Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു വയറൂട്ടാം, ഒരു വിശപ്പ് അകറ്റാം' കേരളം മുഴുവൻ വ്യാപിക്കുന്നു; കേരള പൊലീസിന്റെ സ്നേഹധാര നിരാലംബർക്കു വിശപ്പടക്കാൻ ഭക്ഷണം നൽകുന്നത് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ

'ഒരു വയറൂട്ടാം, ഒരു വിശപ്പ് അകറ്റാം' കേരളം മുഴുവൻ വ്യാപിക്കുന്നു; കേരള പൊലീസിന്റെ സ്നേഹധാര നിരാലംബർക്കു വിശപ്പടക്കാൻ ഭക്ഷണം നൽകുന്നത് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ

മറുനാടൻ ഡെസ്‌ക്‌

കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ഒരു വയറൂട്ടാം, ഒരു വിശപ്പ് അകറ്റാം' എന്ന സ്നേഹധാര കേരളം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തു നിന്ന് തുടങ്ങി കൊച്ചി, കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ, കോഴിക്കോട്, പുത്തൂർമഠം എന്നിവിടങ്ങളിലും ഇപ്പോൾ പദ്ധതി വ്യാപിച്ചു. ശാരീരിക അകലത്തിന്റെ ഈ കാലഘട്ടത്തിൽ വിശപ്പനുഭവിക്കുന നിരാലംബർക്കു വിശപ്പടക്കാൻ ഭക്ഷണം ഉത്തരവാദിത്വത്തോടെ എത്തിച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. തിരുവനന്തപുരം നഗരത്തിൽ ദിനേന 350 പേർക്ക് മൂന്ന് നേരത്തെ ഭക്ഷണം കൃത്യമായി എത്തിച്ചു നൽകുന്നു. എറണാകുളം നഗരത്തിലാവട്ടെ 500 പേർക്ക് ദിനേന ഇത്തരത്തിൽ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.

#FeedaStomach (ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം) എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമ്പയിനിന് കേരളാ പൊലീസ് നന്മ ഫൗണ്ടേഷൻ, മിഷൻ ബെറ്റർ ടുമോറോ, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങിയസംരംഭങ്ങളാണ് ഈ ക്യാമ്പയിനിന് ചുക്കാൻ പിടിക്കുന്നത്. കോവിഡ് ഭീഷണി വ്യാപിച്ചു തുടങ്ങിയ വേളയിൽ ആരംഭിച്ച #BreakChainMakeChange ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നവീന സംരംഭത്തിന് തുടുക്കമാവുന്നത്.

കോവിഡ് കാലത്തെ നിബന്ധനകൾ പാലിച്ചുകൊണ്ട് നിരാലംബർക്കു കാരുണ്യം ഉറപ്പാക്കാൻ മുന്നോട്ടു വരുന്ന സുമനസ്സുകളെ കണ്ണി ചേർക്കാനുള്ളതാണ് #FeedaStomach (ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം) ക്യാമ്പയിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP