Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൈക്കുമായി പുറത്തേക്ക് ഇറങ്ങാൻ വീട്ടുകാർ അനുവദിച്ചില്ല; മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് തിരുവല്ലം സ്വദേശി അഭിജിത്ത്  

മറുനാടൻ മലയാളി ബ്യൂറോ

കോവളം: ബൈക്കുമായി പുറത്തേക്ക് ഇറങ്ങാൻ വീട്ടുകാർ അനുവദിക്കാത്തതിന്റെ മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു. . തിരുവല്ലം നെല്ലിയോട് റാം നിവാസിൽ വിജയൻ-ഗീത ദമ്പതിമാരുടെ മകൻ അഭിജിത്ത്(23) ആണ് വീട്ടിൽ ജീവനൊടുക്കിയത്.

ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ലോക് ഡൗണിനെത്തുടർന്ന് അഭിജിത്ത് വീടിനു പുറത്തിറങ്ങിയിരുന്നില്ല. രാത്രിയിൽ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാർ തടഞ്ഞിരുന്നു.

തുടർന്ന് മുറിക്കുള്ളിൽ കയറിയ ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തിരുവല്ലം പൊലീസ് കേസെടുത്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സഹോദരൻ: അജേഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP