Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിറവയറുമായി മൈലാബിൽ; 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടു പൂർത്തിയാക്കി ലേബർ റൂമിലേക്ക്; കിറ്റിന് അംഗീകാരം കിട്ടിയതിനൊപ്പം സന്തോഷം ഇരട്ടി നൽകി സുന്ദരിയായ പെൺകുട്ടിക്ക് ജന്മം നൽകിയത് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗവേഷക; മിനാൽ ദഖാവെ ഭോസ്ലെ കൊറോണക്കാലത്തെ ഇന്ത്യാക്കാരുടെ യഥാർത്ഥ ഹീറോ; അമേരിക്കയിലെ അതിവേഗ കിറ്റിന് പിന്നിൽ പെരിയക്കാരിയും; മഹമാരിയെ വേരോടെ പിഴെതുറിയാൻ മുമ്പിൽ നിൽക്കുന്ന രണ്ട് വനിതാ രത്‌നങ്ങളുടെ കഥ

നിറവയറുമായി മൈലാബിൽ; 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടു പൂർത്തിയാക്കി ലേബർ റൂമിലേക്ക്; കിറ്റിന് അംഗീകാരം കിട്ടിയതിനൊപ്പം സന്തോഷം ഇരട്ടി നൽകി സുന്ദരിയായ പെൺകുട്ടിക്ക് ജന്മം നൽകിയത് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗവേഷക; മിനാൽ ദഖാവെ ഭോസ്ലെ കൊറോണക്കാലത്തെ ഇന്ത്യാക്കാരുടെ യഥാർത്ഥ ഹീറോ; അമേരിക്കയിലെ അതിവേഗ കിറ്റിന് പിന്നിൽ പെരിയക്കാരിയും; മഹമാരിയെ വേരോടെ പിഴെതുറിയാൻ മുമ്പിൽ നിൽക്കുന്ന രണ്ട് വനിതാ രത്‌നങ്ങളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിറവയറുമായി പ്രസവത്തിനു തൊട്ടുമുൻപുള്ള ദിവസവും ഗവേഷണം. പുനെ സ്വദേശിനി മിനാൽ ദഖാവെ ഭോസ്ലെ സോഷ്യൽ മീഡിയയിലെ പുതു താരമാണ്. രാജ്യത്തെ ആദ്യ തദ്ദേശീയ കൊറോണ പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത ശാസ്ത്ര സംഘത്തെ നയിച്ചത് മിനാൽ ദഖാവെ ഭോസ്ലെ ആണ്. ഇന്ന് അവർ അമ്മയും.

ഒരു സുന്ദരിക്കുഞ്ഞിനാണ് ഈ പൂണെക്കാരി ജന്മം നൽകിയത്. രാജ്യത്തിന്റെ കാത്തിരിപ്പിനുള്ള മറുപടിക്കു ശേഷമായിരുന്നു പ്രസവം. ഇന്ത്യ തദ്ദേശീയമായി രൂപപ്പെടുത്തിയ ആദ്യ പരിശോധനാ കിറ്റെന്ന ഖ്യാതിയാണ് മിനാലും സംഘവും നേടിയെടുത്തത്. രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കുള്ള ഉത്തരം.

മൈലാബ് ഡിസ്‌കവറി സൊല്യൂഷനിലെ ചീഫ് വൈറോളജിസ്റ്റായ മിനാലും സംഘവും 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടു പൂർത്തിയാക്കി. ഗവേഷണം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു സമർപ്പിച്ചതിന്റെ അടുത്ത ദിവസം മിനാൽ പെൺകുഞ്ഞിനു ജന്മം നൽകി. ഇതിന് എൻഐവിക്കു പിന്നാലെ, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ, ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി എന്നിവയുടെയും അംഗീകാരം ലഭിച്ചു. ഇതോടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ അനുമതിയായി.

പുണെ ആസ്ഥാനമായ മൈലാബ്, ഒരാഴ്ച കൊണ്ട് 1 ലക്ഷം കിറ്റുകൾ നിർമ്മിച്ചു നൽകും. ആദ്യ ബാച്ച് കൈമാറുകയും ചെയ്തു. നിലവിൽ 4-8 മണിക്കൂർ എടുത്താണ് രോഗനിർണയം. എന്നാൽ, രണ്ടര മണിക്കൂർ കൊണ്ട് പരിശോധന സാധ്യമാകുന്നതാണ് 'മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പിസിആർ കിറ്റ്'. വിലക്കുറവും രോഗികൾക്ക് നേട്ടമാകും.

അമേരിക്കൻ കണ്ടു പിടിത്തത്തിൽ മലയാളി യുവതിയും

അതിന്യൂതന കിറ്റ് അമേരിക്കയും വികസിപ്പിച്ചു. ഈ ടീമിൽ മലായളിയും ഉണ്ട്. ഒരു മണിക്കൂറിനുള്ളിൽ കൊറോണഫലങ്ങൾ നൽകാൻ കഴിയുന്ന ആദ്യത്തെ ദ്രുത പോയന്റ് ഓഫ് കെയർ കോവിഡ്- 19 കിറ്റാണ് അമേരിക്കയിൽ വികസിപ്പിച്ചത്. കാസർകോട് പെരിയ സ്വദേശിനി ചൈത്ര സതീശനാണ് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ എഫ്.ഡി.എ. കഴിഞ്ഞദിവസം അംഗീകാരം നൽകിയ അതിവേഗ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പെടുത്ത സംഘത്തിൽ പ്രവർത്തിച്ചത്.

കാലിഫോർണിയയിലെ സണ്ണിവാലെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് കമ്പനിയായ സെഫീഡാണ് കിറ്റ് വികസിപ്പിച്ചത്. മുന്പ് എബോള വൈറസ്, എച്ച് 1 എൻ 1, ഇൻഫ്‌ളുവൻസ തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രിക്കാനും ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിരുന്നു. കാലിഫോർണിയയിലെ യു.സി. ഡേവിസ് എൻജിനിയറിങ് കോളേജിൽനിന്നു ബയോ മെഡിക്കൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ ചൈത്ര സെഫീഡിൽ ഡയഗ്‌നോസ്റ്റിക് കൺസ്യൂമബിൾ എൻജിനിയറാണ്.

കാസർകോട് പെരിയയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ഗംഗാധരൻ നായരുടെ മകളും അമേരിക്കയിൽ ബാങ്ക് ഉദ്യോഗസ്ഥയുമായ ഷീജയുടെയും അവിടെ എൻജിനിയറായ വി. സതീശന്റെയും മകളാണ്. വിദ്യാഭ്യാസരംഗത്തെ മികവിന് യു.എസ്. പ്രസിഡന്റിന്റെ അവാർഡ് നേടിയിരുന്നു. യു.എസിൽ ബിരുദവിദ്യാർത്ഥിയായ ഗൗതം സഹോദരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP