Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കോവിഡിന്റെ മറവിൽ സംഘികളായ പൊലീസുകാർ മുസ്ലിംങ്ങളെ തിരഞ്ഞ് ആക്രമിക്കുകയാണ്; ഇത്തരത്തിലാണെങ്കിൽ ജനങ്ങൾക്ക് തിരിച്ച് പ്രതികരിക്കേണ്ടിവരുമെന്ന് പോസ്റ്റിട്ടത് വണ്ണപ്പുറത്തെ ഫർണിച്ചർ വ്യാപാരി; അറസ്റ്റിലായപ്പോൾ ആവേശ പോസ്റ്റ് ഉടൻ ഡിലാറ്റാക്കിയെന്ന് കുറ്റസമ്മതം; നിസ്സാര വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ട് കാളിയാർ പൊലീസ്; ഷാനവാസിനെ നിരീക്ഷിച്ച് സ്‌പെഷ്യൽ ബ്രാഞ്ചും; കൊറോണയിലെ ലോക് ഡൗണിൽ ഷാനവാസ് ശ്രമിച്ചതും തമ്മിൽ അടുപ്പിക്കാൻ

കേരളത്തിൽ കോവിഡിന്റെ മറവിൽ സംഘികളായ പൊലീസുകാർ മുസ്ലിംങ്ങളെ തിരഞ്ഞ് ആക്രമിക്കുകയാണ്; ഇത്തരത്തിലാണെങ്കിൽ ജനങ്ങൾക്ക് തിരിച്ച് പ്രതികരിക്കേണ്ടിവരുമെന്ന് പോസ്റ്റിട്ടത് വണ്ണപ്പുറത്തെ ഫർണിച്ചർ വ്യാപാരി; അറസ്റ്റിലായപ്പോൾ ആവേശ പോസ്റ്റ് ഉടൻ ഡിലാറ്റാക്കിയെന്ന് കുറ്റസമ്മതം; നിസ്സാര വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ട് കാളിയാർ പൊലീസ്; ഷാനവാസിനെ നിരീക്ഷിച്ച് സ്‌പെഷ്യൽ ബ്രാഞ്ചും; കൊറോണയിലെ ലോക് ഡൗണിൽ ഷാനവാസ് ശ്രമിച്ചതും തമ്മിൽ അടുപ്പിക്കാൻ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫണ്ണിച്ചർ വ്യാപാരി ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടത് ഈ മാസം 26-നും 27-നും.സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ കുടുങ്ങിയതോടെ അറസ്റ്റ്. പോസ്റ്റിട്ടത് അപ്പോഴത്തെ തോന്നലിന്റെ അടിസ്ഥാനത്തിലെന്നും ഉടൻ ഡിലീറ്റാക്കിയെന്നും പറഞ്ഞ് തടിതപ്പാൻ നോക്കിയെങ്കിലും പൊലീസ് വിട്ടില്ല. അറസ്റ്റ് ചെയ്ത് വിട്ടയച്ച പ്രതി ഇപ്പോഴും നിരീക്ഷണത്തിലെന്ന് പൊലീസ്.

സാമൂഹിക മാധ്യമത്തിലൂടെ പൊലീസിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിൽ താമസിച്ചുവരുന്ന കുന്നുംപുറം വീട്ടിൽ ഷാനവാസിനെ(42)നെ അറസ്റ്റുചെയ്ത സംഭവത്തിൽ കാളിയാർ പൊലീസിന്റെ ഉടൻ നടപടി എടുക്കുകയായിരുന്നു. വണ്ണപ്പുറത്ത് ഫർണ്ണിച്ചർ വ്യാപാര കേന്ദ്രം നടത്തിവകരുന്ന ഷാനവാസ്, കൊവിഡ് -19 നുമായി ബന്ധപ്പെടുത്തി രാജ്യവ്യാപകമായി ലോക് ഡൗൺ നിലവിൽ വന്ന ശേഷം തുടർച്ചയായ ദിവസങ്ങളിൽ പൊലീസിനെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

കേരളത്തിൽ കോവിഡിന്റെ മറവിൽ സംഘികളായ പൊലീസുകാർ മുസ്ലിംങ്ങളെ തിരഞ്ഞ് ആക്രമിക്കുകയാണെന്നും ഇത്തരത്തിലാണെങ്കിൽ ജനങ്ങൾ തിരിച്ച് പ്രതികരിയ്്ക്കേണ്ടിവരുമെന്നുമായിരുന്നു ഈ മാസം 26-നും 27-നുമുള്ള ഷാനവാസിന്റെ എഫ് ബി പോസ്റ്റിലെ സൂചന. ഇക്കാര്യം ആദ്യ ദിവസം തന്നെ പൊലീസിലെ സൈബർ സെൽ കണ്ടെത്തുകയും ലൊക്കേഷൻ ശേഖരിച്ച് കാളിയാർ പൊലീസിന് നൽകുകയും ചെയ്തിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

തുടർന്ന് കാളിയാർ സിഐ പങ്കജാക്ഷൻ എസ് ഐ വിഷ്ണുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്നും വിവരശേഖരണം നടത്തി. താൻ ഒരു ആവേശത്തിൽ പോസ്റ്റിട്ടതാണെന്നും ഉടൻ ഡിലീറ്റാക്കിയെന്നുമാണ് ഇയാൾ വെളിപ്പെടുത്തിയതെന്നും എഫ് പോസ്റ്റുകളുടെ ലിങ്ക് പരിശോധിച്ച് ആവശ്യമെങ്കിൽ കേസ്സിൽ തുടർനടപടികളുണ്ടാവുമെന്നും കാളിയാർ സിഐ മറുനാടനോട് വ്യക്തമാക്കി.

പൊതുസമൂഹത്തിൽ പൊലീസിനെ അപകീർത്തിപ്പെടുത്താൻശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നിലവിൽ ഷാനവാസിനെതിരെ കേസ്സെടുത്തിട്ടുള്ളത്. ജാമ്യം നൽകി വിട്ടയച്ചെങ്കിലും ഇയാൾ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രത്യക്ഷത്തിൽ ഇയാൾക്ക് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടില്ലന്നും സി ഐ അറിയിച്ചു. മതസ്പർദ്ദ വർളർത്താനുള്ള വകുപ്പ് പൊലീസ് ചുമത്താത്തത് വിവാദമായിട്ടുണ്ട്. ഇയാളെ ജാമ്യത്തിൽ വിട്ടതും ചോദ്യം ചെയ്യപ്പെടുന്നു.

കൊറോണ വൈറസ് ഭീതിക്കിടെ പൊതുസ്ഥലത്ത് പരസ്യമായി തുമ്മി വൈറസ് പരത്തണമെന്ന് ജനങ്ങളോട് ആഹ്വാനംചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഐ.ടി. ജീവനക്കാരനെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തിരുന്നു. ഇൻഫോസിസ് കമ്പനിയിലെ ജീവനക്കാരനായ ബെംഗളൂരു സ്വദേശി മുജീബ് മുഹമ്മദ് (30) ആണ് അറസ്റ്റിലായത്. ഫേസ്‌ബുക്ക് പോസ്റ്റിട്ട ജീവനക്കാരനെ പുറത്താക്കിയതായി ഇൻഫോസിസ് അറിയിച്ചു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് കേരളത്തിലും സമാന കേസിൽ അറസ്റ്റുണ്ടാകുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുജീബിനെതിരേ സി.സി.ബി. സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊതുജനങ്ങളിൽ ഭയമുണ്ടാക്കുന്ന പ്രസ്താവന, പ്രേരണ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. 'നമ്മൾക്ക് ഒന്നിച്ചു കൈകോർക്കാം, പുറത്തുപോയി പൊതുസ്ഥലത്ത് മറയില്ലാതെ തുമ്മി വൈറസ് പരത്താം' എന്നാണ് ഇയാൾ ഫേസ്‌ബുക്കിൽ കുറിച്ചത്. കമ്പനിയിൽ മുതിർന്നസ്ഥാനം വഹിക്കുന്നയാളാണ് വിദ്വേഷപരാമർശം നടത്തിയതെന്ന് പൊലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.വ്യാഴാഴ്ച ജീവനക്കാരന്റെ 'പോസ്റ്റ്' ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ, അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഇൻഫോസിസ് അറിയിച്ചിരുന്നു.

അന്വേഷണം പൂർത്തിയായെന്നും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന് എതിരാണ് യുവാവിന്റെ നടപടിയെന്നും വെള്ളിയാഴ്ച രാത്രിയാണ് ഇൻഫോസിസ് അറിയിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാരോട് യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്നും ജീവനക്കാരനെ പുറത്താക്കിയതായും കമ്പനി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP