Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്

അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്

ആർ പീയൂഷ്

ചങ്ങനാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളികളെ സംഘം ചേരാൻ പ്രേരിപ്പിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചു ചില്ലറക്കാരനല്ല. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകൾ പൊലീസ് കണ്ടെത്തി. ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ കേരളത്തിൽ ജോലി തേടിയെത്തിയിട്ടുള്ളവരുടെ പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

ഇതിലൂടെയാവണം വ്യാജ സ്ന്ദേശങ്ങളയച്ച് തൊഴിലാളികളെ കൂട്ടിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി വിവധ ഭാഷ കൈകാര്യം ചെയ്യുന്നവരുടെ നേതൃത്വത്തിൽ വിശദമായി ഫോൺ പരിശോധിക്കുകയാണ്. കൂടാതെ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും തീവ്ര സ്വഭാവമുള്ള ഒരു സംഘടനയുടെ വിവരം ലഭിച്ചതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഏറെ നാളായി മുഹമ്മദ് റിഞ്ചു കേരളത്തിൽ ജോലി ചെയ്തു വരികയാണ്. നിർമ്മാണ തൊഴിലാളിയായി എത്തിയ റിഞ്ചു ഹെൽപ്പറായിട്ടാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ മേശരിയായി ജോലി ചെയ്തു വരികയായിരുന്നു. വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെ പായിപ്പാട്ടെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ഒരു ചാനൽ സംഘം എത്തുകയും ഇവരുടെ പ്രതികരണം എടുക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. അതിന് ശേഷമായിരുന്നു തൊഴിലാളികൾ സംഘടിച്ച് റോഡ് ഉപരോധിക്കാൻ തുടങ്ങിയത്. കൃത്യമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ഉപരോധത്തിനെത്തിയത് എന്ന് സംഭവസ്ഥലത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആദ്യം സംഭവമറിഞ്ഞെത്തിയ തൃക്കൊടിത്താനം പൊലീസിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ചിലർ വീട്ടിൽ പോകണമെന്നാവശ്യമായിരുന്നു ആദ്യം പൊലീസിന്റെ മുന്നിൽ വച്ചത്. പിന്നീട് ഭക്ഷണ സാധനങ്ങൾ കിട്ടുന്നില്ല എന്നും പറഞ്ഞു. പൊലീസെത്തി നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാർ തടിച്ചു കൂടി. വേഗം തന്നെ തൃക്കൊടിത്താനം എസ്.എച്ച്.ഒ വിവരം ചങ്ങനാശ്ശേരി ഡി.വൈ.എസ്‌പിയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ജില്ലാ ഭരണകൂടം പാഞ്ഞെത്തി. കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ വളരെ വേഗം തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആളുകളെ സംഘടിപ്പിച്ചത് മുഹമ്മദ് റിഞ്ചുവാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. അങ്ങനെയാണ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുെട പക്കലുണ്ടയിരുന്ന ഫോണുകളെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ പൊലീസ് സംശയക്കുന്ന നിരവധി പേരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു പരിശോധിക്കുകയാണ്. പഴുതടച്ചുള്ള അന്വേഷണമാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ചങ്ങനാശ്ശേരി ഡി.വൈ.എസ്‌പി നടത്തുന്നത്. വൈകുന്നേരത്തോടെ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

നേരത്തെ പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി കോട്ടയം എസ് പി പറഞ്ഞിരുന്നു. പ്രതിഷേധം ആസൂത്രിതമാണെന്നാണ് പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ മനസ്സിലായതെന്നും എസ്‌പി ജി ജയദേവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന് താൻ തന്നെ മേൽനോട്ടം വഹിക്കും. അന്വേഷണപുരോഗതി വിലയിരുത്തി വരികയാണെന്നും എസ് പി ജയദേവ് അറിയിച്ചു. എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് സംഭവിച്ചത് എന്ന കാര്യമെല്ലാം വിശദമായി പരിശോധിക്കും.

ആദ്യമേ, 11 മണിക്ക് ഒരുപറ്റം എത്തി അരമണിക്കൂറിനകം ഇത്രയധികം പേർ ഒത്തുകൂടിയതിന് പിന്നിൽ എന്തൊക്കെയോ നടന്നതായാണ് സംശയിക്കുന്നത്. ബാഹ്യഇടപെടൽ ഉണ്ടായി എന്നുതന്നെയാണ് മനസ്സിലാക്കുന്നത്. പിന്നീട് പലരും സുഹൃത്തുക്കൾക്കൊപ്പം പ്രതിഷേധസ്ഥലത്തേക്ക് എത്തുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്തപ്പോൾ പലരും വെളിപ്പെടുത്തിയത്. തൊഴിലാളികളുടെ ഫോൺ അടക്കം പരിശോധിച്ചുവരികയാണെന്നും എസ്‌പി പറഞ്ഞു. വിലക്ക് ലംഘിച്ച് കൂട്ടം കൂടിയതിനും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ചട്ടം ലംഘിച്ചതിനുമാണ് അതിഥി തൊഴിലാളികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. നാട്ടിലേക്ക് തിരിച്ചുപോകണം എന്നാണ് അവർ ആവശ്യപ്പെട്ടതെന്നും എസ്‌പി പറഞ്ഞു.

മറ്റുതൊഴിലാളികളോട് കൂട്ടമായി എത്താൻ ആവശ്യപ്പെട്ടിരുന്നതായി അറസ്റ്റിലായ ആളുടെ ഫോൺ രേഖകൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി തിലോത്തമനും ഇന്നലെ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പൊലീസ് റെയ്ഡ് നടത്തി. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മൂന്ന് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാംപുകളിൽ പരിശോധന നടത്തി. തൊഴിലാളികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP