക്തി കേന്ദ്രങ്ങളും സജീവമായിട്ടുണ്ട്.മദ്യലഭ്യത നിലച്ചതിനാൽ പിന്മാറ്റ ലക്ഷണങ്ങളുള്ളവരുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കാനാണു സാധ്യതയെന്ന് വിമുക്തി അധികൃതർ പറഞ്ഞു.വിമുക്തി ജില്ലാ കൺട്രോൾ സെല്ലിലേക്ക് വെള്ളിയാഴ്ച രണ്ടു പേരാണ് വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. ഇന്നലെയും രണ്ടുപേർ വിളിച്ചു. പിന്മാറ്റ ലക്ഷണങ്ങളുള്ളവർക്കുവേണ്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഡീ അഡിക്ഷൻ സെന്റർ ഒരുക്കിയിട്ടുണ്ട്. ക്വാറന്റീനിലുള്ള വ്യക്തിക്കാണ് പിന്മാറ്റ ലക്ഷണങ്ങളെങ്കിൽ മാനസികാരോഗ്യകേന്ദ്രത്തിൽ ക്വാറന്റീൻ സംവിധാനത്തോടെയുള്ള ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജില്ലാ വിമുക്തി സെൽ 24 മണിക്കൂർ കൺട്രോൾ റൂം: 9495002270
വിമുക്തി ടോൾ ഫ്രീ നമ്പർ: 1056

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP