Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പായിപ്പാട്ടെ സംഭവങ്ങൾക്ക് സംഘടിത സ്വഭാവം ഉണ്ടെന്ന് വാർത്തകളിൽ നിന്നു വ്യക്തമാണ്; എന്തിലും ഏതിലും രാഷ്ട്രീയം കൊണ്ടുവരുന്ന രാഷ്ട്രീയ അണികളെപ്പോലെയല്ല രാഷ്ട്രീയനേതൃസ്ഥാനം അലങ്കരിക്കുന്നവർ ഇത്തരം പ്രശ്‌നങ്ങളെ നോക്കിക്കാണേണ്ടത് എന്ന് തോമസ് ഐസക്ക് എന്ന താങ്കൾ എന്ന് മനസ്സിലാക്കും? കേരളം ഒരു മിനി അഫ്ഗാനിസ്ഥാനായി മാറുന്നുവെന്ന് മനസ്സിലാകുമ്പോഴും ഉത്തരേന്ത്യ മാത്രം നോക്കിക്കാണുന്ന താങ്കളുടെ തൊലിക്കട്ടിയെ നീളൻ ജൂബക്കൊണ്ട് മറയ്ക്കാൻ കഴിയട്ടെ!

പായിപ്പാട്ടെ സംഭവങ്ങൾക്ക് സംഘടിത സ്വഭാവം ഉണ്ടെന്ന് വാർത്തകളിൽ നിന്നു വ്യക്തമാണ്; എന്തിലും ഏതിലും രാഷ്ട്രീയം കൊണ്ടുവരുന്ന രാഷ്ട്രീയ അണികളെപ്പോലെയല്ല രാഷ്ട്രീയനേതൃസ്ഥാനം അലങ്കരിക്കുന്നവർ ഇത്തരം പ്രശ്‌നങ്ങളെ നോക്കിക്കാണേണ്ടത് എന്ന് തോമസ് ഐസക്ക് എന്ന താങ്കൾ എന്ന് മനസ്സിലാക്കും? കേരളം ഒരു മിനി അഫ്ഗാനിസ്ഥാനായി മാറുന്നുവെന്ന് മനസ്സിലാകുമ്പോഴും ഉത്തരേന്ത്യ മാത്രം നോക്കിക്കാണുന്ന താങ്കളുടെ തൊലിക്കട്ടിയെ നീളൻ ജൂബക്കൊണ്ട് മറയ്ക്കാൻ കഴിയട്ടെ!

അഞ്ജു പാർവ്വതി പ്രബീഷ്

ചോദിക്കാനുള്ളത് കേരളത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞനോടാണ്. ഇന്നലെ പായിപ്പാട്ട് നടന്ന സംഭവം കണ്ണു തുറന്ന് കണ്ടിരുന്നുവോ താങ്കൾ? അത് സംഭവിച്ചത് ഉത്തരേന്ത്യയിലായിരുന്നില്ല. മറിച്ച് നമ്പർ 1 കേരളത്തിലെ പായിപ്പാട്ടാണ്. ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി അതിഥി തൊഴിലാളികൾക്കായി ഏറ്റവും മികച്ച സുരക്ഷാവാഗ്ദാനങ്ങൾ ഒരുക്കിയ കൊച്ചു കേരളത്തിലെ പായിപ്പാട്ടിൽ. കമ്മ്യൂണിറ്റി കിച്ചൻ വഴി അവർക്ക് ഭക്ഷണം കൃത്യമായി എത്തിക്കാനുള്ള ഏർപ്പാടുകളും ചെയ്തിരുന്നുവെന്നതും സത്യമാണ്.ഇത്രയേറെ സൗകര്യങ്ങൾ അവർക്കായി ഒരുക്കിയിട്ടും അവർ എന്തിനു സ്വന്തം നാട്ടിലേയ്ക്കു പോകാൻ വാശിപ്പിടിച്ചുവെന്ന് താങ്കളിലെ ബുദ്ധിരാക്ഷസനു കണ്ടുപിടിക്കാൻ കഴിയാത്തതിനു ഉത്തരം ഒന്നേയുള്ളൂ- കോവിഡ് -19 വൈറസിനേക്കാൾ മാരകമായ രാഷ്ട്രീയവൈറസ് ബാധിച്ച ഒരു രോഗിയാണ് താങ്കൾ.

ഒരു ഉന്നത രാഷ്ട്രീയപദവി അലങ്കരിക്കുന്ന ശ്രീ. തോമസ് ഐസക്ക് എന്ന താങ്കൾ ഡൽഹിയിൽ പലായനം ചെയ്യുന്ന ഉത്തരേന്ത്യൻ തൊഴിലാളികളെ പ്രതി ഖണ്ഡകാവ്യമായി ഒരു പോസ്റ്റിട്ടിരുന്നത് വായിച്ചിരുന്നു. അതിൽ കിട്ടിയ അവസരം ഒട്ടുംപാഴാക്കാതെ രാഷ്ട്രീയം കൊണ്ടുവന്ന് പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യനെയും കുറ്റപ്പെടുത്തി ആത്മസായൂജ്യം അടയുന്നതും കണ്ടിരുന്നു. പക്ഷേ ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും അന്യദേശതൊഴിലാളികൾ അവരുടെ യഥാർത്ഥസ്വഭാവം കേരളത്തിലും കാണിച്ചു. ഇതിനെ അഭിനവ ആദംസ്മിത്തായ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

എന്തിലും ഏതിലും രാഷ്ട്രീയം കൊണ്ടുവരുന്ന രാഷ്ട്രീയ അണികളെപ്പോലെയല്ല രാഷ്ട്രീയനേതൃസ്ഥാനം അലങ്കരിക്കുന്നവർ ഇത്തരം പ്രശ്‌നങ്ങളെ നോക്കിക്കാണേണ്ടത് എന്ന് തോമസ് ഐസക്ക് എന്ന താങ്കൾ എന്ന് മനസ്സിലാക്കും? അന്യദേശത്തൊഴിലാളികൾക്ക് വേണ്ടിയിരുന്നത് ഭക്ഷണവും പാർപ്പിടവുമായിരുന്നില്ല,മറിച്ച് യാത്രാസൗകര്യമായിരുന്നു.അതാണ് ഉത്തരേന്ത്യയിലും നമ്മൾ കണ്ടത്. അവർ കൂട്ട പലായനം നടത്തിയത് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് എത്താനുള്ള വ്യഗ്രത കൊണ്ടായിരുന്നു.

ഇനി ഈ സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണവും ചെയ്തതാരെന്നുള്ള വിവരങ്ങളും അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലായിട്ടുണ്ടെങ്കിലും താങ്കളെന്ന കപട കമ്മ്യൂണിസ്റ്റിനു തല്ക്കാലം മനസ്സിലാവില്ല. കാരണം വോട്ടുബാങ്ക് രാഷ്ട്രീയമാണ്. പായിപ്പാട്ടെ സംഭവങ്ങൾക്ക് ഒരു സംഘടിത സ്വഭാവം ഉണ്ടായിരുന്നു എന്നത് പിന്നീട് വന്ന വാർത്തകളിൽ നിന്നു വ്യക്തമാണ്. അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. ഏതാനും മണിക്കൂർ കൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിച്ച് കേരളം പോലൊരു സംസ്ഥാനത്തിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്താൻ സംഘടിതരായ അതിഥിത്തൊഴിലാളികൾക്ക് കഴിഞ്ഞുവെങ്കിൽ പിഴവ് പറ്റിയത് ആർക്കാണ്? ഉള്ളിൽ തിളയ്ക്കുന്നൊരു അഗ്നിപർവ്വതത്തിന്റെ പുറത്തുവരുന്ന പുക മാത്രമാണ് പായിപ്പാട്ട് കണ്ടത്.കേരളത്തിൽ 30 ലക്ഷം ഇതര സംസ്ഥാനക്കാർ ഉണ്ടെന്നാണ് കണക്ക്.ഇവരെ ഇളക്കിവിടുന്നവർ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് ഇവിടെ ഒരു കലാപഭൂമിയാക്കാൻ കഴിയും. അതേ കുറിച്ച് ഒരു പോസ്റ്റിടാൻ താങ്കൾക്കു കഴിയുമോ?

അഫ്ഗാനിസ്ഥാനിലും സിറിയയിലുമൊക്കെ തീവ്രവാദ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്ന മലയാളികൾ പുതുമയല്ലാത്ത കാലത്ത് പായിപ്പാട്ട് സംഭവത്തിനു പിന്നിൽ ആരെന്നുള്ള കാര്യം താങ്കൾക്കു വളരെ വ്യക്തമാണ്.പക്ഷേ പുറത്തുപറയില്ല .ഇവിടെ ഇസ്ലാം മതത്തിന്റെ പേരിലുള്ള തീവ്രവാദം അനിയന്ത്രിതമായി ശക്തിപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനകൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ പല സന്ദർഭങ്ങളിലായി ലഭിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ചയിൽ മുഖ്യധാരാരാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്കിനെക്കാൾ കാലികപ്രസക്തമായതാണ് കേരളത്തിൽ ഇക്കഴിഞ്ഞ ഏതാനും വർഷമായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന താങ്കളെപ്പോലുള്ള പുരോഗമന സോഷ്യൽ മീഡിയ 'ആക്റ്റിവിസ്റ്റുകൾ' വഹിക്കുന്ന പങ്ക്. യഥാർത്ഥ മുസൽമാൻ ഒരിക്കലും ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കില്ലെങ്കിലും അവരുടെ ഉള്ളിലൊരു അസുരക്ഷിതത്വം ഉണ്ടാക്കാൻ ഇവിടുത്തെ താങ്കളടങ്ങുന്ന വോട്ടുബാങ്ക് രാഷ്ട്രീയക്കാർ ശ്രമിക്കുന്നുണ്ട്.ജിഹാദികൾ മതേതരപ്പാർട്ടികളിൽ കയറിപ്പറ്റിയതിന്റെ തെളിവ് പായിപ്പാട് സംഭവത്തിലും തെളിഞ്ഞതല്ലേ മിസ്റ്റർ തോമസ് ഐസക്ക് നിർദ്ദേശം ലഭിച്ചാൽ ഏതു നിമിഷവും സജീവമായി പ്രവർത്തിക്കാൻ സജ്ജരായി നിൽക്കുന്ന തീവ്രവാദ സ്ലീപ്പർ സെല്ലുകൾ എത്രത്തോളം ഈ കേരള സമൂഹത്തിൽ, നമുക്കിടയിൽ സജീവമായി നിൽക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്നൊരു തെളിവ് ആണ് പായിപ്പാട്ട് കണ്ടത്.അത് തുറന്നുകാണിക്കാൻ തോമസ് ഐസക്ക് എന്തിനു മടിക്കുന്നു.

ലോക്ഡൗൺ തുടങ്ങിയ ആദ്യദിനം തന്നെ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാൻ മടിക്കാത്ത താങ്കളെന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു എന്നേ മനസ്സിലാക്കിയതാണ് മലയാളികൾ. ആ നീളൻ ജൂബയ്ക്കുള്ളിലെ ധനകാര്യ വിചക്ഷണൻ കേന്ദ്രത്തിനു വേണ്ടി മാത്രം വാതുറക്കുമ്പോൾ സ്വന്തം നാട്ടിലെ കാര്യത്തിൽ കാണിക്കുന്നതോ കമ്പിളി പുതപ്പ് നയം മാത്രം.ഇവിടെ നടക്കുന്ന വികസനം യഥാർത്ഥത്തിൽ എന്താണ്? മദ്യനയം ഇല്ലെങ്കിൽ വരുമാനമാർഗ്ഗമേ ഇല്ലെന്നുള്ള യാഥാർത്ഥ്യത്തെ എത്രനാൾ താങ്കൾക്ക് മറച്ചുപ്പിടിക്കാൻ കഴിയും? ആളോഹരി കടത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സംസ്ഥാനം നമ്മളാണെന്നത് എത്ര നാൾ മറച്ചുപ്പിടിക്കാൻ സാധിക്കും ഐസക്ക് സാറേ? ബജറ്റിന്റെ മറവിൽ കടമെടുക്കുന്നതും ഹൈ സ്പീഡ് റെയിൽ പ്പോലുള്ള പദ്ധതികളും മാത്രം കൊണ്ട് തീരുന്നതല്ല തോമസ് ഐസക്കെന്ന ധനകാര്യവിദഗ്ദന്റെ കടമ. പുതിയ നിക്ഷേപ സംസ്‌കാരത്തിനു തുടക്കമിടാൻ കഴിയുന്നതാകണം അങ്ങയിലെ സാമ്പത്തികവിദഗ്ദന്റെ കർമ്മ കുശലത.അല്ലാതെ കുത്തിത്തിരുപ്പിന്റെ രാഷ്ട്രീയം കൊണ്ടുവന്ന് സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുന്നത് ആവരുത്.

പലകാര്യങ്ങളിലും താങ്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുപഠിക്കേണ്ടതുണ്ട്. പ്രളയസമയത്തും ഈ കൊറോണക്കാലത്തും കേന്ദ്രസഹായം ലഭിക്കുന്നില്ലായെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. മുൻകേന്ദ്രഭരണകൂടത്തേക്കാൾ സംസ്ഥാനത്തിനു ധനസഹായം മോദി സർക്കാരിൽ നിന്നും ലഭിക്കുന്നുവെന്ന് തുറന്നുസമ്മതിച്ച ആളുണ്ട് സഖാവ്.സുധാകരൻ. പക്ഷെ ഇതൊന്നും താങ്കളെന്ന രാഷ്ട്രീയക്കമ്മിയെ തൃപ്തിപ്പെടുത്തില്ല. കേരളത്തിലെ ശരാശരി തൊഴുത്തിൽ കുത്തി കമ്മികളുടെ അപ്പോസ്തലനായി മാറുന്നതെങ്ങനെയെന്ന് താങ്കൾ ദിനംപ്രതി റിസർച്ച് ചെയ്യുന്നു. അതിനായി എന്തിനുമേതിനും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ഒരു രാഷ്ട്രീയ സൈക്കോപ്പാത്തായി മാറി ഇവിടെ അരാജകത്വം സൃഷ്ടിക്കുന്നു. പായിപ്പാട് ഒരു തുടക്കം മാത്രം. കേരളം ഒരു മിനി അഫ്ഗാനിസ്ഥാൻ ആയി മാറുന്നുവെന്ന് മനസ്സിലാകുമ്പോഴും ഉത്തരേന്ത്യ മാത്രം നോക്കിക്കാണുന്ന താങ്കളുടെ തൊലിക്കട്ടിയെ നീളൻ ജൂബക്കൊണ്ട് മറയ്ക്കാൻ കഴിയട്ടെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP