Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രത്യേക പാഴ്സൽ തീവണ്ടികൾ ഓടിക്കുക അവശ്യവസ്തുക്കളുും മരുന്നുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സാധനങ്ങൾ എത്തിച്ചത് 1.25 ലക്ഷം വാഗണുകളിൽ

പ്രത്യേക പാഴ്സൽ തീവണ്ടികൾ ഓടിക്കുക അവശ്യവസ്തുക്കളുും മരുന്നുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സാധനങ്ങൾ എത്തിച്ചത് 1.25 ലക്ഷം വാഗണുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അവശ്യവസ്തുക്കളുും മരുന്നുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാൻ പ്രത്യേക പാഴ്‌സൽ തീവണ്ടികൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവെ. രാജ്യവ്യാപക ലോക്ക് ഡൗണിനിടെ നിലവിൽ രാജ്യത്ത് ഓടുന്ന ചരക്ക് തീവണ്ടികൾക്ക് പുറമെയാണിത്. പാലുൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, പഴവർഗങ്ങൾ, ഭക്ഷ്യയെണ്ണ എന്നിവ എത്തിക്കാനാവും പ്രത്യേക പാഴ്‌സൽ തീവണ്ടികൾ ഉപയോഗിക്കുകയെന്ന് നോർത്തേൺ റെയിൽവെ പ്രസ്താവനയിൽ അറിയിച്ചു.

ന്യൂഡൽഹി - ഗുവഹാട്ടി, ന്യൂഡൽഹി - മുംബൈ സെൻട്രൽ, ന്യൂഡൽഹി - കല്യാൺ, ന്യൂഡൽഹി - ഹൗറ, ചണ്ഡീഗഢ് - ജയ്പുർ, മോഗ - ചങ്‌സാരി റൂട്ടുകളിലാവും ഇവ ഓടുക. ഇവയിൽ അവശ്യ വസ്തുക്കൾ കയറ്റി അയയ്ക്കാൻ താത്പര്യമുള്ളവർ വിവിധ സ്റ്റേഷനുകളിലെ ചീഫ് പാഴ്‌സൽ സൂപ്പർവൈസർമാരുമായി ബന്ധപ്പെടണം.

ലോക്ക് ഡൗണിനെത്തുടർന്ന് രാജ്യത്തെ യാത്രാ തീവണ്ടികളെല്ലാം ഏപ്രിൽ 14 വരെ നിർത്തിവച്ചിരിക്കുകയാണ്. അതിനിടെ, കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.25 ലക്ഷം വാഗണുകൾ ഉപയോഗിച്ച് റെയിൽവെ അവശ്യ സാധനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര, ഉപ്പ്, കൽക്കരി, ഇന്ധനം തുടങ്ങിയവയാണ് ചരക്ക് തീവണ്ടികകളിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP