Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രവർത്തനങ്ങൾക്ക് സർക്കാർ നിയോഗിച്ചാൽ സ്വകാര്യ മേഖലയിലുള്ളവർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്

കോവിഡ് പ്രവർത്തനങ്ങൾക്ക് സർക്കാർ നിയോഗിച്ചാൽ സ്വകാര്യ മേഖലയിലുള്ളവർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സർക്കാർ ആശുപത്രികളിലെ കോവിഡ് പ്രതിരോധ ദൗത്യങ്ങൾക്കായി സ്വകാര്യ മേഖലയിലുള്ളവരെ ചുമതലപ്പെടുത്തിയാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ അവർക്കും ലഭിക്കും.

വിരമിച്ചവരും സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ ആശുപത്രികളിലേക്ക് എത്തുന്നവരുമുൾപ്പെടെയുള്ള വിഭാഗങ്ങളിലെ എത്ര പേർക്ക് ഇൻഷുറൻസ് പരിരക്ഷയെന്നത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാവും തീരുമാനിക്കുക. ആകെ 22.12 ലക്ഷം പേർക്കാണു പരിരക്ഷയെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എന്നു മുതലാണിതെന്ന് പറയുന്നില്ല.

ഈ മാസം 25 മുതൽ 90 ദിവസമാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റ് ഇൻഷറുൻസ് പദ്ധതികളുടെ പരിരക്ഷയുള്ളവർക്കും ഈ ഇൻഷുറൻസിന് അവകാശമുണ്ടാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP