Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം സ്വദേശിനിയും 58കാരിയുമായ വനിത ഡോക്ടർക്കും പത്ത് മാസം പ്രായമുള്ള മകനും അമ്മയ്ക്കും വീട്ടു ജോലിക്കാരിക്കും കൊറോണ; കോയമ്പത്തൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സക്കെത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ പരിശ്രമിച്ച് തമിഴ്‌നാട്: വൻ കരുതലുകൾ എടുത്തിട്ടും അയൽ സംസ്ഥാനങ്ങളിലും കൊറോണ പടരുന്നു

കോട്ടയം സ്വദേശിനിയും 58കാരിയുമായ വനിത ഡോക്ടർക്കും പത്ത് മാസം പ്രായമുള്ള മകനും അമ്മയ്ക്കും വീട്ടു ജോലിക്കാരിക്കും കൊറോണ; കോയമ്പത്തൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സക്കെത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ പരിശ്രമിച്ച് തമിഴ്‌നാട്: വൻ കരുതലുകൾ എടുത്തിട്ടും അയൽ സംസ്ഥാനങ്ങളിലും കൊറോണ പടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ റെയിൽ വേ ആശുപത്രിയിൽ ജോലി നോക്കുന്ന മലയാളി വനിതാ ഡോക്ടർക്കും പത്ത് മാസം പ്രായമായ കുഞ്ഞിനും ഡോക്ടറുടെ അമ്മയ്ക്കും വീട്ടു ജോലിക്കാരിക്കും കൊറോണ. ; കോയമ്പത്തൂർ റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിനിക്കും കുടുംബത്തിലുണ്ടായിരുന്നവർക്കുമാണ് കൊറോണ പിടിപെട്ടത്. 29കാരിയായ ഡോക്ടറേയും മകനേയും അമ്മയേയും വീട്ടു ജോലിക്കാരിയേയും പെരുംതുറൈ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അമ്പത്തെട്ടു വയസ്സാണ് ഡോക്ടറുടെ അമ്മയുടെ പ്രായം. 51 വയസ്സാണ് വീട്ടുജോലിക്കാരിയുടെ പ്രായം. റെയിൽവേയുടെ ആശുപത്രിയിലൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദേശികളിൽ നിന്നാണ് അസുഖം പിടിപെട്ടതെന്നാണ് റിപ്പോർട്ട്. കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരെ കോയമ്പത്തൂർ ഇ.എസ്‌ഐ. ആശുപത്രിയിൽനിന്ന് ഈറോട് പെരുംതുറൈ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മാർച്ച് 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയുമായി അന്നേ ദിവസം ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാരും ആരോഗ്യ വകുപ്പം. ആശുപത്രിയിലെ മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വൻ കരുതലുകൾ എടുത്തിട്ടും അയൽ സംസ്ഥാനങ്ങളിലും കൊറോണ പടരുകയാണ്.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ സേലം, ഈറോഡ് ജില്ലകളിൽ ഇന്നലെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പലചരക്ക് കടകൾ ഉൾപ്പടെ അടച്ചിടാനാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം. ഇവിടെ അവശ്യ സാധനങ്ങൾക്ക് പോലും കടകൾ തുറക്കുന്നില്ല. മലയാളി ഡോക്ടർക്കും കുടുംബത്തിനും കൂടി കൊറോണ സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം അൻപതായി.

കർണാടകയിൽ ഇന്നു ഏഴ് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചൻ കോട്ടെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ അഞ്ച് സഹപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധ മൂലം രാജ്യത്ത് ഇതുവരെ 27 പേരാണ് മരിച്ചത്. ഇന്ന് മാത്രം മൂന്നുപേർ മരിച്ചു. 1127 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 98 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP