Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂണിൽ നാട്ടിലെത്തുമ്പോൾ അടിച്ചു പൊളിക്കണം; ബന്ധുക്കളുടെ വീട്ടിൽ പോകാൻ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റുമെന്ന് പറഞ്ഞ് മരണത്തിന് കീഴടങ്ങിയ രഞ്ജു; സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വല്ലാതെ നെഞ്ചെരിയുന്നു എന്ന് പറഞ്ഞത് ഓർത്ത് വേദന കടിച്ചമർത്തുന്ന സഹോദരി; സഹോദരന് പിറകെ അമ്മയും കുഴഞ്ഞു വീണ് മരിച്ചതോടെ കരഞ്ഞ് തളർന്ന് സിനു; കുവൈറ്റിൽ നിന്ന് കുക്കുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ല; കോവിഡു കാലത്ത് ചെങ്ങന്നൂരിനെ നൊമ്പരത്തിലാക്കിയ നേഴ്‌സായ മകനും അമ്മയ്ക്കും ഇനി യാത്രാമൊഴി

ജൂണിൽ നാട്ടിലെത്തുമ്പോൾ അടിച്ചു പൊളിക്കണം; ബന്ധുക്കളുടെ വീട്ടിൽ പോകാൻ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റുമെന്ന് പറഞ്ഞ് മരണത്തിന് കീഴടങ്ങിയ രഞ്ജു; സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വല്ലാതെ നെഞ്ചെരിയുന്നു എന്ന് പറഞ്ഞത് ഓർത്ത് വേദന കടിച്ചമർത്തുന്ന സഹോദരി; സഹോദരന് പിറകെ അമ്മയും കുഴഞ്ഞു വീണ് മരിച്ചതോടെ കരഞ്ഞ് തളർന്ന് സിനു; കുവൈറ്റിൽ നിന്ന് കുക്കുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ല; കോവിഡു കാലത്ത് ചെങ്ങന്നൂരിനെ നൊമ്പരത്തിലാക്കിയ നേഴ്‌സായ മകനും അമ്മയ്ക്കും ഇനി യാത്രാമൊഴി

ആർ പീയൂഷ്

ചെങ്ങന്നൂർ: അവധിക്കെത്തുമ്പോൾ എല്ലാ ബന്ധുക്കളുടെയും വീട്ടിൽ പോകണമെന്നും ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് നടത്തണമെന്നും പറഞ്ഞ് സന്തോഷത്തോടെയായിരുന്നു സംസാരം. ജൂണിൽ നാട്ടിലെത്തുമ്പോൾ നമുക്ക് അടിച്ചു പൊളിക്കണം. ബന്ധുക്കളുടെ വീട്ടിൽ എനിക്ക് പോകാൻ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റികൊടുക്കണം. കഴിഞ്ഞ ദിവസം കുവൈറ്റിൽ ഹൃദയാഘാതം വന്ന് മരണപ്പെട്ട കൊല്ലകടവ് കിഴക്കേ വട്ടുകുളത്തിൽ കെ.എം സിറിയക്കിന്റെ മകൻ രഞ്ജു സിറിയക്ക്(37) സഹോദരി സിനു സിറിയക്കിനോട് ഫോണിൽ പറഞ്ഞ വാക്കുകളായിരുന്നു.

കുക്കു (രഞ്ജു സിറിയക്ക്) പതിവില്ലാത്ത സന്തോഷത്തിലായിരുന്നു സംസാരിച്ചത്. വീഡിയോ കോളിലാണ് സംസാരിച്ചത്. എന്റെ മകൻ ജോഷ്വായെ കണ്ട് സംസാരിക്കാനായിരുന്നു എപ്പോഴും വീഡിയോ കോൾ വിളിച്ചിരുന്നത്. ജോക്കുട്ടൻ എന്നായിരുന്നു രഞ്ജു വിളിക്കുന്നത്. മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് കുക്കൂ വിദേശത്തേക്ക് പോയത്. ജൂണിലെത്തുമ്പോൾ അവനെ നേരിട്ടു കാണുന്ന കാര്യമൊക്കെ പറഞ്ഞ് നല്ല സന്തോഷത്തിലായിരുന്നു.

സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വല്ലാതെ നെഞ്ചെരിയുന്നു എന്നും പറഞ്ഞു. ചോറു കഴിച്ചിട്ടാവും എന്ന് പറഞ്ഞെങ്കിലും ഞാൻ ആശുപത്രിയിൽ പോയി പരിശോധിക്കാൻ നിർദ്ദേശിച്ചിരുന്നു. ആശുപത്രിയിൽ പോയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞു. എന്നാൽ രണ്ട് ദിവസം മുൻപ് വല്ലാണ്ട് ഛർദ്ദിച്ചിരുന്നു. കുഴപ്പമില്ല എന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കുമ്പോഴാണ് കുക്കൂ ഒന്നും പറയാതങ്ങ് പോയത്...... സിനു വേദനയോടെ പറഞ്ഞു നിർത്തി.

സിനുവും രഞ്ജുവും സഹോദരങ്ങളേക്കാളുപരി കളിക്കൂട്ടുകാരെ പോലെയായിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുകയും പല തീരുമാനങ്ങളും ഇരുവരും ഒന്നിച്ചാലോചിച്ചാണ് എടുത്തിരുന്നതും. അതിനാൽ തന്റെ പൊന്നാങ്ങളയുടെ വിയോഗം സിനുവിനെ ഏറെ തളർത്തി. തൊട്ടു പിന്നാലെ മാതാവ് ഏലിയാമ്മ സിറിയക് (കുഞ്ഞുമോൾ 60) കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തതോടെ സിനു ആകെ തകർന്നു പോയി. രണ്ടര വർഷത്തിന് ശേഷം ജൂണിൽ എത്താനായി തീരുമാനിച്ചിരിക്കുകയായിരുന്നു രഞ്ജുവും കുടുംബവും. അവധി ആഘോഷത്തിനിടയിൽ എല്ലാ ബന്ധുക്കളുടെയും വീട്ടിൽ പോകാനും തീരുമാനിച്ചിരുന്നു. ഒരു കാർ റെന്റിനെടുത്ത് എല്ലാവരുമായും പോകാനായിരുന്നു തീരുമാനം.

കാരണം എല്ലാ അവധിക്ക് വരുമ്പഴും മമ്മിയുടെ (ഏലിയാമ്മ സിറിയക് ) നിർബന്ധം മൂലം ബന്ധുക്കളുടെ വീട്ടിൽ ഒരു ചടങ്ങ് പോലെ പോയി വന്നിരുന്നു. അതും ഏറ്റവും അടുത്ത ഒന്നു രണ്ട് കുടുംബങ്ങളിൽ മാത്രം. എല്ലാ ബന്ധുക്കളുടെ അടുത്ത് പോകാത്തതിനാൽ ഏലിയാമ്മയ്ക്ക് വലിയ പരിഭവമായിരുന്നു. ആ പരിഭവം മാറ്റാൻ വേണ്ടിയാണ് ഇത്തവണത്തെ വരവിന് ഒരു ബന്ധുവീട് പോലും ഒഴിയാതെ എല്ലായിടത്തും പോകണമെന്ന് സിനുവിനോട് രഞ്ജു പറഞ്ഞത്. അവധിക്കെത്തുമ്പോൾ സിനുവിന്റെ ഭർത്താവ് ജിമ്മി തങ്കച്ചനൊപ്പം വടക്കേ ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങാനും പ്ലാനുണ്ടായിരുന്നു. എന്നാൽ ഇതൊന്നും പൂർത്തിയാക്കാതെ രഞ്ജു മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യ ജീന ആശുപത്രിയിൽ ജോലിക്ക് പോയതിന് ശേഷം വീട്ടു ജോലിക്കാരി വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മരണം നടന്നത് അറിഞ്ഞത്. വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കൾ വീട്ടിൽ അറിയിച്ചത്. വിയോഗ വാർത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കുവൈത്ത് അദാൻ ആശുപത്രിയിലാണ് രഞ്ജു നഴ്സ് ആയി ജോലി ചെയ്തിരുന്നത്. ഭാര്യ ജീനയും അവിടെ തന്നെ നഴ്സ് ആണ്. മകൾ ഇവാൻജെലീന എൽസയും ഇവർക്കൊപ്പമുണ്ട്. സിനുവാണ് ഏലിയാമ്മയുടെ മകൾ. മരുമകൻ: ജിമ്മി തങ്കച്ചൻ. കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല.

ഏലിയാമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും. അതേദിവസം തന്നെ മകന്റെ ശവസംസ്‌കാരം കുവൈറ്റിൽ നടക്കും. അതിനുള്ള അഫിഡവിറ്റ് തയ്യാറാക്കികൊണ്ടിരിക്കുകയാണ് ബന്ധുക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP