Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിൻ റിസർവേഷൻ തുക മുഴുവനായി മടക്കി നൽകും; റെയിൽവേ

ട്രെയിൻ റിസർവേഷൻ തുക മുഴുവനായി മടക്കി നൽകും; റെയിൽവേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രെയിൻ റിസർവേഷൻ തുക മുഴുവനായി മടക്കി നൽകുമെന്ന് റെയിൽവേ. ഈ മാസം 21 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിലെ യാത്രകൾക്കായി റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ മുഴുവൻ തുകയും മടക്കി നൽകാനാണ് റെയിൽവേയുടെ തീരുമാനം.നേരത്തെ ക്ലറിക്കൽ, റിസർവേഷൻ ചാർജുകൾ കുറച്ച് 75% വരെ തുകയാണു റദ്ദാക്കിയ ടിക്കറ്റുകൾക്കു മടക്കി നൽകിയത്. ഈ തീരുമാനത്തിലാണു റയിൽവേ മാറ്റം വരുത്തിയത്.

ഇതിനകം റദ്ദാക്കിയ ടിക്കറ്റുകൾക്ക് ഇപ്രകാരം മുഴുവൻ തുക ലഭിച്ചിട്ടില്ലെങ്കിൽ അതിനും നടപടികൾ സ്വീകരിച്ചതായി റെയിൽവേ അറിയിച്ചു. 27ന് മുൻപ് റദ്ദാക്കിയ ടിക്കറ്റുകളുടെ കാര്യത്തിൽ ബാക്കി തുക കൂടി ലഭിക്കാൻ അതത് സോണൽ റെയിൽവേ ആസ്ഥാനങ്ങളിലെ ചീഫ് കൊമേഴ്‌സ്യൽ മാനേജർ (ക്ലെയിംസ്), ചീഫ് ക്ലെയിംസ് ഓഫിസർ (സിസിഒ) എന്നിവർക്ക് ജൂൺ 21നു മുൻപായി ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് (ടിഡിആർ) അയച്ചു കൊടുക്കണം.

അപേക്ഷകർക്കു ട്രെയിനിന്റെ ചാർട്ട് പരിശോധിച്ച്, ചെക്കായോ ബാങ്ക് അക്കൗണ്ടിലേക്കോ തുക നൽകും. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രസീതിൽ രേഖപ്പെടുത്തിയാൽ മതി. 27നു ശേഷം റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും. 27ന് മുൻപ് റദ്ദാക്കിയ ഇ ടിക്കറ്റുകളുടെ കാര്യത്തിൽ, യാത്രക്കാരൻ ബുക്ക് ചെയ്ത അക്കൗണ്ടിലേക്കു ബാക്കി തുക തിരികെ ലഭിക്കും. ഇതിനായി ഐആർടിസിടി പ്രത്യേക യൂട്ടിലിറ്റി സംവിധാനം ഏർപ്പെടുത്തും. 27നു ശേഷം റദ്ദാക്കിയ ഇടിക്കറ്റുകൾക്ക് മുഴുവൻ തുകയും അക്കൗണ്ടിലേക്കു തിരികെ ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

പാഴ്‌സൽ വാനുകൾ പ്രത്യേക ട്രെയിനുകളായി ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. അവശ്യസാധന ലഭ്യത ഉറപ്പാക്കാനാണിത്. ഡൽഹിയിൽ നിന്ന് ഗുവാഹത്തി, മുംബൈ, കല്യാൺ, ഹൗറ എന്നിവിടങ്ങളിലേക്കും ചണ്ഡിഗഡ് ജയ്പുർ, മോഗഛാങ്‌സരായി റൂട്ടുകളിലും പ്രത്യേക പാഴ്‌സൽ ട്രെയിനുകൾ ഓടിക്കും. പാഴ്‌സൽ വാനുകളുടെ ബുക്കിങ്ങിനു അപേക്ഷ സ്വീകരിച്ചു തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP