Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യം ലഭിക്കാത്തതിനെ തുടർന്ന് 32കാരൻ കടലായി പുഴയിൽ ചാടി മരിച്ചു; വെച്ചൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചതും മദ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത മാനസികാസ്വാസ്ഥ്യത്തെ തുടർന്ന്: ചങ്ങനാശേരിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ: സ്ഥിരമായി മദ്യം കഴിച്ചവർ എല്ലാം കടുത്ത മാനസിക പിരിമുറുക്കത്തിൽ

മദ്യം ലഭിക്കാത്തതിനെ തുടർന്ന് 32കാരൻ കടലായി പുഴയിൽ ചാടി മരിച്ചു; വെച്ചൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചതും മദ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത മാനസികാസ്വാസ്ഥ്യത്തെ തുടർന്ന്: ചങ്ങനാശേരിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ: സ്ഥിരമായി മദ്യം കഴിച്ചവർ എല്ലാം കടുത്ത മാനസിക പിരിമുറുക്കത്തിൽ

സ്വന്തം ലേഖകൻ

വെള്ളാങ്ങല്ലൂർ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് 32കാരൻ കടലായി പുഴയിൽ ചാടി മരിച്ചു. പുല്ലൂറ്റ് കോഴികുളങ്ങര സ്വദേശി കുണ്ടുപറമ്പിൽ പരേതനായ രാമന്റെ മകൻ സുനേഷിനെ(32)യാണ് കടലായി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് കടുത്ത മദ്യാസക്തി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മദ്യം ലഭിക്കാത്തതിനെ തുടർന്ന് പുഴയിൽ ചാടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ശനി വൈകിട്ട് കാണാതായ സുനേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണ് പുഴയിൽ കണ്ടെത്തിയത്. സുനേഷിനെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അമ്മ: ദേവയാനി. ഏക സഹോദരൻ സുമേഷ് 10 വർഷം മുൻപ് പുഴയിൽ വീണ് മരിച്ചിരുന്നു.

വെച്ചൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
വൈക്കം: വെച്ചൂർ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചതും മദ്യം ലഭിക്കാത്തതിനെ തുടർന്ന്. മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന വെച്ചൂർ സ്വദേശി രണ്ടു ദിവസമായി കടുത്ത മാനസികാസ്വാസ്ഥ്യത്തിലായിരുന്നെന്നു നാട്ടുകാർ പറയുന്നു. തനിച്ചു താമസിക്കുകയായിരുന്ന ഇയാൾ ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതായതോടെ കടുത്ത മാനസിക പിരിമുറുക്കത്തിലായി.

ഇന്നലെ രാവിലെ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് സമീപത്തെ ഹെൽത്ത് സെന്ററിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പതിവായി മദ്യം കഴിച്ചിരുന്ന ഇയാൾക്ക് മതിയായ അളവിൽ മദ്യം ലഭിക്കാതെ വന്നതാണ് മരണകാരണമെന്നു ഡോക്ടർ അറിയിച്ചതായി വൈക്കം സിഐ എസ്.പ്രദീപ് പറഞ്ഞു.

കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം
ചങ്ങനാശേരി: മദ്യം ലഭിക്കാതെ വന്ന യുവാവ് ഇരുനില കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. വാഴപ്പള്ളി സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെ എട്ടിന് ഒന്നാം നമ്പർ വാഴൂർ ബസ് സ്റ്റാൻഡിനു സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് ചാടിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരാൾ നിൽക്കുന്നതു കണ്ട സുരക്ഷാ ജീവനക്കാർ യുവാവിനോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.

ഇതോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ചാടുകയായിരുന്നു. പരുക്കേറ്റ ഇയാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP