Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യം ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്തും ആത്മഹത്യ; ആങ്കോട് സ്വദേശി കൃഷ്ണൻ കുട്ടിയുടെ മരണത്തിൽ കേസെടുത്ത് മാരായമുട്ടം പൊലീസ്

മദ്യം ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്തും ആത്മഹത്യ; ആങ്കോട് സ്വദേശി കൃഷ്ണൻ കുട്ടിയുടെ മരണത്തിൽ കേസെടുത്ത് മാരായമുട്ടം പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ മൂലം വയോധികൻ ആത്മഹത്യ ചെയതു. തിരുവനന്തപുരം ആങ്കോട് സ്വദേശി കൃഷ്ണൻ കുട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യം കിട്ടാതെ ഇന്നുമാത്രം ആത്മഹത്യ ചെയ്തത് രണ്ട് പേരാണ്. ഇതോടെ ലോക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി.

മദ്യം കിട്ടാത്തതിനെ തുടർന്ന് ഇന്ന് തൃശ്ശൂരിൽ യുവാവ് പുഴയിൽ ചാടി മരിച്ചിരുന്നു. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നാരായണമംഗലം സ്വദേശി കുണ്ടുപറമ്പിൽ സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് സുനേഷ് പുഴയിൽ ചാടിയതെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സുനേഷിനെ കാണാതായത്. കരൂപ്പടന്ന കടലായി പുഴയിൽനിന്നാണ് സുനേഷിന്റെ മൃതദേഹം ലഭിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് സുനീഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിട്ടത്. ഇതോടെ സ്ഥിരം മദ്യപാനികൾ ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിൽ അകപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ ആറുപേർ മദ്യം ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ചങ്ങനാശ്ശേരിയിൽ ഒരാൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മ​ഹത്യക്ക് ശ്രമിച്ചിരുന്നു. ഇന്ന് രാവിലെയാണ് ചങ്ങനാശ്ശേരി സ്വ​ദേശി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂവം സ്വദേശി ശശിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ ഏഴ് മണിക്കു മുമ്പ് ചങ്ങനാശ്ശേരി പിഎംജെ കോംപ്ലക്സിലാണ് സംഭവം. ഇയാൾ ആൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP