Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വർഷമായി ഭാര്യ ചികിൽസയിൽ കഴിഞ്ഞത് തിരുവനന്തപുരത്ത് മകൾ റെജിക്കൊപ്പം; ലോക് ഡൗണിന് തൊട്ട് മുമ്പ് ഭാര്യയെ കണ്ട് പാലായിലെ വീട്ടിലെത്തിയ ഭർത്താവിനെ തേടിയെത്തിയത് പ്രിയതമയുടെ വിയോഗ വാർത്ത; 52 വർഷം താങ്ങും തണലുമായ വിജയകുമാരിയെ അവസാനമായി കാണേണ്ടെന്ന് വച്ചത് പൗരബോധം കാരണം; നെഞ്ചുപൊട്ടുന്ന വേദനയെ കടിച്ചമർത്തി രവീന്ദ്രൻ നായർ തീർത്തത് സമാനതകളില്ലാത്ത മാതൃക; ചർച്ചയായി വീഡോയ കോൺഫറൻസിലെ വിവാഹ നിശ്ചയവും; കോറോണക്കാലത്തെ വേറിട്ട ചിത്രങ്ങൾ

ഒരു വർഷമായി ഭാര്യ ചികിൽസയിൽ കഴിഞ്ഞത് തിരുവനന്തപുരത്ത് മകൾ റെജിക്കൊപ്പം; ലോക് ഡൗണിന് തൊട്ട് മുമ്പ് ഭാര്യയെ കണ്ട് പാലായിലെ വീട്ടിലെത്തിയ ഭർത്താവിനെ തേടിയെത്തിയത് പ്രിയതമയുടെ വിയോഗ വാർത്ത; 52 വർഷം താങ്ങും തണലുമായ വിജയകുമാരിയെ അവസാനമായി കാണേണ്ടെന്ന് വച്ചത് പൗരബോധം കാരണം; നെഞ്ചുപൊട്ടുന്ന വേദനയെ കടിച്ചമർത്തി രവീന്ദ്രൻ നായർ തീർത്തത് സമാനതകളില്ലാത്ത മാതൃക; ചർച്ചയായി വീഡോയ കോൺഫറൻസിലെ വിവാഹ നിശ്ചയവും; കോറോണക്കാലത്തെ വേറിട്ട ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വേദനകൾ കടിച്ചമർത്തിയും സന്തോഷങ്ങൾക്ക് അവധി നൽകിയും കൊറോണയിൽ സമൂഹത്തിന് ഒപ്പം നിൽക്കുന്ന മാതൃകാ ചിത്രങ്ങളും നമുക്ക് മുമ്പിലുണ്ട്. ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് ചെറിയ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് മാതൃകയാണ് അവർ. 52 വർഷം ഒപ്പമുണ്ടായിരുന്ന പ്രിയതമയുടെ അന്ത്യയാത്രയിൽ പങ്കെടുക്കാതെ പൗരബോധം കാരണം കരഞ്ഞ് തളർന്ന് വീട്ടിലിരുന്ന രവീന്ദ്രൻ നായർ. വേദനകൾക്കിടയിലും ലോക് ഡൗണിനൊപ്പം ഈ പാലാക്കാരൻ നിന്നത് നെഞ്ചു പൊട്ടുന്ന വേദനയെ കടിച്ചമർത്തിയാണ്.

ലോക്ഡൗണിനെ തുടർന്ന് പൗരബോധം വിലക്കിയതോടെയാണ് ഭാര്യയെ അവസാനമായി ഒരുനോക്കു കാണാതെ ഭർത്താവും മകനും വീട്ടിൽ കഴിഞ്ഞത്. പാലായിലെ മുൻ മുനിസിപ്പൽ കമ്മിഷണറും പൊതുപ്രവർത്തകനുമായ ചെത്തിമറ്റം പുളിക്കൽ പി.ആർ. രവീന്ദ്രൻ നായരുടെ ഭാര്യ എം.എം.വിജയകുമാരി (78) അസുഖബാധിതയായി ഇന്നലെ പുലർച്ചെ തിരുവനന്തപുരത്താണ് മരിച്ചത്. കൊച്ചി കോർപറേഷനിലെയും പാലാ നഗരസഭയിലെയും റിട്ട. സൂപ്രണ്ടാണ്.

ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന വിജയകുമാരി തിരുവനന്തപുരത്തുള്ള മകൾ റെജിയൊടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അന്ത്യകർമങ്ങൾക്കായി മൂത്ത മകൻ വിജിയെ തിരുവനന്തപുരത്തേക്ക് അയച്ച് രവീന്ദ്രൻ നായരും ഇളയ മകൻ സജിയും പ്രാർത്ഥനയോടെ ചെത്തിമറ്റത്തുള്ള വീട്ടിൽ കഴിഞ്ഞു. പ്രിയതമയെ കാണാതെ ലോക് ഡൗൺ നിർദ്ദേശം രവീന്ദ്രൻ നായർ അക്ഷരം പ്രതി അനുസിച്ചു. ചടങ്ങുകൾക്ക് ആളു കൂടുന്നത് ഒഴിവാക്കാനുള്ള മാതൃക.

മരണം പ്രകൃതിനിയമമാണെന്ന് ആശ്വസിച്ച് സമൂഹനന്മയ്ക്കായി നിയമം അനുസരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയുടെ അടുത്തു നിന്ന് ഒരാഴ്ച മുൻപാണ് വന്നതെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തി. പത്തിൽ താഴെ ആളുകൾ മാത്രമാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ നിശ്ചയം വീഡിയോ കോൺഫറൻസിൽ

ലോക്ഡൗണിനെ തുടർന്ന് മകളുടെ വിവാഹ നിശ്ചയം വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തി മാതൃകയായത് റബർ ബോർഡ് ജീവനക്കാരൻ പെലക്കാട്ട് ഗോപാലകൃഷ്ണനാണ്. ഗോപാലകൃഷ്ണന്റേയും അദ്ധ്യാപിക സുനന്ദയുടെയും മകൾ അമൃത കൃഷ്ണയുടെയും റിട്ട. റവന്യൂ ജീവനക്കാരൻ എറണാകുളം തിരുവാങ്കുളം തൈക്കൂട്ടത്തിൽ ജയരാജന്റെയും റിട്ട. അദ്ധ്യാപിക ഇന്ദിരാദേവിയുടെയും മകൻ രാകേഷും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ലളിതമാക്കി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയത്.

ബെംഗളൂരുവിൽ ബിപിസിഎൽ ഉദ്യോഗസ്ഥയാണ് അമൃത കൃഷ്ണ. ചെന്നൈയിൽ നിസാൻ കമ്പനിയിൽ എൻജിനീയറാണ് രാകേഷ്. ഇരുവരും ജോലി ചെയ്യുന്ന സ്ഥലങ്ങളിലാണ്. സുനന്ദ നിലവിളക്ക് തെളിയിച്ചു. ഗോപാലക്കൃഷ്ണൻ വേദ പഠനം നടത്തിയയിട്ടുള്ളതിനാൽ പുറമെ നിന്നുള്ള കാർമികരുടെ ആവശ്യമുണ്ടായിരുന്നില്ല.

പ്രതിശ്രുത വരനും വധവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തത്. അടുത്തമാസം 26നാണ് വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP