Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയിലെ കോൺ​ഗ്രസ് നേതാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെ​ഗറ്റീവ്; നാളെ ലഭിക്കുന്ന പരിശോധനാ ഫലം കൂടി നെ​ഗറ്റീവായാൽ ആശുപത്രി വിടാനാകും; ഇദ്ദേഹവുമായി അടുത്തിടപഴകിയ സുഹൃത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു

ഇടുക്കിയിലെ കോൺ​ഗ്രസ് നേതാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെ​ഗറ്റീവ്; നാളെ ലഭിക്കുന്ന പരിശോധനാ ഫലം കൂടി നെ​ഗറ്റീവായാൽ ആശുപത്രി വിടാനാകും; ഇദ്ദേഹവുമായി അടുത്തിടപഴകിയ സുഹൃത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കിയിലെ കൊറോണ ബാധിതനായ കോൺ​ഗ്രസ് നേതാവിന്റെ രണ്ടാമത്തെ സ്രവപരിശോധനാഫലം നെഗറ്റീവ്. അടുത്ത ഫലം കൂടി നെഗറ്റീവായാൽ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. അതേസമയം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ സുഹൃത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലാ ഭരണകൂടം ഞായറാഴ്ച വൈകീട്ടാണ് ഇക്കാര്യം അറിയിച്ചത്. പൊതുപ്രവർത്തകനുമായി ഇടപഴകിയ ആയിരത്തിലേറെ ആളുകളാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ കൂടുതൽ പേരുടെ പരിശോധനഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.

പൊതുപ്രവർത്തകനെ 26-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. 26-ന് വന്ന പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ രണ്ടാമതും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതാണ് നെഗറ്റീവായത്.

കൊവിഡ് സ്ഥിരീകരിച്ച ചെറുതോണിയിലെ എ പി ഉസ്മാന്റെ പരിശോധനാ ഫലം ഇന്ന് വൈകിട്ടാണ് ലഭിച്ചത്. അടുത്ത പരിശോധനയ്ക്കായി ശേഖരിച്ച മൂന്നാമത്തെ സാമ്പിളിന്റെ ഫലം തിങ്കളാഴ്‍ച ലഭിച്ചേക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവായ ഉസ്‍മാൻ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ യാത്ര ചെയ്‍തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉസ്‍മാന്റെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ മൂന്നാമത്തെ പരിശോധനാഫലം തിങ്കളാഴ്ചയാണ് ലഭിക്കുക. ഫലം നെഗറ്റീവായി രോഗമില്ലെന്ന് സ്ഥിരീകരിച്ചാലും അടുത്ത 28 ദിവസംകൂടി തുടർന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് കേരളം മുഴുവൻ യാത്ര ചെയ്ത നിരവധി വ്യക്തികളുമായി ഇടപഴകിയതിന്റെ പേരിൽ മുഖ്യമന്ത്രിയടക്കമുള്ളവർ നേരത്തെ ഇദ്ദേഹത്തെ വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP