Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ കൊറോണ സമൂഹവ്യാപനത്തിലേക്കെന്ന് സംശയം; സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കി; അവശ്യ സാധനങ്ങൾ ലഭിക്കു ഉച്ചവരെ മാത്രം; ഓൺലൈൻ ഭക്ഷണം സമയവും വെട്ടിക്കുറച്ചു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ സമൂഹവ്യാപനത്തിലേക്കെമ്മ സൂചന. ഇതോടെ സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വിൽപന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോൾ പമ്പുകൾ രാവിലെ ആറ് മുതൽ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമേ ചെന്നൈയിൽ പ്രവേശിപ്പിക്കൂ.

ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ സമയക്രമവും വെട്ടിച്ചുരുക്കി. മാർച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പർക്കം പുലർത്തിയവരേയും നിരീക്ഷണത്തിലാക്കും. ഇതുവരെ അമ്പത് പേർക്കാണ് സംസ്ഥാനത്തുകൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂർ റെയിൽവേ ആശുപത്രിയിലെ ഡോക്‌റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, രാജ്യത്തുകൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഡൽഹിയിൽ 23 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 72 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP