Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇതാണോ ഇന്ത്യയുടെ ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റസിങും: നിരോധനം തുടരുന്നതോടെ പട്ടിണിയിലായ മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകാൻ ഇറങ്ങിയതോടെ അതിർത്തികൾ തടിച്ചു കൂടുന്നത് ആയിരങ്ങൾ; ഒരു നിയന്ത്രണവും പാലിക്കാതെ പൊലീസും; നാണക്കേടിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ ഏറ്റെടക്കുന്നു

ഇതാണോ ഇന്ത്യയുടെ ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റസിങും: നിരോധനം തുടരുന്നതോടെ പട്ടിണിയിലായ മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകാൻ ഇറങ്ങിയതോടെ അതിർത്തികൾ തടിച്ചു കൂടുന്നത് ആയിരങ്ങൾ; ഒരു നിയന്ത്രണവും പാലിക്കാതെ പൊലീസും; നാണക്കേടിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ ഏറ്റെടക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമ്പൂർണ അടച്ചിടലിന്റെ അഞ്ചാംദിനത്തിലും നിരാലംബരായ കുടിയേറ്റ തൊഴിലാളികൾ കുടുംബത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെരുവഴിയിൽ. എന്നാൽ, പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ കുടുങ്ങിയ മറുനാടൻ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ബസ്സുകളിറക്കി യുപി സർക്കാർ. നാട്ടിലേക്ക് തിരിച്ചുപോവാൻ ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ കാത്തുനിൽക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോക്ക് ഡൗണിൽ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള നിർദ്ദേശങ്ങൾ നിലനിൽക്കെ തൊഴിലാളികളുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുമുള്ള ഇത്തരം സമീപനങ്ങൾ വലിയ ആശങ്കയ്ക്കും വഴിയൊരുക്കുന്നുണ്ട്.

ലോക്ക് ഡൗൺ തുടരുന്നതിനിടെ ഉത്തർപ്രദേശിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും രക്ഷപ്പെടാനുള്ള വഴി തേടുകയാണ്. ലോക്ക് ഡൗണിൽ തൊഴിലും താമസസൗകര്യവും ലഭിക്കാതായതോടെ പലരും കിലോമീറ്ററുകൾക്കപ്പുറത്തേക്കുള്ള സ്വന്തം നാട്ടിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചു. ഒറ്റയ്ക്കും കൂട്ടമായുമുള്ള യാത്രയ്ക്കിടെ തൊഴിലാളികൾ പലരും അതിർത്തിപ്രദേശങ്ങളിൽ തമ്പടിച്ചിരുന്നു. ഡൽഹി-യു.പി അതിർത്തിയായ ഗസ്സിപ്പുർ, വസീർപുർ, ഹരിയാണ അതിർത്തിയായ ഗുഡ്ഗാവ്, ബദർപുർ തുടങ്ങിയ മേഖലകളിലൊക്കെ ആയിരക്കണക്കിന് തൊഴിലാളികളാണ് തമ്പടിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇവരെ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ ആയിരം ബസുകൾ ഇറക്കിയത്. എന്നാൽ ബസുകളിൽ കയറാനുള്ള തിക്കും തിരക്കും ലോക്ക് ഡൗണ് നിബന്ധനകളെയെല്ലാം ലംഘിക്കുന്ന തരത്തിലുള്ളവയാണ്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ സർക്കാർ സജ്ജീകരിച്ച ബസ്സുകളിൽ പോവാനായി കൂട്ടം കൂടിനിൽക്കുന്നത്. ചിലർക്ക് മാത്രമാണ് മാസ്‌കുകളും മറ്റ് മുൻകരുതലുകളും ഉള്ളത്. അതേസമയം വിഷയത്തിൽ ഡൽഹി സർക്കാർ ഇടപെട്ടിട്ടുണ്ട്. തൊഴിലാളികൾ തലസ്ഥാനം വിടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഡൽഹി സർക്കാർ ഇവർക്ക് ഗസ്സിപ്പുരിലും മറ്റും താത്കാലിക താമസകേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ആരും വീടുകളിലേക്കു തിരിച്ചുപോകേണ്ടതില്ലെന്നും എല്ലാവർക്കും ഡൽഹി സർക്കാർ താമസവും ഭക്ഷണവുമൊരുക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP