Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ദുരന്തം കാത്ത് അമേരിക്ക; ഏപ്രിൽ 15 ന് മാത്രം 2271 പേർ മരിക്കുമെന്ന് റിപ്പോർട്ട്; ജൂൺ ഒൻപതിനു ശേഷം പ്രതിദിന മരണസംഖ്യ 100 ആയി കുറയും; കൊറോണ മരണം നിശേഷം നിൽക്കാൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരും; അമേരിക്കയുടെ ഉറക്കം കെടുത്തിയ പുതിയ റിപ്പോർട്ട് പുറത്ത്

കൊറോണ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ദുരന്തം കാത്ത് അമേരിക്ക; ഏപ്രിൽ 15 ന് മാത്രം 2271 പേർ മരിക്കുമെന്ന് റിപ്പോർട്ട്; ജൂൺ ഒൻപതിനു ശേഷം പ്രതിദിന മരണസംഖ്യ 100 ആയി കുറയും; കൊറോണ മരണം നിശേഷം നിൽക്കാൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരും; അമേരിക്കയുടെ ഉറക്കം കെടുത്തിയ പുതിയ റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ

തുവരെ കണ്ടതൊന്നുമല്ല യഥാർത്ഥ ദുരന്തം എന്ന് അമേരിക്കയേ ഓർമ്മിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇപ്പോൾ തന്നെ താങ്ങാവുന്നതിലധികം ദുരിതം അനുഭവിക്കുന്ന അമേരിക്കക്കാർക്ക് മീതെ ഭീതിയുടെ കരിനിഴൽ വിരിച്ചുകൊണ്ട് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്, കൊറോണാ വ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നത് അടുത്ത രണ്ടാഴ്‌ച്ചകളിലായിരിക്കും എന്നാണ്. പ്രതിദിനം 2000 ത്തിൽ അധികം മരണങ്ങളും പ്രതീക്ഷിക്കുന്നതായി ഈ റിപ്പോർട്ടിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ സ്‌കൂൾ ഓഫ് മെഡിസിൻ പുറത്ത് വിട്ട വിശകലന റിപ്പോർട്ട് പറയുന്നത് ഏപ്രിൽ 15 ന് മാത്രം മരണസംഖ്യ 2271 ആകുമെന്നാണ്.

കൊറോണയുടെ തേരോട്ടം ഉടനെയൊന്നും അവസാനിക്കില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ പറയുന്നത് ജൂൺ 9 ന് ശേഷം പ്രതിദിന മരണസംഖ്യ 100 ൽ താഴെയാകാൻ സാധ്യതയുണ്ടെന്നാണ്. കുറഞ്ഞ തോതിലാണെങ്കിലും കൊറോണാ മരണം ജൂലായിലും തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജൂലായ് മാസം മുഴുവൻ പ്രതിദിനം 10 പേർ വീതമെങ്കിലും മരിക്കാൻ ഇടയുണ്ടെന്നാണ് പറയുന്നത്. ഓഗസ്റ്റ് മാസം എത്തിയാലെ ഈ ഭീകരനിൽ നിന്നും പൂണ്ണമായി മുക്തിനേടാനാകു എന്നർത്ഥം.

അമേരിക്കൻ സർക്കാരിലെ പ്രമുഖനായ പകർച്ചവ്യാധി വിദഗ്ദൻ ഡോ, ആന്റണി ഫോസിയുടെ അഭിപ്രായത്തിൽ അമേരിക്കയിൽ കൊറോണയ്ക്ക് കീഴടങ്ങി മരണം വരിക്കുന്നവരുടെ സംഖ്യ 1,00,000 നും 2,00,000 നും ഇടയിൽ വരും. ഇതുവരെ ഒന്നര ലക്ഷത്തിലധികം പേർ രോഗ ബാധിതരായ അമേരിക്കയിൽ ഈ കണക്ക് ഒട്ടും അതിശയോക്തി നിറഞ്ഞതല്ല, പ്രത്യേകിച്ച്, സമൂഹവ്യാപനത്തിന്റെ മൂർദ്ധ്യന്യാവസ്ഥ ഇനിയും എത്തിയിട്ടില്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ.

ആശുപത്രികളിൽ രോഗികളുടെ ആധിക്യം ഉണ്ടാകാൻ പോകുന്നത് ഏപ്രിൽ മദ്ധ്യത്തോടെ ആയിരിക്കും എന്ന് റിപ്പോർട്ടിൽ പറയുന്നു. ചില സംസ്ഥാനങ്ങളിൽ ഇത് ഒരല്പം വൈകുവാനും സാധ്യതയുണ്ടെന്നുകൂടി റിപ്പോർട്ടിൽ ഉണ്ട്. അതായത്, ഏപ്രിൽ പകുതിയോടെ ആശുപത്രികൾക്ക് മീതെ സമ്മർദ്ദം ഏറുമെന്നാണ്. താത്ക്കാലിക ആശുപത്രികൾ ഉൾപ്പടെയുള്ള അധിക സൗകര്യങ്ങൾ ഇതിനകം ഒരുക്കിയില്ലെങ്കിൽ ചികിത്സപോലും ലഭിക്കാതെ മരിക്കേണ്ടിവരുമെന്ന സ്ഥിതിയിലാകും.

ഈ വിശകലന റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ കോവിഡ് 19 മരണസംഖ്യ ഏറ്റവും കുറഞ്ഞത് 38,000 മുതൽ 1,62,000 വരെ ഉയരാമെന്നാണ് സൂചിപ്പിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയാണെങ്കിൽ അടുത്ത നാലുമാസത്തിനുള്ളിലെ മരണസംഖ്യ 82,000 ത്തിൽ പിടിച്ചു നിർത്താനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദ്യം പ്രഖ്യാപിച്ച 15 ദിവസത്തെ നിയന്ത്രണങ്ങൾ തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, അത് ഏപ്രിൽ 30 വരെ നീട്ടുകയാണെന്നാണ് പ്രസിഡണ്ട് ടംപ് പ്രഖ്യാപിച്ചത്. ഫോസി ഉൾപ്പടെയുള്ള വിദഗ്ദരുടെ അഭിപ്രായങ്ങളും, ഇന്നലെ പഠന റിപ്പോർട്ട് പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഈ മനംമാറ്റം എന്നാണ് കരുതുന്നത്. ഈസ്റ്റർ ദിനത്തിന് മുൻപായി നിയന്ത്രണങ്ങൾ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോൾ കാണിച്ച ആത്മവിശ്വാസമെല്ലാം ചോർന്നു പോയ ഒരു പ്രസിഡണ്ടിനെയായിരുന്നു ഇന്നലത്തെ പത്രസമ്മേളനത്തിൽ കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP