Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ല; ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസം അനുഭവിക്കേണ്ടി വന്നത്; ലോക് ഡൗണും സാധാരണക്കാരന് സൃഷ്ടിച്ചത് നോട്ട് നിരോധനം പോലെ വലിയ പ്രതിസന്ധി എന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ എംപി

അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ല; ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസം അനുഭവിക്കേണ്ടി വന്നത്; ലോക് ഡൗണും സാധാരണക്കാരന് സൃഷ്ടിച്ചത് നോട്ട് നിരോധനം പോലെ വലിയ പ്രതിസന്ധി എന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ എംപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക് ഡൗൺ നോട്ടു നിരോധന കാലത്തെ പോലെ സധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. യാതൊരു തയ്യാറെടുപ്പുകളും നടത്താൻ ജനങ്ങൾക്ക് സാവകാശം നൽകാതെ രാജ്യം ലോക് ഡൗണിലേക്ക് പോയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി തരൂർ ട്വിറ്റ് ചെയതു. അന്നത്തേപ്പോലെതന്നെ ഇപ്പോഴും വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ല. ഇന്നത്തെപ്പോലെ അന്നും സാധാരണക്കാരനായിരുന്നു പ്രയാസം അനുഭവിക്കേണ്ടി വന്നത്, തരൂർ ഹിന്ദിയിലുള്ള ട്വീറ്റിൽ പറഞ്ഞു.

സ്വദേശത്തേയ്ക്കു പോകാൻ ഡൽഹിയിൽ ബസ് കാത്തുനിൽക്കുന്നവരുടെ ദൃശ്യങ്ങളെ നോട്ട് നിരോധന കാലത്ത് ബാങ്കുകൾക്കു മുൻപിൽ ക്യൂ നിന്നവരുടെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ട്വീറ്റ്. രണ്ട് സന്ദർഭങ്ങളിലെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. നേരത്തെ കോൺഗ്രസ് നേതാവ് കപിൽ സിബലും മോദിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. 21 മണിക്കൂർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പേ യാതൊരു തയ്യാറെടുപ്പുകളും നടത്തിയില്ലെന്ന് അദ്ദേഹവും ആരോപിച്ചിരുന്നു.

ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും സ്വന്തം ​ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ ആരംഭിച്ചിരുന്നു. ഡൽഹിയിൽ നിന്നും കൂട്ടത്തോടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മടങ്ങിപ്പോകാൻ തയ്യാറായത്. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം നടന്നാണ് പലരും സ്വന്തം ​ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്.

അചിനിടെ, ഡൽഹിയിൽ നിന്ന് മധ്യപ്രദേശിലേക്ക്കാൽനടയായി പുറപ്പെട്ട യുവാവ് വഴിയിൽ മരിച്ചുവീണു. ശനിയാഴ്ച രാവിലെയാണ് ഡൽഹി-ആഗ്ര ഹൈവേയിൽവച്ച് രൻവീർ സിങ് മരിച്ചത്. മധ്യപ്രദേശിലെ മൊരെന ജില്ലയിൽ വിദൂരമായ ഗ്രാമത്തിലാണ് രൻവീർ സിങിന്റെ വീട്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പൊലീസിൽ നൽകിയ മൊഴിയനുസരിച്ച് നടന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോൾ രൻവീറിന് നെഞ്ച് വേദന അനുഭവപ്പെട്ടു. ഏറെ താമസിയാതെ വീണ് മരിക്കുകയും ചെയ്തു. മരിക്കുമ്പോൾ രൻവീർ സിങ് 200 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞിരുന്നു. മെട്രോ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവരിൽ ആദ്യ മരണമാണ് രൻവീർ സിങ്ങിന്റേത്.

ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആയിരങ്ങളാണ് വിദൂരഗ്രാമങ്ങളിലേക്ക് കാൽനടയായി പോകുന്നത്. തങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഭക്ഷണവും താമസസൗകര്യവും ഇല്ലാതായതും പണത്തിന്റെ ക്ഷാമവുമാണ് ഇവരെ കാൽനടയായി പോകാൻ പ്രേരിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP